HOME
DETAILS

അനധികൃത സ്വത്ത് സമ്പാദനത്തില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരേ കേസെടുത്ത് സിബിഐ

  
Web Desk
April 26 2025 | 03:04 AM

CBI files case against Chief Ministers Chief Principal Secretary KM Abraham for disproportionate assets

കൊച്ചി: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കേസെടുത്ത് സിബിഐ. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. ഹൈകോടതി ഉത്തരവു പ്രകാരമാണ് നടപടി. കേസിന്റെ എഫ്.ഐ.ആര്‍ ഇന്ന് സിബിഐ കോടതിയില്‍ സമര്‍പിക്കും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയും മുന്‍ ചീഫ് സെക്രട്ടറിയുമാണ് കെഎം എബ്രഹാം.  

മുംബൈയിലെ 3 കോടി വിലയുള്ള അപ്പാര്‍ട്ട്‌മെന്റ്, തിരുവനന്തപുരത്തെ ഒരുകോടിയുടെ അപ്പാര്‍ട്ട്‌മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുള്ള ഷോപ്പിങ് കോംപ്ലക്‌സ് അടക്കമുള്ള ആസ്തികള്‍ ഇയാളുടെ വരവില്‍ കവിഞ്ഞ സ്വത്താണെന്നാണ് ആരോപണം. ആദ്യം പരാതി അന്വേഷിച്ചത് സംസ്ഥാന വിജിലന്‍സായിരുന്നു. അന്ന് ജേക്കബ്‌തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥര്‍ എബ്രഹാമിന്റെ വീട്ടില്‍ പരിശോധന നടത്തിയത് വലിയ വിവാദമായിരുന്നു.

പെന്‍ ഡൗണ്‍ സമരം നടത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധം അറിയിച്ചിരുന്നത്. ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറിയതോടെ എബ്രഹാമിന് കേസില്‍ ക്ലിന്‍ ചീറ്റും കിട്ടി. തുടരന്വേഷണം നടത്തണമെന്ന ആവശ്യം 2017 ല്‍ തിരവുനന്തപുരം  വിജിലന്‍സ് കോടതി തള്ളുകയും ചെയ്തു. 

 ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് 2018 ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2025 ഏപ്രില്‍ 11ന് കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. എബ്രഹാമിനെ രക്ഷിക്കാന്‍ ആസൂത്രിത ശ്രമം നടന്നതായി കോടതിയും വിലയിരുത്തി. വരവില്‍ കവിഞ്ഞ സ്വത്തിന് പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടെന്നും കോടതി പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിന്നാക്കമോ മുന്നാക്കമോ ലഹരി കേസുകളിൽ ഇല്ല'; മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  12 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയില്‍; അല്‍മക്തൂം എയര്‍പോട്ടിന്റെ നിര്‍മ്മാണം അതിവേഗത്തില്‍

uae
  •  12 hours ago
No Image

ലോക്മാന്യ തിലക് ട്രെയിനിൽ യുവാവിന്റെ മൃതദേഹം, പോക്കറ്റിൽ കണ്ണൂർ വരെയുള്ള ടിക്കറ്റ്

Kerala
  •  12 hours ago
No Image

അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ

latest
  •  14 hours ago
No Image

ഏറ്റുമാനൂരില്‍ പിഞ്ചുമക്കളുമായി യുവതി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

Kerala
  •  14 hours ago
No Image

കൈക്കൂലി വാങ്ങാനെത്തിയ ഉദ്യോഗസ്ഥയെ ഓടിച്ചിട്ട് പിടിച്ച് വിജിലൻസ്; സംഭവം കൊച്ചിയിൽ

Kerala
  •  14 hours ago
No Image

കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിക്ക് മോചനം; നിര്‍ണായ ഇടപെടല്‍ നടത്തിയത് പട്ടാമ്പി സിഐ

Kuwait
  •  15 hours ago
No Image

പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പര്‍ വേടന് ഉപാധികളോടെ ജാമ്യം

Kerala
  •  15 hours ago
No Image

ജാതി സെന്‍സസ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം ബീഹാര്‍ തെരഞ്ഞെടുപ്പോ?

National
  •  16 hours ago
No Image

'ജീവനും കൊണ്ട് ഓടി; വീണിടത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു'; മംഗളൂരുവിലെ സംഘ്പരിവാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എഫ്‌ഐആര്‍ റിപ്പോര്‍ട്ട്

National
  •  17 hours ago