HOME
DETAILS

ഹജ്ജ് യാത്രകൾക്കായുള്ള വിമാനം ഷെഡ്യൂളായി; കേരളത്തിൽ നിന്നും 81 സർവിസുകൾ

  
April 27, 2025 | 3:01 AM

Hajj flights scheduled 81 services from Kerala

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം കരിപ്പൂർ, കണ്ണൂർ, കൊച്ചി എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി പുറപ്പെടുന്നത് 81 ഹജ്ജ് വിമാനങ്ങൾ.  കരിപ്പൂരിൽ നിന്ന് 31, കണ്ണൂരിൽ നിന്ന് 29, കൊച്ചിയിൽ നിന്ന് 21 സർവിസുകളുമാണ് ഹജ്ജ് തീർഥാടകരെ കൊണ്ടുപോകുന്നതിനായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 

കരിപ്പൂർ കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സപ്രസും, കൊച്ചിയിൽ നിന്ന് സഊദി എയർലൈൻസുമാണ് സർവിസ് നടത്തുന്നത്. വിമാന  ഷെഡ്യൂൾ ഇന്നലെ പുറത്തിറക്കി. കരിപ്പൂരിൽ നിന്ന് മെയ് 10ന് പുലർച്ചെ 1.10 നാണ് ആദ്യ വിമാനം പുറപ്പെടുക. രണ്ടാമത്തെ വിമാനം വൈകുന്നേരം 4.30നും പുറപ്പെടും. 11, 12, 13, 14 , 15, 20 തിയതികളിൽ മൂന്ന് വിമാനങ്ങളും,16,17,18,19,21 തിയതികളിൽ രണ്ടും 22 ന് ഒരു വിമാനവുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.  കണ്ണൂരിൽ നിന്നും ആകെ 29 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. ആദ്യ വിമാനം മെയ് 11 ന് പുലർച്ച 4 നും രണ്ടാമത്തെ വിമാനം രാവിലെ 7.30 നും പുറപ്പെടും. 
12 , 13, 14, 15, 23 24, 25,26,27, 29 തിയതികളിൽ രണ്ടു വിമാനങ്ങളും, 16, 17, 18, 19, 28 തിയതികളിൽ ഒരു വിമാനവുമാണ് സർവിസ് നടത്തുക. 20 ന് വിമാനങ്ങളില്ല.    കൊച്ചിയിൽ നിന്ന് മെയ് 16 ന് വൈകിട്ട് 5.55 നാണ് ആദ്യ വിമാനം പുറപ്പെടുക. രണ്ടാമത്തെ വിമാനം രാത്രി 8.20 ന പുറപ്പെടും. 

17, 19,20, 23 , 24, 25 26, 27 28 തിയതികളിൽ ഓരോ വിമാനവും 23 ന് മൂന്ന് വിമാനങ്ങളും 18, 22, 29 തിയതികളിൽ രണ്ട് വിമാനങ്ങളുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഓരോ വിമാന സമയവും, ഓരോ വിമാനത്തിലും യാത്രയാകുന്ന  ഹജ്ജ് വളൻ്റിയർമാരുടെ പേരുവിവരവും പുറത്തിറക്കിയിട്ടുണ്ട്.

Hajj flights scheduled 81 services from Kerala



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവനടൻ അഖിൽ വിശ്വനാഥിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

വിവാഹപ്പന്തലിലേക്ക് പൊലിസ്; നവവരനെ കൊണ്ടുപോയത് അറസ്റ്റ് ചെയ്ത്! ഡിഗ്രി പഠനകാലത്തെ വഞ്ചന, യുവതിയുടെ പരാതിയിൽ നാടകീയ അറസ്റ്റ്

crime
  •  2 days ago
No Image

നോട്ട' ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?

Kerala
  •  2 days ago
No Image

സ്ഥാനാർഥികളില്ല: വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയിൽ പോര്

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണി തുടങ്ങി; ആദ്യഫലം വന്നു തുടങ്ങി

Kerala
  •  2 days ago
No Image

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു; വാക്കുതർക്കം കൊലപാതകത്തിലേക്ക്: പ്രതിക്കായി തെരച്ചിൽ ശക്തം

Kerala
  •  2 days ago
No Image

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍

uae
  •  2 days ago
No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  2 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  2 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  2 days ago