തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ എയര്‍പോര്‍ട്ട് മാനേജരുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവതത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ പരിശോധന ശക്തമാക്കി. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കളക്ടറേറ്റുകളില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകള്‍ക്കാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പരിശോധന ശക്തമാക്കിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വ്യാജ ഭീഷണിയാണെന്നാണ് പൊലിസ് കണ്ടെത്തല്‍.
അതേസമയം സംഭവത്തില്‍ സൈബര്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയില്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനായി മൈക്രോസോഫ്റ്റമായി ബന്ധപ്പെടും. റെയില്‍വേ സ്റ്റേഷനുകളിലും, ലോഡ്ജുകളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് നീക്കം.
ഇമെയില്‍ വിലാസമുണ്ടാക്കിയത് ഡാര്‍ക്ക് വെബില്‍ നിന്നാണെന്നാണ് പൊലിസ് കണ്ടെത്തല്‍. പൊലിസിനെ വട്ടം ചുറ്റിക്കുന്നത് സൈബര്‍ സൈക്കോ ആണെന്നാണ് സംശയം. തിരുവനന്തപുരം നഗരത്തില്‍ മാത്രം 9 വ്യാജ സന്ദേശങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
bomb threat was reported at the Thiruvananthapuram International Airport. The threat message was received via email on the airport manager’s official ID around noon today.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."