HOME
DETAILS

ക്രിക്കറ്റിൽ അവനെ പോലെ കളിക്കുന്ന മറ്റാരുമില്ല: സുരേഷ് റെയ്‌ന

  
April 28 2025 | 05:04 AM

Suresh Raina Praises Virat Kohli Performance in IPL 2025

ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നു. ഡൽഹിയുടെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർസിബി ഒമ്പത് പന്തുകളും ആറ് വിക്കറ്റുകളും ബാക്കി നിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

മത്സരത്തിൽ ബംഗളൂരുവിന് വേണ്ടി അർദ്ധ സെഞ്ച്വറി നേടി വിരാട് കോഹ്‌ലി മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്. ഇപ്പോൾ താരത്തിന്റെ ഈ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷും റെയ്ന. വിരാടിനെ പോലെ ക്രിക്കറ്റിൽ മറ്റാരുമില്ലെന്നും അദ്ദേഹം മികച്ച ചേസ് മാസ്റ്റർ ആണെന്നുമാണ് റെയ്ന പറഞ്ഞത്.

"വിരാട് കോഹ്‌ലിയെ പോലെ മറ്റാരുമില്ല. അദ്ദേഹം ഏറ്റവും മികച്ച ചേസ് മാസ്റ്റർ ആണ്. കൃണാൽ പാണ്ഡ്യക്ക്‌ വിരാട് കോഹ്‌ലിയെ പോലുള്ള ഫിറ്റ്നസ് ഉണ്ട്. മത്സരത്തിൽ റൺസ് എടുക്കുന്നതിൽ അവർ രണ്ട് പേരും മികച്ചവരായിരുന്നു" റെയ്ന പറഞ്ഞു.

മത്സരത്തിൽ 47 പന്തിൽ നാല് ഫോറുകൾ ഉൾപ്പെടെ 51 റൺസ് ആണ് കോഹ്‌ലി നേടിയത്. ഇതോടെ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താനും കോഹ്‌ലിക്ക് സാധിച്ചു. 10 മത്സരങ്ങളിൽ നിന്നും ആറ് അർദ്ധ സെഞ്ചറികൾ ഉൾപ്പെടെ 443 റൺസ് ആണ് വിരാട് ഇതുവരെ നേടിയിട്ടുള്ളത്.

മത്സരത്തിൽ കൃണാൽ പാണ്ഡ്യയും മികച്ച ഇന്നിന്നിങ്സ് ആണ് കളിച്ചത്. 47 പന്തിൽ പുറത്താവാതെ 73 റൺസ് ആയിരുന്നു  കൃണാൽ നേടിയത്. അഞ്ച് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇതിന് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയത് കൃണാൽ തന്നെയാണ്. 

ജയത്തോടെ പത്തു മത്സരങ്ങളിൽ നിന്നും ഏഴ് വിജയവും മൂന്നു തോൽവിയും അടക്കം 14 പോയിന്റുമായി പ്ലേ ഓഫിലേക്ക് കൂടുതൽ അടുക്കാനും ആർസിബിക്ക് സാധിച്ചു. മെയ് മൂന്നിന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം.  ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Suresh Raina Praises Virat Kohli Performance in IPL 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് അനുകൂലികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം; 'ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ. കോട്ടയത്ത് തുടക്കമായെന്ന്' പോസ്റ്റിന് അടിക്കുറിപ്പ് 

Kerala
  •  a day ago
No Image

ജറൂസലേമിൽ കാട്ടുതീ, ദേശീയ അടിയന്തരാവസ്ഥ; യമനി മിസൈൽ അവശിഷ്ടങ്ങൾ അഗ്നിക്ക് കാരണമായെന്നും റിപ്പോർട്ടുകൾ

International
  •  a day ago
No Image

യൂറോപ്പിനെ ഇരുട്ടിലാഴ്ത്തിയ മഹാബ്ലാക്ഔട്ട്: ഐബീരിയൻ പെനിൻസുലയിലെ വൈദ്യുതി മുടക്കത്തിന്റെ കഥ

International
  •  a day ago
No Image

പുലിപ്പല്ല് കേസ്: വേടനെതിരേ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

Kerala
  •  a day ago
No Image

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും

Kerala
  •  a day ago
No Image

ആശകളോടെ, ആശസമരം 80ആം ദിവസത്തിലേക്ക്

Kerala
  •  a day ago
No Image

ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; യൂണിഫോംഡ് വിഭാഗങ്ങളിലെ നിയമനത്തിൽ മാനദണ്ഡം മാറുന്നു

Kerala
  •  a day ago
No Image

ചക്ക മുറിച്ചുകൊണ്ടിരിക്കെ കൊടുവാളിലേക്ക് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

എല്ലാ പൗരന്‍മാര്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ ഭരണഘടനാപരമായ അവകാശം: സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്

National
  •  a day ago