എടിഎം ഇടപാടുകള്‍ക്ക് ചെലവേറും; ഫീസ് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: എടിഎം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ ചാര്‍ജുകളില്‍ ഇന്ന് മുതല്‍ വര്‍ധന. സൗജന്യ സേവനങ്ങള്‍ക്ക് ശേഷം നടത്തുന്ന ഇടപാടുകള്‍ക്കുള്ള ചാര്‍ജാണ് ആര്‍.ബി.ഐ വര്‍ധിപ്പിച്ചത്. ഇതോടെ രണ്ട് രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. അതായത് എ.ടി.എമ്മില്‍ നിന്ന് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം പണം പിന്‍വലിക്കണമെങ്കില്‍ 23 രൂപ നല്‍കണം.
അതേസമയം സൗജന്യ എ.ടി.എം ഇടപാടുകളുടെ എണ്ണം ഗ്രാമ-നഗരങ്ങള്‍ക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ഗ്രാമീണ മേഖലകളില്‍ മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ അഞ്ച് ഇടപാടുകള്‍ സൗജന്യമാണെങ്കില്‍ നഗരമേഖലകളില്‍ മൂന്ന് ഇടപാടുകള്‍ മാത്രമേ ഇത്തരത്തില്‍ സൗജന്യമായി ലഭിക്കുകയുള്ളു.
എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനും വലിയ ചെലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യര്‍ഥന മാനിച്ചാണ് ആര്‍ബിഐ നിരക്ക് വര്‍ധനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.
വിവിധ ബാങ്കുകള്‍ ചാര്‍ജ് മാറുന്നത് സംബന്ധിച്ച് ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. ചാര്‍ജില്‍ രണ്ട് രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് എച്ച്.ഡി.എഫ്.സി ബാങ്ക് അറിയിച്ചത്. പി.എന്‍.ബി ബാങ്ക് ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ നിരക്ക് 23 രൂപയായും നോണ്‍ ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ നിരക്ക് 11 രൂപയായു വര്‍ധിച്ചുവെന്ന് അറിയിച്ചു. ഇന്‍ഡസ്‌ലാന്‍ഡ് ബാങ്കും നിരക്ക് 23 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.
atm transaction charges to go up from may 1
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."