HOME
DETAILS
MAL
വിമാനത്താവളത്തിൽ യാത്രക്കെത്തിയ പരുന്തിന് സ്വന്തമായി പാസ്സ്പോർട്ടും, വീഡിയോ വൈറൽ
webdesk
May 03, 2025 | 2:13 PM
വിമാനത്തിൽ ഫാൽക്കൺ യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ടോ, എന്നാൽ യുഎയിൽ നിന്നുള്ള ഒരു പൗരനും അയാളുടെ പരുന്തും വിമാനയാത്രയിലൂടെ സോഷ്യൽ മീഡിയയിൽ ട്രെൻന്റിങ്ങായിരിക്കുകയാണ്. ഈ പരുന്തിന് സ്വന്തമായി പാസ്‌പോർട്ട് തന്നെ ഉണ്ടായിരുന്നു.
'എന്നെക്കാളും മികച്ച ജീവിതമാണ്' പരുന്ത് ജീവിക്കുന്നത് തുടങ്ങിയ രസകരമായ കമന്റുകളാണ് പലരും വീഡിയോക്ക് നൽകിയിട്ടുള്ളത്. മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള ചില നാടുകളിലെ സംസ്കാരങ്ങളിൽ പരുന്തുകൾ വളരെ ആദരിക്കപ്പെടുകയും ഒരു വളർത്തു പക്ഷിയായി ഇവരുടെ നിത്യ ജീവിതത്തിന്റെ ഭാഗമാകുന്നതും അസാധാരണമായ കാഴ്ചയല്ലെങ്കിലും, സ്വന്തം പാസ്‌പോർട്ടുമായി യാത്ര ചെയ്യുന്ന ഒരു പരുന്തിന്റെ കാഴ്ച അപൂർവവും രസകരവുമാണ്. വിമാന യാത്രയുടെ തിരക്കിനിടയിലും ഈ പക്ഷിയുടെ ശാന്തത അതിന്റെ പ്രൗഢിയെ കൂടുതൽ എടുത്തുകാട്ടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."