HOME
DETAILS

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു; നാട്ടിലേക്ക് പണം അയക്കുന്നത് വൈകിപ്പിച്ച് യുഎഇയിലെയും സഊദിയിലെയും പ്രവാസികള്‍

  
Shaheer
May 02 2025 | 07:05 AM

Indian Rupee Strengthens Again UAE and Saudi Expatriates Delay Sending Money Home

ദുബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. യുഎഇ, സഊദി അറേബ്യ, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിത് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ തന്നെ രൂപയുടെ മൂല്യം ഇനിയും വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ നാട്ടിലേക്ക് പണം അയക്കുന്നത് വൈകിപ്പിക്കുകയാണ് പ്രവാസികള്‍ ഏറെപ്പേരും.

ദിര്‍ഹമിന് 22.82 എന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ മൂല്യം. 2024 ഒക്ടോബര്‍ 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വ്യത്യാസമാണിത്. കറന്‍സി എക്‌സ്‌ചേഞ്ച് ഹൗസുകളുടെ കണക്കനുസരിച്ച്, കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ യുഎഇ, ഗള്‍ഫ് വിപണികളില്‍ നിന്നുള്ള പണമടയ്ക്കല്‍ അളവില്‍ വ്യക്തമായ ഇടിവ് ഉണ്ടായിട്ടുണ്ട്. രൂപയുടെ സ്ഥിരത താല്‍ക്കാലികമാണോ എന്ന് പ്രവാസി ഇന്ത്യക്കാര്‍ ഉറ്റുനോക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ വീട്ടിലേക്ക് പണം അയക്കാന്‍ മടി കാണിക്കുന്നു.

ദിര്‍ഹത്തിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ നിലവാരം 23ഓ അല്ലെങ്കില്‍ 23ല്‍ താഴെയോ ആയി തുടരുന്നത് നല്ലതാണെന്ന് എഫ്എക്‌സ് വ്യവസായ വൃത്തങ്ങള്‍ പറയുന്നു. 

''ഇന്ത്യന്‍ രൂപ ഇന്ന് രാവിലെ ദിര്‍ഹമിനെതിരെ 22.82ലേക്ക് ഉയര്‍ന്ന് ഡോളറിനെതിരെ 83.86ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്,'' സീനിയര്‍ കറന്‍സി അനലിസ്റ്റ് നീലേഷ് ഗോപാലന്‍ പറഞ്ഞു. 

''അടുത്ത ആഴ്ചയുടെ ആരംഭം മുതല്‍ പകുതി വരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടുമെന്നോ കുറയുമെന്നോ  എന്നറിയാന്‍ സമയമെടുക്കും.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യന്‍ ഓഹരി വിപണികളിലേക്കുള്ള ഡോളറിന്റെ ഒഴുക്ക് തുടരുകയാണ്. ഇന്ത്യന്‍ രൂപയ്ക്ക്  ആശ്വാസം നല്‍കുന്ന കാര്യമാണിത്. പഹല്‍ഗാം ആക്രമണത്തിന് ശേഷം അടുത്തത് എന്താണെന്നതിനെക്കുറിച്ചുള്ള പിരിമുറുക്കങ്ങള്‍ പുകയുമ്പോഴാണിത്.

As the Indian rupee gains value, many expatriates in the UAE and Saudi Arabia are choosing to delay remittances, hoping for better exchange rates to maximize returns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിസിയും സിന്‍ഡിക്കേറ്റും രണ്ടുതട്ടില്‍'; കേരള സര്‍ഴവ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്, റദ്ദാക്കിയില്ലെന്ന് വിസി

Kerala
  •  19 hours ago
No Image

വാടകയായി ഒരു രൂപ പോലും നൽകിയില്ല; പാലക്കാട് വനിത പൊലിസ് സ്റ്റേഷന് നഗര സഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്

Kerala
  •  20 hours ago
No Image

എഫ്-35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സംഘമെത്തി; എയര്‍ബസ് തിരുവനന്തപുരത്ത് പറന്നിറങ്ങി

Kerala
  •  20 hours ago
No Image

ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  20 hours ago
No Image

ലോകത്തിൽ ഒന്നാമനായി രാജസ്ഥാൻ താരം; ഏകദിനത്തിൽ നേടിയത് പുത്തൻ നേട്ടം

Cricket
  •  21 hours ago
No Image

ഗർഭിണിയാകുന്ന വിദ്യാർഥിനികൾക്കു ഒരു ലക്ഷം രൂപ സമ്മാനം; ജനനനിരക്ക് വർധിപ്പിക്കാൻ നടപടിയുമായി റഷ്യ

International
  •  21 hours ago
No Image

കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി; വിസിയെ മറികടന്ന് സിൻഡിക്കേറ്റ് തീരുമാനം

Kerala
  •  21 hours ago
No Image

ഉയര്‍ന്ന തിരമാല: ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക,  ജാഗ്രത നിര്‍ദേശം

Kerala
  •  21 hours ago
No Image

ഔദ്യോഗിക വസതി ഒഴിയണം; മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് സുപ്രിം കോടതി നിർദേശം

National
  •  a day ago
No Image

ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം

Kerala
  •  a day ago