HOME
DETAILS

വയനാട്ടിൽ ഇടിമിന്നലേറ്റ് 73 വയസ്സുകാരിക്ക് പരിക്ക്

  
April 23, 2025 | 3:55 PM

73-year-old woman injured in lightning strike in Wayanad

 

വയനാട്: കൽപ്പറ്റയിൽ വേനൽമഴക്കിടെ ഇടിമിന്നലേറ്റ് 73 വയസ്സുകാരിക്ക് പരിക്ക്. കാവുമന്ദം സ്വദേശി ഏലിയാമ്മ മാത്യുവിനാണ് ഇടിമിന്നലേറ്റത്. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൽപ്പറ്റ ഉൾപ്പെടെയുള്ള വയനാട്ടിലെ വിവിധ മേഖലകളിൽ മഴ പെയ്തിരുന്നു. മറ്റ് മഴക്കെടുതികൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇടിമിന്നൽ അതീവ അപകടകാരിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനി വരുത്തുന്നതിന് പുറമെ, വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുതോപകരണങ്ങൾക്കും ഇടിമിന്നൽ കാര്യമായ നാശനഷ്ടമുണ്ടാക്കും. അതിനാൽ, കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം.

മുൻകരുതലുകൾ:

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കും.

  • ശക്തമായ കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കുന്ന സമയത്ത് ജനലുകളും വാതിലുകളും അടച്ചിടുക. ജനലിനോ വാതിലിനോ സമീപം നിൽക്കാതിരിക്കുക.

  • വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുക. ഇടിമിന്നൽ സമയത്ത് വൈദ്യുത ഉപകരണങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക.

  • ലാൻഡ്‌ലൈൻ ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ തടസ്സമില്ല.

  • മേഘാവൃതമായ അന്തരീക്ഷത്തിൽ കുട്ടികൾ ഉൾപ്പെടെ തുറസ്സായ സ്ഥലങ്ങളിലോ ടെറസിലോ കളിക്കുന്നത് ഒഴിവാക്കുക.

  • ഇടിമിന്നൽ സമയത്ത് മരച്ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്.

  • വാഹനത്തിനുള്ളിൽ തുടരുന്നവർ കൈകാലുകൾ പുറത്തേക്കിടാതിരിക്കുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടുക.

  • മഴക്കാറ് കണ്ടാൽ തുണികൾ എടുക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദനം: യുവാവ് കസ്റ്റഡിയിൽ

Kerala
  •  13 days ago
No Image

ആശംസയോ അതോ ആക്രമണമോ? ക്രിസ്മസ് സന്ദേശത്തിലും രാഷ്ട്രീയ പോരിനിറങ്ങി ഡോണൾഡ് ട്രംപ്

International
  •  13 days ago
No Image

ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; കോടതിയിലേക്ക് പോകുമ്പോൾ കൂസലില്ലാതെ ചിരിച്ചും കൈവീശിയും പ്രതി; റിമാൻഡിൽ

Kerala
  •  13 days ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത്: ജോഷി ഫിലിപ്പ് അധ്യക്ഷനാകും; കേരള കോൺഗ്രസിന് ഒരു വർഷം

Kerala
  •  13 days ago
No Image

ഷൊർണൂരിൽ ട്വിസ്റ്റ്; വിമതയായി ജയിച്ച സ്ഥാനാർഥി ചെയർപേഴ്‌സണാകും; സിപിഎമ്മിൽ നേതാക്കൾക്കിടയിൽ അതൃപ്തി

Kerala
  •  13 days ago
No Image

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം; പാലാ നഗരസഭ ഇനി യു.ഡി.എഫ് ഭരണത്തിലേക്ക്; ഇരുപത്തിയൊന്നുകാരി ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണാകും

Kerala
  •  13 days ago
No Image

ഒഡീഷയിൽ വൻ ഏറ്റുമുട്ടൽ: പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

Kerala
  •  13 days ago
No Image

കൊല്ലത്ത് ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങൾ ലക്ഷ്യമിട്ട് എംഡിഎംഎ വില്പന; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ

Kerala
  •  13 days ago
No Image

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാത്ത രാജ്യങ്ങള്‍; കാരണവും അറിയാം

International
  •  13 days ago
No Image

വൻ കവർച്ച; ക്രിസ്മസിന് വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കി 60 പവൻ കവർന്നു

Kerala
  •  13 days ago