HOME
DETAILS

'ഓപറേഷന്‍ സിന്ദൂര്‍ ഭീകരതക്കെതിരേ; പാകിസ്ഥാന്റെ നഷ്ടങ്ങള്‍ക്ക് ഭീകരര്‍ക്കൊപ്പം നിന്ന പാക് സൈന്യം തന്നെയാണ് ഉത്തരവാദി' ഇന്ത്യ

  
Web Desk
May 12 2025 | 10:05 AM

Indias Operation Sindoor Targeted Terror Camps Only Not Pakistan Army Military Chiefs Clarify

ന്യൂഡല്‍ഹി: ഭീകരതക്കെതിരായ നീക്കമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് ഇന്ത്യ. ഇന്ത്യയുടെ പോരാട്ടം ഭീകരതക്കെതിരെ മാത്രമാണ്. ഭീകരരുടെ കേന്ദ്രങ്ങള്‍ മാത്രമാണ് ഓപറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടതെന്നും സേനാ മേധാവിമാര്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.  

പാകിസ്താന്‍ ഭീകരവാദികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് സൈനിക മേധാവിമാര്‍ കുറ്റപ്പെടുത്തി. 

'നമ്മുടെ പോരാട്ടം തീവ്രവാദികളോടും അവരുടെ അടിസ്ഥാന സൗകര്യങ്ങളോടും ആയിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിനെതിരെയല്ല. അതുകൊണ്ടാണ് മെയ് ഏഴിന് നമ്മള്‍ ഭീകര ക്യാംപുകള്‍ മാത്രം അക്രമിച്ചത്. പാകിസ്ഥാന്‍ സൈന്യം തീവ്രവാദികളോടൊപ്പം നില്‍ക്കുകയും അത് സ്വന്തം പോരാട്ടമാക്കുകയും ചെയ്യുന്നത് വളരെ ദുഃഖകരമാണ്. അതുകൊണ്ടാണ് നമ്മുടെ തിരിച്ചടി ആവശ്യമായി വന്നത്. അവരുടെ നഷ്ടങ്ങള്‍ക്ക് അവര്‍ തന്നെയാണ് ഉത്തരവാദികള്‍' വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 

രാജ്യത്തെ സംരക്ഷിക്കാനുള്ള ഭിത്തി പോലെയാണ് വ്യോമസേനാ സംവിധാനം നിലകൊണ്ടതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ തിരിച്ചടിയും വ്യോമസേനയുടെ സൈനിക പോരാട്ടങ്ങളും വാര്‍ത്ത സമ്മേളനത്തില്‍ വിശദീകരിച്ചു.  

'വ്യോമസേനയുടെ സന്നാഹങ്ങള്‍ ഉപയോഗിച്ചും പാകിസ്താനെ ചെറുത്തു. ആകാശ് പ്രതിരോധ സംവിധാനവും പോര്‍മുഖത്ത് ഉപയോഗിച്ചു' അവര്‍ ചൂണ്ടിക്കാട്ടി.  ചൈനയുടെ മിസൈലുകളെ പോലും ഇന്ത്യന്‍ വ്യോമസേന ചെറുത്തവെന്ന് പറഞ്ഞ സൈനിക മേധാവിമാര്‍ ചൈനയുടെ ദീര്‍ഘദൂര മിസൈലുകളെയും തകര്‍ത്തുവെന്നും കൂട്ടിച്ചേര്‍ത്തു. ചൈനയുടെ PL15 മിസൈലുകളെയാണ് തകര്‍ത്തത്. കറാച്ചിയിലും ആക്രമണം നടത്തിയെന്നും റഹമിയാര്‍ ഖാന്‍ വ്യോമ താവളം തകര്‍ന്നെന്നും  സേന മേധാവിമാര്‍ പറഞ്ഞു. പാകിസ്ഥാന്റെ വ്യോമത്താവളങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടുവെന്നും അവര്‍ വ്യക്തമാക്കി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ

National
  •  14 hours ago
No Image

നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍

Kerala
  •  15 hours ago
No Image

"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്

National
  •  15 hours ago
No Image

അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

uae
  •  16 hours ago
No Image

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം

Kerala
  •  16 hours ago
No Image

സുപ്രഭാതം എജ്യൂ എക്‌സ്‌പോ നാളെ

Kerala
  •  16 hours ago
No Image

2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും

uae
  •  16 hours ago
No Image

കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി

Kerala
  •  17 hours ago
No Image

എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള; പത്തനംതിട്ടയിൽ16 മുതല്‍

Kerala
  •  17 hours ago
No Image

ഭൂമിയിൽ നിന്ന് ഓക്സിജൻ അപ്രത്യക്ഷമാവും; മനുഷ്യനും മറ്റു ജീവിജാലങ്ങൾക്കും അതിജീവനം അസാധ്യമാകും; പുതിയ ഗവേഷണ റിപ്പോർട്ട്

International
  •  17 hours ago