HOME
DETAILS

കുടിയേറ്റം പഴയപോലെ അല്ല; കാലവും കോലവും മാറി; 2025ല്‍ ഈ രാജ്യങ്ങള്‍ പരീക്ഷിക്കൂ

  
May 04 2025 | 08:05 AM

top study destination in 2025 rather than uk usa canada

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വിദേശ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയതായി കാണാം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യുകെ, യുഎസ് എ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ഥി കുടിയേറ്റം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥികള്‍ വിദേശ പഠനത്തോട് മുഖം തിരിച്ചതല്ല, പകരം പല വിദേശ രാജ്യങ്ങളും കുടിയേറ്റത്തിന് പരിധി നിശ്ചയിച്ചതാണ് ഇതിന് കാരണം. 

യുകെ, യുഎസ്എ, കാനഡ പോലുള്ള രാജ്യങ്ങള്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും, തൊഴിലാളികള്‍ക്കും വിസ നല്‍കുന്നത് വലിയ തോതില്‍ കുറച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ മാറ്റങ്ങള്‍, കുടിയേറ്റ വിരുദ്ധ സമീപനം എന്നിവയൊക്കെയാണ് ഇതിന് കാരണം. അമേരിക്കയില്‍ ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് നിരവധി ഇന്ത്യക്കാരെ തിരിച്ച് കയറ്റി അയക്കുകയും ചെയ്തിട്ടുണ്ട്. 

പുതിയ മേച്ചില്‍പുറങ്ങള്‍

പരമ്പരാഗത സ്റ്റഡി ഡെസ്റ്റിനേഷനുകള്‍ക്ക് പകരം വിദ്യാര്‍ഥികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയുള്ള പ്രയാണത്തിലാണ്. അമേരിക്ക, ബ്രിട്ടണ്‍, കാനഡ ത്രയത്തിന് പുറത്തേക്ക് കരിയര്‍ സാധ്യതകള്‍ തേടുകയാണവര്‍. മെച്ചപ്പെട്ട ജീവിത സാഹചര്യം, സാമ്പത്തിക ഭദ്രത, കുടിയേറ്റക്കാരോടുള്ള സമീപനം, സ്വന്തം രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ എന്നിവയൊക്കെയാണ് വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. എന്നാല്‍ ഇനി എവിടേക്ക് എന്ന കാര്യത്തില്‍ ചിലര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാവുക സ്വാഭാവികമാണ് താനും. അത്തരത്തില്‍ ഇന്ത്യക്കാര്‍ക്ക് വമ്പന്‍ സാധ്യതകള്‍ തുറന്നിടുന്ന പുതിയ രാജ്യങ്ങള്‍ നമുക്കൊന്ന് പരിചയപ്പെടാം. 


ജർമ്മനി

യുകെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികൾ തിരഞ്ഞെടുക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ജർമ്മനി. അയൽരാജ്യങ്ങളെ താരതമ്യപ്പെടുത്തി നോക്കിയാൽ താരതമ്യേന കുറഞ്ഞ ട്യൂഷൻ ഫീസിൽ നിങ്ങൾക്ക് പഠനം പൂർത്തിയാക്കാനാവും. ജനസംഖ്യയിലെ തൊഴിൽ ശക്തിയുടെ ദൗർഭല്യം മറികടക്കാനായി കുടിയേറ്റം പ്രോത്സാഹിപ്പിക്കാനുള്ള നീക്കങ്ങൾക്ക് ജർമ്മൻ സർക്കാർ തുടക്കിടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വിദ്യാർഥികൾക്കിടയിൽ ജർമ്മൻ കുടിയേറ്റം ഇനിയും വർധിക്കാനാണ് സാധ്യത.

നെതർലാന്റ്‌സ്

തുടക്കകാലത്ത് നെതർലാന്റ് സർക്കാർ കുടിയേറ്റം അത്രകണ്ട് പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ കോവിഡിന് ശേഷം ചിത്രം തന്നെ മാറി. ഇന്ന് വിദ്യാർഥികൾക്കിടയിൽ നെതർലാന്റ് ലക്ഷ്യം വെക്കുന്നവരുടെ എണ്ണം കൂടുതലാണ്. കുറഞ്ഞ ജീവിതച്ചെലവും, ട്യൂഷൻ ഫീയും, ഉയർന്ന ജോലി സാധ്യതയുമാണ് നെതർലാന്റിനെ വ്യത്യസ്തമാക്കുന്നത്. വിദേശ വിദ്യാർഥികളെ ആകർഷിക്കുന്നതിനായി കൂടുതൽ ഇംഗ്ലീഷ് കോഴ്‌സുകൾ തങ്ങളുടെ യൂണിവേഴ്‌സിറ്റികളിൽ പ്രാബല്യത്തിൽ വരുത്താനുള്ള തയ്യാറെടുപ്പിലാണ് സർക്കാരും.

അയർലാന്റ്

ടെക് മേഖലയിൽ മികച്ച കരിയർ സ്വപനം കാണുന്നവർക്ക് അനവധി സാധ്യതകൾ തുറന്നിടുന്ന രാജ്യങ്ങളിലൊന്നാണ് അയർലാന്റ്. യുണൈറ്റഡ് കിങ്ഡത്തിൽ ഉൾപ്പെട്ട രാജ്യമായത് കൊണ്ടുതന്നെ സാമ്പത്തിക പുരോഗതിയും അയർലാന്റിന് മുതൽക്കൂട്ടാണ്. ടെക്‌നോളജി, ബിസിനസ്, സയൻസ്, മേഖലകളിൽ പഠനം ആഗ്രഹിക്കുന്നവർക്ക് അയർലാന്റ് തിരഞ്ഞെടുക്കാമെന്ന് ചുരുക്കം.

ഈസ്റ്റേൺ യൂറോപ്പ്

യൂറോപ്പിൽ തന്നെ കിഴക്കൻ പ്രവിശ്യകളിലെ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നത് മികച്ച ഓപ്ഷനാണ്. പോളണ്ട്, ഹംഗറി, ചെക്ക റിപ്പബ്ലിക് മുതലായ രാജ്യങ്ങൾ ഉയർന്ന ജീവിത നിലവാരം പുലർത്തുന്നവയാണ്. അതോടൊപ്പം കുറഞ്ഞ ട്യൂഷൻ ഫീസും, സാമ്പത്തിക ചെലവുകളുമാണ് ഉള്ളത്. എന്നാൽ വിദ്യാഭ്യാസ നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലതാനും. സാമ്പത്തിക ഭാരമില്ലാതെ യൂറോപ്യൻ രാജ്യങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കാം.

top study destination in 2025 rather than uk usa canada



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു 18ന് കേരളത്തിലെത്തും; 19 ന് ശബരിമല ദര്‍ശനം നടത്തും

Kerala
  •  a day ago
No Image

സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് വഹാബി-മൗദൂദികൾ: മുക്കം ഉമർ ഫൈസി

Kerala
  •  a day ago
No Image

അഴിമതിയും അധികാര ദുര്‍വിനിയോഗവും; സഊദിയില്‍ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരിശോധന കടുപ്പിച്ച് നസഹ

latest
  •  a day ago
No Image

തൃശൂർ പൂരത്തിനോടനുബന്ധച്ച് പൊലിസിന്റെ സ്പെഷ്യൽ ഡ്രൈവ്: വലയിലായത് 15 മോഷ്ടാക്കൾ

Kerala
  •  a day ago
No Image

ഇനി അൽപം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ആവാം; അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ പാഠ്യ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ യുഎഇ

uae
  •  a day ago
No Image

വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

National
  •  2 days ago
No Image

ഹജ്ജ് തീർത്ഥാടകർക്ക് സു​ഗമമായ യാത്ര ഒരുക്കണം: 25,000 ബസുകൾ സജ്ജമാക്കി, വ്യോമ, കടൽ, റെയിൽ സർവിസുകൾ വിപുലീകരിച്ച് സഊദി അറേബ്യ 

Saudi-arabia
  •  2 days ago
No Image

അബൂദബിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്; സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വന്‍ഹിറ്റ്

latest
  •  2 days ago
No Image

ഹൂതി മിസൈൽ ആക്രമണം: മെയ് ആറ് വരെയുള്ള ടെൽ അവീവ് സർവിസുകൾ നിർത്തി വച്ച് എയർ ഇന്ത്യ

International
  •  2 days ago
No Image

പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടത്തിനു ശ്രമം; വിദ്യാര്‍ത്ഥി പൊലിസ് കസ്റ്റഡിയില്‍

Kerala
  •  2 days ago