HOME
DETAILS

ആശുപത്രിയിൽനിന്ന് മൃതദേഹം മാറിക്കൊണ്ടുപോയി; തിരിച്ചറിഞ്ഞത് അന്ത്യകര്‍മങ്ങള്‍ക്കിടെ, തിരിച്ചെത്തിച്ച് യഥാര്‍ഥ മൃതദേഹവുമായി മടങ്ങി ബന്ധുക്കള്‍

  
May 05 2025 | 01:05 AM

The body was mistakenly taken from the hospital it was recognized during the last rites and the relatives returned with the real body

തൃപ്പൂണിത്തുറ: താലൂക്ക് ആശുപതിയിൽ നിന്നും വിട്ടുനൽകിയ മൃതദേഹം മാറിപ്പോയത് മരണ വീട്ടിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ഉദയംപേരൂർ പഞ്ചായത്ത് തെക്കൻപറവൂർ പേയ്ക്കൽ വീട്ടിൽ പി.കെ രവി (71) യുടെ മൃതദേഹമാണ് തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ നിന്നും ബന്ധുക്കൾ മാറിക്കൊണ്ടുപോയത്. അസുഖ ബാധിതനായിരുന്ന രവിക്ക് ശനിയാഴ്ച രാത്രിയോടെ രോഗം മൂർച്ഛിക്കുകയായിരുന്നു. നില വഷളായതോടെ ബന്ധുക്കൾ ഇദ്ദേഹത്തെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും  വഴിമധ്യേ മരിച്ചു.

തുടർന്ന് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്നലെ രാവിലെ വീട്ടിലേയ്ക്ക് കൊണ്ടുവന്നപ്പോഴാണ് അബദ്ധം സംഭവിച്ചത്. തുടർച്ചയായ ചികിത്സയിലായിരുന്നതിനാൽ പോസ്റ്റ്മോർട്ടം ഒഴിവാക്കി നൽകിയ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ തന്നെ മാറിയെന്ന് സംശയമുയർന്നിരുന്നു. ബന്ധുക്കളും അയൽവാസികളുമെത്തി ആദരാഞ്ജലിയർപ്പിച്ച്  അന്ത്യകർമങ്ങൾക്കായി കുളിപ്പിക്കാനെടുത്തപ്പോഴാണ് മൃതദേഹം  രവിയുടേതല്ല എന്ന് സംശയം കലശലായത്. ഉടൻ തന്നെ  ആശുപത്രിയുമായി ബന്ധപ്പെട്ട ബന്ധുക്കൾ തുടർന്ന് മൃതദേഹവുമായി മോർച്ചറിയിലെത്തി യഥാർഥ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു.  ഉച്ചയ്ക്ക് രണ്ടോടെ  തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

അതേസമയം ഇതേ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നാണ് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.സുമ പറഞ്ഞത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ മോർച്ചറിയിൽ നിന്നും വിട്ടുനൽകാറുള്ളതെന്ന് അവർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും പേവിഷബാധയേറ്റ് മരണം; തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

വഖ്ഫ് കേസ് ഇന്ന് പരിഗണിക്കും; കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സമസ്ത സുപ്രിംകോടതിയില്‍ | Waqf Act Case

latest
  •  a day ago
No Image

ശക്തമായ മഴയും ജനങ്ങള്‍ സോളാറിലേക്കു തിരിഞ്ഞതും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കുറഞ്ഞു

Kerala
  •  a day ago
No Image

ആർജവത്തിന്റെ സ്വപ്‌നച്ചിറകിലേറിയ റാബിയ

Kerala
  •  a day ago
No Image

ബജ്‌റംഗള്‍ നേതാവിന്റെ വധം; സര്‍ക്കാര്‍ കൈമാറിയ തുക ഫാസിലിന്റെ കുടുംബം വാടകകൊലയാളികള്‍ക്ക് നല്‍കിയെന്ന് ബിജെപി, അറിയില്ലെന്ന് സിദ്ധരാമയ്യ

National
  •  a day ago
No Image

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു 18ന് കേരളത്തിലെത്തും; 19 ന് ശബരിമല ദര്‍ശനം നടത്തും

Kerala
  •  2 days ago
No Image

സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് വഹാബി-മൗദൂദികൾ: മുക്കം ഉമർ ഫൈസി

Kerala
  •  2 days ago
No Image

അഴിമതിയും അധികാര ദുര്‍വിനിയോഗവും; സഊദിയില്‍ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരിശോധന കടുപ്പിച്ച് നസഹ

latest
  •  2 days ago
No Image

തൃശൂർ പൂരത്തിനോടനുബന്ധച്ച് പൊലിസിന്റെ സ്പെഷ്യൽ ഡ്രൈവ്: വലയിലായത് 15 മോഷ്ടാക്കൾ

Kerala
  •  2 days ago
No Image

ഇനി അൽപം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ആവാം; അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ പാഠ്യ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ യുഎഇ

uae
  •  2 days ago