യുഎഇയുടെ മനം കവര്‍ന്ന് കുട്ടികളുടെ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് കിരീടാവകാശി ഹംദാന്‍
ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ ആഴമേറിയ ബന്ധം വീണ്ടും പ്രകടിപ്പിച്ചിരിക്കുകയാണ്. ദേശീയ ദിനത്തോടനുബന്ധിച്ച് രണ്ട് കുട്ടികളുടെ യുഎഇ ദേശീയ ഗാനം ആലപിക്കുന്ന ഹൃദയസ്പര്‍ശിയായ വീഡിയോ ഹംദാന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത് രാജ്യമെമ്പാടുമുള്ളവരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ യുഎഇലുടനീളം സന്തോഷം അലയടിച്ചു. കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് ലഭിച്ച അംഗീകാരമായി മാറി.
ഇവരുടെ ആദ്യ സംഗീത ആല്‍ബമായ 'welcome to dubai' സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചുകഴിഞ്ഞു. സൗഹൃദം, വിനോദം തുടങ്ങി ദുബൈയുടെ ചൈതന്യം വിളിച്ചോതുന്നതാണ് ഈ ഗാനം. ഈ വീഡിയോയില്‍ യുഎഇ ദേശീയ ദിനാഘോഷ വേളയില്‍ ആത്മവിശ്വാസത്തോടെ കുട്ടികള്‍ പാട്ട് അവതരിപ്പിക്കുന്നത് കാണാം. ദുബൈയിയോടുള്ള സ്‌നേഹവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ടുള്ള ഷെയ്ഖ് ഹംദാനുള്ള ഇവരുടെ നിഷ്‌കളങ്കമായ സന്ദേശം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai, Deputy Prime Minister, and Minister of Defence, has reaffirmed his deep connection to the nation, highlighting his commitment to the UAE's progress and development.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."