HOME
DETAILS

പന്നിയങ്കരയില്‍ കല്യാണ വീട്ടില്‍ വരൻ്റെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ

  
May 05 2025 | 10:05 AM

Kozhikode Man Arrested for Stabbing Friend at Uninvited Wedding Visit in Panniyankara

കോഴിക്കോട്: പന്നിയങ്കരയില്‍ കല്യാണ വീട്ടില്‍ ക്ഷണിക്കാതെ എത്തി വരൻ്റെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ചക്കുകടവ് സ്വദേശി മുബീനാണ് പിടിയിലായത്. കോഴിക്കോട് കോതിപ്പാലത്ത് വെച്ചാണ് മുബീനെ പന്നിയങ്കര പൊലിസ് പിടികൂടിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

സംഭവത്തിന് ശേഷം മംഗലാപുരത്തേക്ക് കടന്ന പ്രതി തിരിച്ച് കോഴിക്കോടെത്തി ഭാര്യയെ ഫോണിൽ വിളിച്ചതാണ് വിനയായത്. ഇയാൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലിസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പന്നിയങ്കര സ്വദേശി ഇന്‍സാഫിനാണ് പരുക്കേറ്റത്. ഇൻസാഫിന്റെ കവിളിനായിരുന്നു കുത്തേറ്റത്. ബാര്‍ബര്‍ ഷോപ്പില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു പ്രതി ആക്രമണം നടത്തിയത്.

പന്നിയങ്കര സ്വദേശിയായ വിഷ്ണുവിന്റെ വിവാഹത്തിനെത്തിയതായിരുന്നു സുഹൃത്തായ ഇന്‍സാഫ്. ഇതേസമയം കല്യാണസ്ഥലത്തെത്തിയ മുബീന്‍ കല്യാണവീട്ടില്‍ ആളുകളുമായി പരിചയപ്പെട്ട് മദ്യപിച്ച് ബഹളം വെക്കാനാരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷണിക്കാതെ എത്തിയതാണ് എന്ന് മനസിലായതോടെ വിഷ്ണുവിന്റെ സുഹൃത്തുക്കള്‍ ഇയാളെ വീട്ടില്‍ നിന്ന് പുറത്താക്കി. 

എന്നാല്‍ അരമണിക്കൂറിന് ശേഷം മുബീന്‍ തിരിച്ചെത്തി. തുടര്‍ന്നു നടന്ന തര്‍ക്കത്തിനൊടുവില്‍ ഇന്‍സാഫിന്റെ മുഖത്ത് കത്തി കൊണ്ട് വരഞ്ഞ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

Police arrested Mubeen, a Chakkukadav native, for allegedly stabbing his friend who arrived uninvited at a wedding house in Panniyankara, Kozhikode. The accused was apprehended in Kothippalam through mobile location tracking. Details on the shocking wedding gatecrash incident.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്

Kerala
  •  15 hours ago
No Image

പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി

National
  •  15 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ നീതി നടപ്പിലാക്കി, രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

National
  •  15 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സഹോദരിമാർക്ക്; പ്രധാനമന്ത്രി

National
  •  15 hours ago
No Image

അതീവ ജാഗ്രത, പാക് കെണിയിൽ വീഴരുത്, സംശയകരമായ കോളുകൾ അവഗണിക്കുക; പ്രതിരോധ മന്ത്രാലയം

National
  •  16 hours ago
No Image

തിരിച്ചടികളിൽ നിന്നും ബ്രസീലിനെ കരകയറ്റാൻ ഇതിഹാസമെത്തി; ഇനി കളികൾ വേറെ ലെവൽ

Football
  •  16 hours ago
No Image

വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; കേരള സർവകലാശാല വി.സിക്കെതിരെ എസ്എഫ്ഐ

National
  •  16 hours ago
No Image

രോഹിത്തും കോഹ്‌ലിയും ഇനി ഇന്ത്യക്കായി കളിക്കുക ആ പരമ്പരയിൽ; കാത്തിരിപ്പ് നീളും 

Cricket
  •  16 hours ago
No Image

തിഹാർ ജയിലിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ; തഹാവുർ റാണ, ഛോട്ടാ രാജൻ ഉൾപ്പെടെയുള്ള ഉയർന്ന സുരക്ഷാ തടവുകാർ നിരീക്ഷണത്തിൽ

National
  •  16 hours ago
No Image

ഇന്ന് മുതല്‍ വിവിധ ജില്ലകളില്‍ മഴയെത്തും; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം

Kerala
  •  17 hours ago