സച്ചിന് ടെണ്ടുല്‍ക്കറിന്റെ വില്ല പ്രൊജക്ട് ഇടപാടിലും ബാബുറാം
കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ വാങ്ങിയ വില്ല പ്രൊജക്ടിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുള്‍പ്പെടെ കെ.ബാബുവിന്റെ ബിനാമിയെന്ന് പറയുന്ന കുമ്പളം സ്വദേശി ബാബുറാം നടത്തിയത് കോടികളുടെ ഇടപാട്.
പനങ്ങാട് കായല്‍ക്കരയില്‍ 15 വില്ലകള്‍ നിര്‍മിക്കുന്നതിനായി പ്രൈം മെറീഡിയന് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന് ഭൂമി നല്‍കിയത് ബാബുറാമായിരുന്നു. ഇതടക്കം ബാബുറാം നടത്തിയ 41 ഭൂമി ഇടപാടുകളുടെ വിവരങ്ങള്‍ ഇയാളുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 85 ഓളം രേഖകളാണ് ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. കോണ്‍ഗ്രസ് പ്രവര്ത്തകന് എന്ന നിലയിലുള്ള അടുപ്പം മാത്രമാണ് കെ ബാബുവുമായുള്ളതെന്നും ബാബുവിന്റെ പണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിട്ടില്ലെന്നുമാണ് ഇയാള്‍ വിജിലന്‍സിനോട് പറഞ്ഞത്.
തെരഞ്ഞെടുപ്പ് സമയത്ത് ബാബുവിന് പ്രചാരണത്തിനായി വാഹനം വിട്ടു കൊടുത്തിട്ടുണ്ട്. വിദേശത്തുള്ള ഭാര്യയുടെ ബന്ധുവിന്റെ പണമാണ് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നതെന്നും ഇയാള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."