HOME
DETAILS

എസ്.എൻ.ഇ.സി ശരീഅ, ഷീ, ലൈഫ് പ്രവേശന പരീക്ഷ നാളെ വിവിധ കേന്ദ്രങ്ങളിൽ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം

  
Web Desk
April 30 2025 | 14:04 PM

SNEC Sharia SHE LIFE entrance exams tomorrow at various centers Spot registration facility available

 

കോഴിക്കോട്: സമസ്ത നാഷണൽ എഡ്യൂക്കേഷൻ കൗൺസിലിന്റെ (എസ്.എൻ.ഇ.സി), എസ്.എസ്.എൽ.സി കഴിഞ്ഞവർക്കുള്ള  ശരീഅ, ഷീ, ലൈഫ് സ്ട്രീമുകളിലേക്കുള്ള ഒന്നാം ഘട്ട പ്രവേശന പരീക്ഷ (SNEET) നാളെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഓൺലൈൻ ആയാണ് പരീക്ഷ നടക്കുക. തിരഞ്ഞെടുക്കപ്പെട്ട പരീക്ഷാ സെന്ററുകളിൽ സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 

ശരീഅ, ലൈഫ് (ആൺകുട്ടികൾക്ക്) സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യമുള്ള സെന്ററുകൾ: ഇമാം ഷാഫി ഇസ്‌ലാമിക് അക്കാദമി, കുമ്പള (കാസർഗോഡ്), ദാറുൽ ബിർ ഇസ്‌ലാമിക് അക്കാദമി, പുഞ്ചക്കാട് (കണ്ണൂർ), ശംസുൽ ഉലമ ഇസ്‌ലാമിക് അക്കാദമി, വെങ്ങപ്പള്ളി (വയനാട്), സുപ്രഭാതം ഓഡിറ്റോറിയം, ഫ്രാൻസിസ് റോഡ് (കോഴിക്കോട്), ഗ്രേയ്സ് വാലി ഇസ്‌ലാമിക് കോളേജ് ഫോർ ബോയ്സ്, മരവട്ടം, എച്ച്.എം.എസ് എ.യു.പി സ്‌കൂൾ, മഞ്ചേരി (മലപ്പുറം ഈസ്റ്റ്), നുസ്രത്തുൽ ഇഖ്‌വാൻ മദ്രസ്സ, കൈതവളപ്പ്, തിരൂർ (മലപ്പുറം വെസ്റ്റ്), ഓർഫനേജ് ഹയർ സെക്കൻഡറി സ്‌കൂൾ, വല്ലപ്പുഴ (പാലക്കാട്), എം.ഐ.സി ഇസ്‌ലാമിക് ആൻഡ് ആർട്‌സ് കോളേജ്, കൈപ്പമംഗലം (തൃശ്ശൂർ), മർകസ് ഇസ്ലാമിക്  ആൻഡ്  ആർട്സ് കോളേജ്,  കളമശ്ശേരി (എറണാകുളം), ശംസുൽ ഉലമ  ഇസ്‌ലാമിക്  ആൻഡ്  ആർട്സ് കോളേജ്, പതിയാങ്കര, (ആലപ്പുഴ), ശംസുൽ ഉലമ ദഅവ സെന്റർ തൊടുപുഴ, കുമ്പംകല്ല് (ഇടുക്കി), സമസ്ത മഹൽ കണ്ണനല്ലൂർ (കൊല്ലം), സമസ്ത ജൂബിലീ ബിൽഡിംഗ്, തമ്പാനൂർ (തിരുവനന്തപുരം)
മദ്‌റസ ദാറുസ്സലാം മക്കപ്പാളയം, കന്യാകുമാരി, മഅദനുൽ ഉലൂം മദ്രസ്സ, ഗൂഡല്ലൂർ (തമിഴ്‌നാട്)  ശംസുൽ ഉലമ ദാറുസ്സലാം അക്കാദമി കിന്യ, കർണാടക ഇസ്ലാമിക് അക്കാദമി കുമ്പ്ര, മംഗലാപുരം (കർണാടക), സമസ്താലയം ആന്തമാൻ, സ്റ്റുവർട്ട്ഗഞ്ച്, സൗത്ത് ആൻഡമാൻ (ആൻഡമാൻ). 


ഷീ, ലൈഫ് (പെൺകുട്ടികൾക്ക്) സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യമുള്ള സെന്ററുകൾ:

ഇമാം ഷാഫി ഷീ കാമ്പസ്, കുമ്പള (കാസർഗോഡ്), ബുസ്താനുൽ ഉലൂം മദ്‌റസ, പുഞ്ചക്കാട്, പയ്യന്നൂർ (കണ്ണൂർ), എസ്.യു വനിതാ കോളേജ്, സുൽത്താൻ ബത്തേരി (വയനാട്), അൽ ബിർ ഹെഡ് ഓഫീസ്, വരക്കൽ (കോഴിക്കോട്), ഗ്രേയ്സ് വാലി ഇസ്‌ലാമിക് കോളേജ് ഫോർ ഗേൾസ്, മരവട്ടം, എച്ച്.എം.എസ് എ.യു.പി സ്‌കൂൾ, മഞ്ചേരി (മലപ്പുറം ഈസ്റ്റ്), ക്രസന്റ് എസ്.എൻ.ഇ.സി ഷീ ക്യാംപസ്, വെളിമുക്ക് (മലപ്പുറം വെസ്റ്റ്), എം.ഐ.സി കൊട്ടോപാടം, മണ്ണാർക്കാട് (പാലക്കാട്), എം.ഐ.സി ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളേജ്, കൈപ്പമംഗലം (തൃശ്ശൂർ), ഉമ്മുൽ ഖുറാ ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ വുമൺ, കലൂർ (എറണാകുളം), നഫീസത്തുൽ മിസ്രിയ ഇസ്‌ലാമിക് ആൻഡ് ആർട്‌സ് കോളേജ്, മാന്നാർ (ആലപ്പുഴ), ശംസുൽ ഉലമ ദഅവ സെന്റർ തൊടുപുഴ, കുമ്പംകല്ല് (ഇടുക്കി), സമസ്ത മഹൽ കണ്ണനല്ലൂർ (കൊല്ലം), സമസ്ത ജൂബിലീ ബിൽഡിംഗ്, തമ്പാനൂർ (തിരുവനന്തപുരം), മദ്‌റസ ദാറുസ്സലാം മക്കപ്പാളയം, കന്യാകുമാരി, മഅദനുൽ ഉലൂം മദ്രസ്സ, ഗൂഡല്ലൂർ (തമിഴ്‌നാട്), സമസ്ത മഹൽ കണനല്ലൂർ (കൊല്ലം), മഅദനുൽ ഉലൂം മദ്രസ, ഗൂഡല്ലൂർ (തമിഴ്‌നാട്), അജും ഷീ ക്യാംപസ്, കോട്ടബാഗിലു, മൂഡബിദ്രി, ശംസുൽ ഉലമ മെമ്മോറിയൽ വുമൻസ് ശരീഅത്ത് കോളേജ്, പർലട്ക്ക, പുത്തൂർ (കർണാടക).

ലക്ഷദ്വീപിലെ തെക്ക് തൻവീറുൽ ഇസ്‌ലാം മദ്‌റസ, അഗത്തി, മഅദനുൽ ഉലൂം മദ്‌റസ, കട്മത്ത്, ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ അന്ത്രോത്ത്,  നൂറുൽ ഹുദ ഹയർ സെക്കൻഡറി മദ്‌റസ, കൽപ്പേനി, എസ്.കെ.എസ്.എസ്.എഫ് ഓഫീസ് കിൽത്താൻ, സിദ്ധീഖ് മൗല അറബിക് കോളേജ്, അമിനി, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധം (എസ്.കെ.എസ്.എസ്.എഫ് ഓഫീസ്), ചെത്ത്ലത്ത്,  ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ (എസ്.കെ.എസ്.എസ്.എഫ് ഓഫീസ്-കവരത്തി) എന്നീ സെന്ററുകളിലും ജി.സി.സി രാജ്യങ്ങളിലെ സുന്നി സെന്റർ ദുബൈ, അൽ വുഹൈദ ദൈറ, എസ്.എസ്.സി കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്  നജ്‌ദ സ്ട്രീറ്റ് അബുദാബി, ഉമ്മുൽ ഖുറ പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂട്ട് അൽ ജസ്സ ഏരിയ ഷാർജ (യു.എ.ഇ), ഇസ്‌ലാമിക് സെന്റർ ജിദ്ദ, ഇസ്‌ലാമിക് സെന്റർ റിയാദ്, ഇസ്‌ലാമിക് സെന്റർ ദമാം (സൗദി അറേബ്യ), സമസ്ത ബഹ്‌റൈൻ മനാമ സെന്റർ (ബഹ്‌റൈൻ), അൽ നബീദ് ഗ്ലോബൽ എഡ്യൂക്കേഷൻ സെന്റർ ദോഹ (ഖത്തർ), മസ്‌കറ്റ് സുന്നി സെന്റർ (ഒമാൻ) എന്നിവിടങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ട്.

സ്പോട്ട് രജിസ്ട്രേഷനായി പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർകാർഡ്, പേന, അപേക്ഷാ ഫീ 500 രൂപ എന്നിവ കൈവശം സൂക്ഷിക്കുക. ഹെൽപ്പ് ലൈൻ: 7012007272, 8921071848.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു 18ന് കേരളത്തിലെത്തും; 19 ന് ശബരിമല ദര്‍ശനം നടത്തും

Kerala
  •  a day ago
No Image

സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് വഹാബി-മൗദൂദികൾ: മുക്കം ഉമർ ഫൈസി

Kerala
  •  a day ago
No Image

അഴിമതിയും അധികാര ദുര്‍വിനിയോഗവും; സഊദിയില്‍ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരിശോധന കടുപ്പിച്ച് നസഹ

latest
  •  a day ago
No Image

തൃശൂർ പൂരത്തിനോടനുബന്ധച്ച് പൊലിസിന്റെ സ്പെഷ്യൽ ഡ്രൈവ്: വലയിലായത് 15 മോഷ്ടാക്കൾ

Kerala
  •  2 days ago
No Image

ഇനി അൽപം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ആവാം; അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ പാഠ്യ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ യുഎഇ

uae
  •  2 days ago
No Image

വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

National
  •  2 days ago
No Image

ഹജ്ജ് തീർത്ഥാടകർക്ക് സു​ഗമമായ യാത്ര ഒരുക്കണം: 25,000 ബസുകൾ സജ്ജമാക്കി, വ്യോമ, കടൽ, റെയിൽ സർവിസുകൾ വിപുലീകരിച്ച് സഊദി അറേബ്യ 

Saudi-arabia
  •  2 days ago
No Image

അബൂദബിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്; സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വന്‍ഹിറ്റ്

latest
  •  2 days ago
No Image

ഹൂതി മിസൈൽ ആക്രമണം: മെയ് ആറ് വരെയുള്ള ടെൽ അവീവ് സർവിസുകൾ നിർത്തി വച്ച് എയർ ഇന്ത്യ

International
  •  2 days ago
No Image

പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടത്തിനു ശ്രമം; വിദ്യാര്‍ത്ഥി പൊലിസ് കസ്റ്റഡിയില്‍

Kerala
  •  2 days ago