HOME
DETAILS

കുറച്ചു കാലങ്ങളായി രാജസ്ഥാന്റെ പ്രധാന താരമായിരുന്നു അദ്ദേഹം: അനിൽ കുംബ്ലെ

  
April 25 2025 | 05:04 AM

Anil Kumble Talks about Jos Butler Performance For Rajasthan Royals In IPL

2025 ഐപിഎല്ലിൽ ജോസ് ബട്ലറിനെ രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയിരുന്നില്ല. ടീമിന്റെ പല വിജയത്തിലും ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയ ബട്ലറിനെപ്പോലൊരു താരത്തെ രാജസ്ഥാൻ നിലനിർത്താത്തത് ആരാധകർക്കിടയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ ബട്ലറിനെ പോലുള്ള ഒരു പ്രധാന താരത്തെ രാജസ്ഥാൻ നിലനിർത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. 

''ജോസ് ബട്‌ലർ കുറച്ചുകാലങ്ങളായി രാജസ്ഥാൻ റോയൽസിന്റെ പ്രധാന താരമായിരുന്നു. ഒറ്റയ്ക്ക് എതിരാളികളെ തകർക്കുന്നതിൽ അദ്ദേഹം നിർണായക പങ്കാണ് വഹിച്ചത്.  രാജസ്ഥാൻ ബട്ലറിനെ നിലനിർത്താത്തതിൽ എനിക്ക് അൽപ്പം അത്ഭുതം തോന്നി," അനിൽ കുംബ്ലെ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

രാജസ്ഥാൻ റോയൽസിന് വേണ്ടി 83 മത്സരങ്ങളിൽ നിന്നും 3055 റൺസാണ് ഇംഗ്ലണ്ട് താരം അടിച്ചെടുത്തത്. മെഗാ ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് 15.75 കോടി രൂപക്കാണ് ബട്ലറിനെ സ്വന്തമാക്കിയത്. സഞ്ജു സാംസൺ, റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിംറോൺ ഹെറ്റ്മെയർ, സന്ദീപ് ശർമ എന്നിവരെയായിരുന്നു രാജസ്ഥാൻ നിലനിർത്തിയിരുന്നത്.

ഈ സീസണിൽ നിരാശാജനകമായ പ്രകടനമാണ് ഐപിഎല്ലിൽ രാജസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തിൽ രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു.  11 റൺസിനായിരുന്നു ആർസിബി രാജസ്ഥാനെ വീഴ്ത്തിയത്.

ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് ആണ് നേടിയത്. വിജയലക്ഷം പിന്തുടർന്നിറങ്ങിയ രാജസ്ഥാന്റെ ഇന്നിംഗ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസിൽ അവസാനിക്കുകയായിരുന്നു.

നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ. ഒമ്പത് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും ഏഴ് തോൽവിയും അടക്കം നാല് പോയിന്റാണ് രാജസ്ഥാനുള്ളത്. ഏപ്രിൽ 28ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. 

Anil Kumble Talks about Jos Butler Performance For Rajasthan Royals In IPL 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ

International
  •  11 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ

National
  •  12 hours ago
No Image

വിസ നിയമം കടുപ്പിച്ച് ജോര്‍ജിയ; മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ വിമാനത്താവളത്തില്‍ കുടുങ്ങുന്നു

uae
  •  12 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യൂസഫ് പഠാനെ കളത്തിലിറക്കാന്‍ ടിഎംസി; അന്‍വറിനായി പ്രചരണം നടത്തും

Kerala
  •  12 hours ago
No Image

ജീവനക്കാരികളുടെ തട്ടിക്കൊണ്ടുപോകൽ പരാതി; ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു; അന്വേഷണം ഊര്‍ജിതം

Kerala
  •  12 hours ago
No Image

ഭക്ഷണം വൈകുമെന്ന് പറഞ്ഞതില്‍ പ്രകോപിതരായി; പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച് യുവാക്കള്‍

Kerala
  •  12 hours ago
No Image

നിസ്സാര കേസുകള്‍ കൂടുന്നു; കോടതി ഫീസ് വര്‍ധിപ്പിച്ച് കുവൈത്ത്

Kuwait
  •  13 hours ago
No Image

'സമസ്ത 100-ാം വാര്‍ഷികം' സ്വാഗതസംഘം രൂപീകരണവും സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും ബുധനാഴ്ച 2 മണിക്ക് മസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍

organization
  •  13 hours ago
No Image

ബലിപെരുന്നാളിനോടനുബന്ധിച്ച് ഷെയ്ഖ് ഹംദാന്റെ അബ്രാ റൈഡ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  13 hours ago
No Image

സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിന്‍ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി ബുധനാഴ്ച (11-06-2025) മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  14 hours ago