HOME
DETAILS

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണം: രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

  
April 22 2025 | 12:04 PM

Reels Filming at Guruvayur Temple Complaint Filed Against Rajeev Chandrasekhar

 

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റും അഭിഭാഷകനുമായ വിആര്‍ അനൂപാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാജീവ് ചന്ദ്രശേഖര്‍ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം.

നടപ്പന്തലിലും ദീപസ്തംഭത്തിന് മുന്നിലും നിന്ന് ചിത്രീകരിച്ച വീഡിയോ രാജീവ് ചന്ദ്രശേഖര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്കും ആചാരപരമായ കര്‍മങ്ങള്‍ക്കും മാത്രമാണ് നടപ്പന്തലില്‍ വീഡിയോ ചിത്രീകരണത്തിന് അനുമതിയുള്ളത്. എന്നാല്‍, ഈ നിയന്ത്രണം ലംഘിച്ചാണ് വീഡിയോ ചിത്രീകരണം നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് മാധ്യമങ്ങള്‍ക്കും റീല്‍സ് ചിത്രീകരണത്തിനും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ പ്രതികരിച്ചു. നേരത്തെ, സമാനമായ ആരോപണത്തില്‍ ചിത്രകാരി ജസ്ന സലീമിനെതിരെ ക്ഷേത്രനടപ്പുരയില്‍ വീഡിയോ ചിത്രീകരിച്ചതിന് പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  15 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  15 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  15 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  16 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  16 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  16 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  16 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  17 hours ago