HOME
DETAILS

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കൊലക്കയര്‍ ഉറപ്പാക്കാന്‍ കുവൈത്ത്

  
April 22, 2025 | 7:23 AM


കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിരുദ്ധ നിയമത്തിലെ നടപടിക്രമങ്ങളിലെ പഴുതുകള്‍ പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കുക, മയക്കുമരുന്നിന്റെ വ്യാപനം തടയുക, അനുബന്ധ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഭേദഗതികള്‍ അടങ്ങിയ കരട് നിയമം വൈകാതെ നിയമമാകും. 

കരട് നിയമത്തിലെ പ്രധാന ഭേദഗതികള്‍:

  • മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കടത്തുന്നതിന് വധശിക്ഷയും 2 മില്യണ്‍ കുവൈത്തി ദീനാര്‍ പിഴയും ലഭിക്കും. മുമ്പിത് പരമാവധി ഏഴു വര്‍ഷം തടവുശിക്ഷയായിരുന്നു. ജയിലിനുള്ളില്‍ മയക്കുമരുന്ന് വ്യാപാരം നടത്തുന്ന വ്യക്തികള്‍ക്കും, ഈ വസ്തുക്കള്‍ ജയിലിലേക്ക് കടത്താന്‍ സൗകര്യമൊരുക്കുന്നവര്‍ക്കും വധശിക്ഷ ബാധകമാക്കും.
  • മയക്കുമരുന്ന് അല്ലെങ്കില്‍ സൈക്കോട്രോപിക് വസ്തുക്കളുടെ കടത്തില്‍ ഏര്‍പ്പെടുന്നതിനായി തന്റെ പദവി ദുരുപയോഗം ചെയ്യുന്ന ഏതൊരു ജീവനക്കാരനും വധശിക്ഷ ഉറപ്പാക്കും.
  • ഉപഭോഗത്തിനോ പ്രമോഷനോ വേണ്ടി രണ്ടോ അതിലധികമോ വ്യക്തികള്‍ക്ക് സൗജന്യമായി മയക്കുമരുന്ന് അല്ലെങ്കില്‍ സൈക്കോട്രോപിക് വസ്തുക്കള്‍ വിതരണം ചെയ്യുന്നതും വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റമാണ്.
  • കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍, ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍, സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തു പരിശോധന നിര്‍ബന്ധമാക്കും.
  • ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍, നാഷണല്‍ ഗാര്‍ഡ്, കുവൈത്ത് ഫയര്‍ ഫോഴ്‌സ് (കെഎഫ്എഫ്) എന്നിവയില്‍ റാങ്ക് പരിഗണിക്കാതെ എല്ലാ സൈനിക ഉദ്യോഗസ്ഥര്‍ക്കും മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തു പരിശോധന നടത്തും.
  • സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവയ്ക്കുള്ള പരിശോധന നടത്തും.
  • ജയിലുകള്‍, സ്‌കൂളുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവയ്ക്കുള്ളില്‍ മയക്കുമരുന്ന് ഉപയോഗത്തിനുള്ള പിഴകള്‍ വര്‍ധിപ്പിച്ചു.
    മയക്കുമരുന്നുകളുടെയോ സൈക്കോട്രോപിക് വസ്തുക്കളുടെയോ സ്വാധീനത്തില്‍ അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരോ ഉപദ്രവിക്കുന്നവരോ ആയ വ്യക്തികള്‍ക്കുള്ള ശിക്ഷകളും വര്‍ധിപ്പിച്ചു.
  • മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് സംശയം തോന്നിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കും.
  • മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെങ്കില്‍പ്പോലും മയക്കുമരുന്ന് ഉപയോക്താക്കളുമായി ഇടപഴകുന്നത് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
  • മറ്റുള്ളവരെ മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.  
  • സൈക്കോട്രോപിക് വസ്തുക്കള്‍ സുരക്ഷിതമാക്കുന്നതില്‍ പരാജയപ്പെടുന്ന ഫാര്‍മസികള്‍ക്ക് 100,000 കുവൈത്തി ദീനാര്‍ വരെ പിഴ ചുമത്തും. നിയമലംഘനം നടത്തുന്ന ഫാര്‍മസി അഞ്ച് വര്‍ഷം വരെ അടച്ചുപൂട്ടുകയും ചെയ്യും.
  • ആസക്തിക്ക് സ്വമേധയാ ചികിത്സ തേടുന്ന വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കില്ല.
  • മയക്കുമരുന്ന് അല്ലെങ്കില്‍ സൈക്കോട്രോപിക് വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിക്കുന്ന ഏതൊരു ഡോക്ടറെയും സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം ആരോഗ്യ മന്ത്രിക്കുണ്ടാകും.
  • മയക്കുമരുന്ന് ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികം നല്‍കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിട്ടയായ പ്രവർത്തനം, കൃത്യമായ പ്ലാനിങ്; ചരിത്രനേട്ടവുമായി കോൺഗ്രസ്

Kerala
  •  a month ago
No Image

കനലൊരു തരി ബാക്കിയില്ലാതെ അഞ്ച് ജില്ല; യു.ഡി.എഫിന് പുതുയുഗയാത്ര

Kerala
  •  a month ago
No Image

ദുബൈയിലെ ജീവിതം അഭിമാനകരം; ​ന​ഗരത്തിലെ 96.4% നിവാസികളും സംതൃപ്തരെന്ന് സാമൂഹിക സർവേ റിപ്പോർട്ട്

uae
  •  a month ago
No Image

ഭരണപക്ഷത്ത് എട്ട് വനിതകൾ; പ്രതിപക്ഷത്ത് രണ്ട്

Kerala
  •  a month ago
No Image

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് ലോക നേതാക്കൾ

uae
  •  a month ago
No Image

സർവാധിപത്യം: 9 പേർക്ക് അരലക്ഷത്തിലേറെ ഭൂരിപക്ഷം; ഏഴും മലപ്പുറം ജില്ലയിൽ

Kerala
  •  a month ago
No Image

ഇറാന്റെ ആണവപദ്ധതി സുരക്ഷിതം, പരിമിതമായ നാശനഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂ- യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

International
  •  a month ago
No Image

ഇറാന്റേത് 'ധാർമ്മിക പാപ്പരത്തം'; യുഎഇയെ തകർക്കാൻ കഴിയില്ലെന്ന് അൻവർ ഗർഗാഷ്

uae
  •  a month ago
No Image

തുവ്വൂരില്‍ റെയില്‍വേ സംരക്ഷണ ഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞുവീണു; മെമു ട്രെയിന്‍ മടക്കി അയച്ചു, ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  a month ago
No Image

ചരിത്രത്തിലാദ്യമായി മലപ്പുറത്ത് എൽ.ഡി.എഫിന് എം.എൽ.എമാരില്ല; 16-ൽ 16-ഉം യു.ഡി.എഫിന്

Kerala
  •  a month ago