HOME
DETAILS

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

  
May 08 2025 | 01:05 AM

Centre says the number of beggars in the country is below ten thousand over three and a half lakh beggars have decreased in the last ten years according to statistics

തിരുവനന്തപുരം: രാജ്യത്തുള്ള ആകെ യാചകരുടെ എണ്ണം പതിനായിരം പോലുമില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിൽ രാജ്യത്ത് 9,958 യാചകരെ മാത്രമാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 970 പേരെ ഇതിനകം പുനരധിവസിപ്പിച്ചെന്നും കേന്ദ്ര സർക്കാരിന്റെ 'സ്‌മൈൽ' പദ്ധതി വെളിപ്പെടുത്തുന്നു. അതേസമയം 2011ലെ സെൻസസ് പ്രകാരം രാജ്യത്ത് ആകെ 3.72 ലക്ഷം യാചകരെയാണ് കണ്ടെത്തിയിരുന്നത്. 6.62 കുടുംബങ്ങൾ ഭിക്ഷാടനത്തെയോ ദാനധർമത്തെയോ ആശ്രയിച്ച് ജീവിക്കുന്നതായും കണ്ടെത്തിയിരുന്നു. 14 വർഷത്തിനിടെ ലക്ഷക്കണക്കിനു യാചകർക്ക് എന്തുസംഭവിച്ചെന്ന ചോദ്യം ബാക്കിയാണ്.

പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികൾക്ക് ഉപജീവനത്തിനും സംരംഭത്തിനുമുള്ള പിന്തുണാ പദ്ധതിയാണ് സ്‌മൈൽ. ഈ വിശാല പദ്ധതിയിൽ യാചകവൃത്തിയിലേർപ്പെട്ടിരിക്കുന്നവരെയും ട്രാൻസ്‌ജെൻഡറുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.  2021ൽ ആരംഭിച്ച പദ്ധതിക്ക് 2026 വരെ കേന്ദ്ര സർക്കാർ മുടക്കുന്ന തുക 365 കോടി രൂപയാണെന്നും കണക്കുകൾ പറയുന്നു.
യാചകരെ മുഖ്യധാരാ സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് ഉറപ്പാക്കി 'ഭിക്ഷാടന മുക്ത ഭാരതം' സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശികാടിസ്ഥാനത്തിൽ സർവേകൾ, ബോധവൽക്കരണ പ്രചാരണങ്ങൾ, ഏകോപനം, രക്ഷാപ്രവർത്തനങ്ങൾ, അഭയകേന്ദ്രങ്ങളും അടിസ്ഥാന സേവനങ്ങളും നൈപുണ്യ പരിശീലനവും ലഭ്യമാക്കൽ,  ബദൽ ഉപജീവനമാർഗങ്ങൾ, സ്വയംസഹായ സംഘങ്ങളുടെ (എസ്.എച്ച്.ജി) രൂപീകരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. തീർഥാടന - വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ 2024 ഡിസംബർ വരെ 81 നഗരങ്ങളിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
തുടക്കത്തിൽ 30 നഗരങ്ങളിൽ ആരംഭിച്ച പദ്ധതിയിൽ   51 നഗരങ്ങളെ കൂടി ഉൾപ്പെടുത്തുകയായരുന്നു. നഗരങ്ങളെ യാചക വിമുക്തമാക്കുകയും യാചക പുനരധിവാസം ഉറപ്പാക്കുകയും ചെയ്യാനാണിത്. അടുത്ത ഘട്ടത്തിൽ സ്‌മൈൽ പദ്ധതി 50 നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുമെന്നാണ് അറിയിപ്പ്.

അതത് സംസ്ഥാനങ്ങൾക്ക് വിവിധ ജില്ലകളിൽ പദ്ധതി നടപ്പാക്കുന്നതിന് യോഗ്യരായ എൻ.ജി.ഒകളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കാമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കേരളത്തിൽ സ്‌മൈൽ പദ്ധതി അനുസരിച്ച് കോഴിക്കോട് ജില്ലയിൽ മാത്രമാണ് യാചക സംരക്ഷണം ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കിയത്. ജില്ലാ ഭരണകൂടം നടപ്പിലാക്കിയ ഉദയം പദ്ധതിയാണ് ഇത്തരത്തിൽ സംസ്ഥാനത്ത് ആകെയുള്ളത്.  എറണാകുളത്ത് കോതമംഗലത്തെ ഒരു സ്വകാര്യ ഏജൻസിയുടെ സഹകരണത്തോടെ കോർപറേഷൻ സ്വന്തം നിലയിൽ യാചക സംരക്ഷണ പദ്ധതി നടപ്പാക്കിവരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  9 hours ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  9 hours ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  9 hours ago
No Image

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

Kerala
  •  9 hours ago
No Image

കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ

Kerala
  •  9 hours ago
No Image

പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്

Kerala
  •  9 hours ago
No Image

തെരുവുനായകളുടെ വന്ധ്യകരണത്തിന് മൊബൈല്‍ എ.ബി.സി യൂനിറ്റ്; നീക്കം പ്രാദേശിക എതിര്‍പ്പുകള്‍ മറികടക്കാന്‍

Kerala
  •  9 hours ago
No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരിക്ക്

National
  •  16 hours ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  17 hours ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  17 hours ago