HOME
DETAILS

ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യം; തോൽവിയിലും ജെയ്‌സ്വാളിന് അത്ഭുതകരമായ റെക്കോർഡ്

  
April 25 2025 | 04:04 AM

Yashasvi Jaiswal Create Rare Record in IPL History

ബാംഗ്ലൂർ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. 11 റൺസിനായിരുന്നു ആർസിബിയുടെ വിജയം.ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് ആണ് നേടിയത്. വിജയലക്ഷം പിന്തുടർന്നിറങ്ങിയ രാജസ്ഥാന്റെ ഇന്നിംഗ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസിൽ അവസാനിക്കുകയായിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും രാജസ്ഥാൻ റോയൽസ് ഓപ്പണർ യശ്വസി ജെയ്‌സ്വാൾ ഒരു തകർപ്പൻ റെക്കോർഡ് ആണ് മത്സരത്തിൽ കൈവരിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ആദ്യ പന്തിൽ തന്നെ സിക്സർ നേടുന്ന ആദ്യ താരമായാണ് ജെയ്‌സ്വാൾ മാറിയത്. വിരാട് കോഹ്‌ലി, അഗർവാൾ എന്നീ താരങ്ങളും ഇതിനുമുമ്പ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരത്തിന്റെ ആദ്യ സിക്സർ നേടിയിട്ടുണ്ട്. എന്നാൽ ഇവർ രണ്ടുപേരും ആർസിബിക്കു വേണ്ടി കളിക്കുമ്പോഴാണ് ഇത്തരത്തിൽ സിക്സർ നേടിയിട്ടുള്ളത്.

ഐപിഎൽ ചരിത്രത്തിൽ ഇത് ആദ്യമായാണ് എതിർ ടീമിലെ ഒരു താരം ചിന്നസ്വാമിയിൽ ബെംഗളൂരുവിനെതിരെ ആദ്യ പന്തിൽ സിക്സർ നേടുന്നത്. ഭുവനേശ് കുമാറിന്റെ പന്തിലായിരുന്നു താരത്തിന്റെ സിക്സർ പിറന്നത്. 19 പന്തിൽ 49 റൺസ് നേടിയായിരുന്നു ജെയ്‌സ്വാൾ തിളങ്ങിയത്. ഏഴു ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ധ്രുവ് ജുറൽ 34 പന്തിൽ 47 റൺസ് നേടി മികച്ചു നിന്നെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. മൂന്നു വീതം ഫോറുകളും സിക്സുകളും ആണ് താരം സ്വന്തമാക്കിയത്. 

മത്സരത്തിൽ ആർസിബിക്ക് വേണ്ടി വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 42 പന്തിൽ എട്ട് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടെ 70 റൺസ് ആണ് വിരാട് നേടിയത്. 27 പന്തിൽ 50 റൺസ് ആണ് പടിക്കൽ സ്വന്തമാക്കിയത്. നാലു ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 

ബെംഗളൂരുവിന്റെ ബൗളിങ്ങിൽ ജോഷ് ഹേസൽവുഡ് നാല് വിക്കറ്റുകൾ വീഴ്ത്തി നിർണായകമായി. കൃണാൽ പാണ്ഡ്യ രണ്ട് വിക്കറ്റുകളും ഭുവനേശ്വർ കുമാർ, യാഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Yashasvi Jaiswal Create Rare Record in IPL History



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  2 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  2 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  2 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  2 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  3 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  3 hours ago
No Image

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി

Kerala
  •  3 hours ago
No Image

വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  3 hours ago
No Image

പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും

uae
  •  3 hours ago
No Image

ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്

crime
  •  4 hours ago