
വഖ്ഫ് ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം സമൂഹത്തിൻ്റെ വിശ്വാസപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റം: ജിഫ്‌രി മുത്തുക്കോയ തങ്ങൾ

കൊച്ചി : ഇന്ത്യയിൽ മുസ്‌ലിംങ്ങൾക്ക് വിശ്വാസപരമോ , ആചാരപരമോ അനുഷ്ഠാനപരമോ ആയ ഒരു നിയമങ്ങൾക്കും ബ്രിട്ടീഷ് ഭരണ കാലഘത്തിലടക്കം ഇന്നേവരെ ഒരു ഭരണകർത്താക്കളും തടസം നിന്നിട്ടില്ലന്നും എന്നാൽ പുതിയ വഖ്ഫ് ഭേദഗതി നിയമം മുസ്‌ലിംങ്ങളുടെ വിശ്വാസപരമായ വഖഫ് അവകാശത്തിന്മേലുള്ള കടന്ന് കയറ്റമാണന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ.
സുന്നീ പണ്ഡിത സഭകളുടെ സംയുക്ത ഭരണഘടന- വഖഫ് സംരക്ഷണ സമ്മേളനം കൊച്ചിയിൽ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിംങ്ങൾക്ക് വിശ്വാസപരമായി വഖഫ് ചെയ്യാൻ യോഗ്യമായവ മാത്രമാണ് വഖഫ് ചെയ്യുന്നത്. എന്നാൽ പുതിയ വഖഫ് ഭേദഗതി നിയമത്തിലെ പല ഭേദഗതികളും മുസ്‌ലിം സമുദായത്തിലെ വിശ്വാസപരമായ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്.
പ്രത്യേകിച്ചും പുതിയ വഖഫ് നിയമത്തിലെ 3 C പ്രകാരം ഏതൊരു വഖഫ് സ്വത്തിലും സർക്കാരിന് അവകാശം ഉന്നയിക്കാമെന്നത്. അത്തരം അവകാശം ഉയർന്നാൽ പിന്നീട് അത് പരിശോധിക്കാൻ കളക്ടർക്കടക്കം ചുമതലപ്പെടുത്തുകയും അനന്തമായി ഈ വഖഫ് സ്വത്ത് അന്യാധീനപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ അതിഗുരുതരമായ വകുപ്പുകൾ ഉൾപ്പെടുത്തി കൊണ്ടുള്ള പുതിയ വഖഫ് നിയമങ്ങൾ മുസ്‌ലിം സമൂഹത്തിന് വിശ്വാസപരമായി അംഗീകരിക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു രാജ്യത്ത് സമാധാനവും സഹവർതിത്വവും ഏറ്റവും ഉന്നതമായി കാണുന്ന മുസ്‌ലിം സമുദായത്തിൻ്റെ വിശ്വാസപരമായ അവകാശങ്ങൾ നഷ്ടപ്പെടുന്ന ഇത്തരം നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്നും അധികാരികൾ പിന്മാറണമെന്നും ഇക്കാര്യത്തിൽ രാജ്യത്തെ പരമോന്നത കോടതിയിൽ നിന്നുള്ള താൽക്കാലിക ഉത്തരവ് ആശ്വാസകരമാണെന്നും തുടർന്നും ഇക്കാര്യത്തിൽ ആശ്വാസകരമായ വിധി പ്രതീക്ഷിക്കുന്നതായും തങ്ങൾ വ്യക്തമാക്കി.
കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന സമ്മേളനം കലൂർ മഹല്ല് ഖാസി ടി.എസ് സലാഹുദ്ധീൻ ബുഖാരി തങ്ങൾ കൂരിയാടിന്റെ പ്രാർഥനയോടെ ആരംഭിച്ചു. സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സ്വാഗതസംഘം ചെയർമാനുമായ ഐ.ബി ഉസ്മാൻ ഫൈസി അധ്യക്ഷനായി. കാന്തപുരം വിഭാഗം സെക്രട്ടറി ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾ മുഖ്യപ്രഭാഷണം നിർവഹിച്ചു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് തൗഫീഖ് മൗലവി ആമുഖ പ്രഭാഷണം നിർവഹിച്ചു.
സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, മുസ്തഫ മുണ്ടുപാറ, ശുഐബുൽ ഹൈതമി, ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, ജുനൈദ് കടക്കൽ, ബഷീർ വഹബി അടിമാലി എന്നിവർ വിവിധ വിഷയങ്ങൾ സംസാരിച്ചു. കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വി.എച്ച് അലി ദാരിമി സ്വാഗതവും എസ്.വൈ.എസ് സംസ്ഥാന ട്രഷറർ എ.എം പരീദ് നന്ദിയും പറഞ്ഞു.
Prominent Islamic scholar Jifri Muthukkoya Thangal has strongly criticized the Waqf Amendment Bill, calling it a direct attack on the religious rights of India's Muslim community. He argues that the proposed changes undermine the autonomy of Waqf institutions, which are crucial for preserving Islamic heritage and managing religious properties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു 18ന് കേരളത്തിലെത്തും; 19 ന് ശബരിമല ദര്‍ശനം നടത്തും
Kerala
• a day ago
സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് വഹാബി-മൗദൂദികൾ: മുക്കം ഉമർ ഫൈസി
Kerala
• a day ago
അഴിമതിയും അധികാര ദുര്‍വിനിയോഗവും; സഊദിയില്‍ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരിശോധന കടുപ്പിച്ച് നസഹ
latest
• 2 days ago
തൃശൂർ പൂരത്തിനോടനുബന്ധച്ച് പൊലിസിന്റെ സ്പെഷ്യൽ ഡ്രൈവ്: വലയിലായത് 15 മോഷ്ടാക്കൾ
Kerala
• 2 days ago
ഇനി അൽപം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ആവാം; അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ പാഠ്യ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ യുഎഇ
uae
• 2 days ago
വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍
National
• 2 days ago
ഹജ്ജ് തീർത്ഥാടകർക്ക് സുഗമമായ യാത്ര ഒരുക്കണം: 25,000 ബസുകൾ സജ്ജമാക്കി, വ്യോമ, കടൽ, റെയിൽ സർവിസുകൾ വിപുലീകരിച്ച് സഊദി അറേബ്യ
Saudi-arabia
• 2 days ago
അബൂദബിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്; സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വന്‍ഹിറ്റ്
latest
• 2 days ago
ഹൂതി മിസൈൽ ആക്രമണം: മെയ് ആറ് വരെയുള്ള ടെൽ അവീവ് സർവിസുകൾ നിർത്തി വച്ച് എയർ ഇന്ത്യ
International
• 2 days ago
പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടത്തിനു ശ്രമം; വിദ്യാര്‍ത്ഥി പൊലിസ് കസ്റ്റഡിയില്‍
Kerala
• 2 days ago
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തി
uae
• 2 days ago
നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ അപ്രതീക്ഷിത മരണം; ഏവരെയും സങ്കടത്തിലാക്കി രാഹുലിന്റെ വിയോഗം
latest
• 2 days ago
കളഞ്ഞുകിട്ടിയ നാലു ലക്ഷത്തോളം രൂപ പൊലിസില്‍ ഏല്‍പ്പിച്ച് എട്ടു വയസ്സുകാരി; കുഞ്ഞു മനസ്സിന്റെ വലിയ സത്യസന്ധതയെ ആദരിച്ച് ദുബൈ പൊലിസ്
uae
• 2 days ago
ദുബൈയെ റൂറല്‍, അര്‍ബന്‍ മേഖലകളാക്കി വിഭജിക്കും; നീക്കം സുരക്ഷയും ഗതാഗത നിയന്ത്രണവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി
uae
• 2 days ago
കാന്‍സര്‍ ബാധിച്ച മൂന്ന് വയസുകാരിയെ നിരാഹാരത്തിലൂടെ മരണം വരിപ്പിച്ചു; വിചിത്ര വാദമുയര്‍ത്തി മാതാപിതാക്കള്‍
National
• 2 days ago
സി.പി.എം രാജ്യസഭാ കക്ഷി നേതാവായി ജോണ്‍ ബ്രിട്ടാസ്
National
• 2 days ago
ആതിഫ് അസ്ലമിന്റെ അക്കൗണ്ടിനും വിലക്ക്; പാക് സെലിബ്രിറ്റികള്‍ക്കെതിരായ നടപടിയും തുടര്‍ന്ന് ഇന്ത്യ
International
• 2 days ago
ഇസ്റാഈല്‍ പട്ടിണിക്കിട്ട് കൊന്നത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 57 ഫലസ്തീനികളെ
International
• 2 days ago
പത്ത് ജില്ലകളില്‍ താപനില കൂടും; 11 മുതല്‍ മൂന്ന് മണിവരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
Kerala
• 2 days ago
മുര്‍ഷിദാബാദ് സംഘര്‍ഷം; വര്‍ഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്; സമാധാനന്തരീക്ഷം തകര്‍ക്കാന്‍ പൊലിസ് കൂട്ടുനിന്നു
National
• 2 days ago
ഇസ്രാഈലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍; ജാഗ്രത നിര്‍ദേശം
International
• 2 days ago