HOME
DETAILS

സൂർ ദാറുൽ ഖുർആൻ ഹയർ സെക്കണ്ടറി മദ്റസ 25-ാം വാർഷിക സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു; ജിഫ്‌രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

  
Web Desk
May 04 2025 | 06:05 AM

Sur Darul Quran Higher Secondary Madrasa forms 25th Annual Conference Welcome Group Jifri Thangal to inaugurate

 

സൂർ: ബഹു. സമസ്ത പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തു കോയ തങ്ങൾ 2025 മെയ് 16-ന് നടക്കുന്ന സൂർ ദാറുൽ ഖുർആൻ ഹയർ സെക്കണ്ടറി മദ്റസയുടെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. 

നാല് പതിറ്റാണ്ടായി ജനമനസ്സുകളിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തിവരുന്ന സൂർ കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ 2001-ൽ സ്ഥാപിതമായ മദ്റസയും, ഒമാനിലെ ആദ്യകാല മദ്റസകളിലൊന്നായ ഇത്, ആത്മീയ വെളിച്ചം വിതറി ഇസ്‌ലാമിക ബോധം വളർത്തുന്നതിൽ മാതൃകാപരമായ പങ്ക് വഹിക്കുന്നു. 

125 അംഗ വിശാല സ്വാഗത സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ മുഹിയുദ്ധീൻ മുസ്‌ലിയാർ, കൺവീനർ ശിഹാബ് വാളക്കുളം, ഖജാഞ്ചി അഡ്വ. സഈദ് കൂത്തുപറമ്പ്, വർക്കിംഗ് ചെയർമാൻ ബശീർ ഫൈസി കൂരിയാട്, വർക്കിംഗ് കൺവീനർ ആബിദ് മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകും. സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ മുഹിയുദ്ധീൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സ്വദർ മുഅല്ലിം ബശീർ ഫൈസി കൂരിയാട് ഉദ്ഘാടനം ചെയ്തു. ആബിദ് മുസ്‌ലിയാർ സ്വാഗതവും ശറഫുദ്ധീൻ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. ഹാഫിള് ഫൈസൽ ഫൈസി, അബ്ദുൽ നാസർ ദാരിമി, സൈദ് നെല്ലായ, ശിഹാബ് വാളക്കുളം, അഡ്വ. സഈദ് കൂത്തുപറമ്പ് എന്നിവർ ആശംസകൾ നേർന്നു. 

മുഖ്യ രക്ഷാധികാരികളായി അൻവർ ഹാജി അൽ ഫൗസ്, മൊയ്തീൻ ഹാജി കണ്ണൂർ, ഹംസ വാളകുളം, അബൂബക്കർ നല്ലളം, സൈനുദ്ദീൻ കൊടുവള്ളി, അഷ്റഫ് നാദാപുരം, സുലൈമാൻ ഹാജി തളിക്കുളം, ഉസ്മാൻ അന്തിക്കാട് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. 
സമസ്തയുടെ പൊതുപരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മദ്റസ, നൂറുകണക്കിന് കുട്ടികൾക്ക് വിജ്ഞാനദാനം നടത്തി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്നവർക്ക് മാതൃകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു 18ന് കേരളത്തിലെത്തും; 19 ന് ശബരിമല ദര്‍ശനം നടത്തും

Kerala
  •  a day ago
No Image

സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് വഹാബി-മൗദൂദികൾ: മുക്കം ഉമർ ഫൈസി

Kerala
  •  a day ago
No Image

അഴിമതിയും അധികാര ദുര്‍വിനിയോഗവും; സഊദിയില്‍ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരിശോധന കടുപ്പിച്ച് നസഹ

latest
  •  a day ago
No Image

തൃശൂർ പൂരത്തിനോടനുബന്ധച്ച് പൊലിസിന്റെ സ്പെഷ്യൽ ഡ്രൈവ്: വലയിലായത് 15 മോഷ്ടാക്കൾ

Kerala
  •  a day ago
No Image

ഇനി അൽപം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ആവാം; അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ പാഠ്യ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ യുഎഇ

uae
  •  a day ago
No Image

വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

National
  •  2 days ago
No Image

ഹജ്ജ് തീർത്ഥാടകർക്ക് സു​ഗമമായ യാത്ര ഒരുക്കണം: 25,000 ബസുകൾ സജ്ജമാക്കി, വ്യോമ, കടൽ, റെയിൽ സർവിസുകൾ വിപുലീകരിച്ച് സഊദി അറേബ്യ 

Saudi-arabia
  •  2 days ago
No Image

അബൂദബിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്; സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വന്‍ഹിറ്റ്

latest
  •  2 days ago
No Image

ഹൂതി മിസൈൽ ആക്രമണം: മെയ് ആറ് വരെയുള്ള ടെൽ അവീവ് സർവിസുകൾ നിർത്തി വച്ച് എയർ ഇന്ത്യ

International
  •  2 days ago
No Image

പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടത്തിനു ശ്രമം; വിദ്യാര്‍ത്ഥി പൊലിസ് കസ്റ്റഡിയില്‍

Kerala
  •  2 days ago