HOME
DETAILS

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

  
May 08 2025 | 01:05 AM

Camp and terminal ready pilgrims will reach Karipur tomorrow

കൊണ്ടോട്ടി: പരിശുദ്ധ ഹജ്ജിന്  ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്ര തിരിക്കുന്ന തീർഥാടകരുടെ ആദ്യസംഘം നാളെ കരിപ്പൂരിലെത്തും. തീര്‍ഥാടകര്‍ക്കായി കരിപ്പൂര്‍ ഹജ്ജ് ക്യാംപിലും വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ 1.10ന് പുറപ്പെടുന്ന ആദ്യ വിമാനങ്ങളിലെ തീര്‍ഥാടകരാണ് നാളെ ആദ്യം കരിപ്പൂരിലെത്തുക.

ആദ്യ വിമാനത്തില്‍ 77 പുരുഷന്മാരും 95 സ്ത്രീകളുമടക്കം 172 തീര്‍ഥാടകരാണ് യാത്രതിരിക്കുക. ഇവര്‍ രാവിലെ ഒമ്പത് മണിക്ക് തന്നെ വിമാനത്താവളത്തിലെത്തും. ശനിയാഴ്ച വൈകിട്ട് 4.30നുള്ള  രണ്ടാമത്തെ വിമാനത്തില്‍   173 പേരും യാത്രയാവും. ഇവര്‍ നാളെ ഉച്ചക്ക് ശേഷം മൂന്ന് മണിക്കും ഹജ്ജ് ക്യാപിലെത്തും. തീര്‍ഥാടകരുടെ ലഗേജുകള്‍ സ്വീകരിക്കുന്നത്വി മാനത്താവളത്തിലാണ്. ഇവിടെ ഇതിനായി  പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

ലഗേജുകള്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചതിന് ശേഷം തീര്‍ഥാടകര്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ ഹജ്ജ് ക്യാംപിലെത്തും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ഹജ്ജ് ഹൗസുകളാണ് ഹജ്ജ് ക്യാംപായി ഒരുക്കിയിട്ടുള്ളത്. തീര്‍ഥാടകരുടെ യാത്രാരേഖകൾ ക്യാംപില്‍ ഹജ്ജ് സെൽ ഉദ്യോഗസ്ഥർ കൈമാറും. വിമാനം  പുറപ്പെടുത്തതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ക്യാംപില്‍ നിന്ന് തീര്‍ഥാടകരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 16,194 പേരാണ് കരിപ്പൂർ, കണ്ണൂർ, കൊച്ചി എംബാർക്കേഷൻ പോയിന്റുകൾ വഴി ഈ വർഷം യാത്രതിരിക്കുക. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 348 പേരും ഇതിൽ ഉൾപ്പെടും.  

തീർഥാടകരിൽ 6630 പേർ പുരുഷന്മാരും 9564 പേർ സ്ത്രീകളുമാണ്. കരിപ്പൂർ എംബാർക്കേഷൻ വഴി 5393 പേരും കൊച്ചിയിൽ നിന്ന് 5990 പേരും  കണ്ണൂർ വഴി 4811പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുള്ള 24 പേർ  ഇതര സംസ്ഥാനങ്ങളിലെ എംബാർക്കേഷൻ പോയിന്റുകൾ വഴിയാണ് പുറപ്പെടുക. മൊത്തം തീർഥാടകരിൽ 512 പേർ 65 വയസ് കഴിഞ്ഞ റിസർവ്ഡ് കാറ്റഗറിയിൽപ്പെട്ടവരും 2311 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ നിന്നുള്ളവരും ആണ്.  

ശേഷിക്കുന്നവർ ജനറൽ വിഭാഗത്തിലുള്ളവരാണ്.  ആദ്യ രണ്ട് വിഭാഗങ്ങൾക്ക് നേരിട്ട് അവസരം ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം 18,200 പേരാണ് സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിൽ നിന്നുമായി യാത്രതിരിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ

International
  •  7 days ago
No Image

പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്

uae
  •  7 days ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  7 days ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  7 days ago
No Image

ഇന്ത്യയുടെ ജലനിയന്ത്രണം; പാകിസ്ഥാനിൽ ഖാരിഫ് വിളവിറക്കൽ പ്രതിസന്ധിയിൽ

International
  •  7 days ago
No Image

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ

uae
  •  7 days ago
No Image

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ

Kerala
  •  7 days ago
No Image

ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

uae
  •  7 days ago
No Image

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്

Kerala
  •  7 days ago
No Image

ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം  

International
  •  7 days ago