HOME
DETAILS

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി ജെബൽ അലി പൊലിസ്; 'കസ്റ്റമർ വോയ്‌സ്' സംരംഭത്തിന് തുടക്കം

  
December 08, 2025 | 5:39 AM

jebel ali police station launches customer voice initiative

ദുബൈ: പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി "കസ്റ്റമർ വോയ്‌സ്" (ഉപഭോക്താവിന്റെ ശബ്ദം) എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജെബൽ അലി പൊലിസ് സ്റ്റേഷൻ. ദുബൈ പൊലിസ് കമാൻഡർ-ഇൻ-ചീഫ് ലഫ്. ജനറൽ അബ്ദുള്ള ഖലീഫ അൽ മർരിയുടെ നിർദ്ദേശപ്രകാരമാണ് ഈ പുതിയ പദ്ധതി. 

ആദ്യ യോഗം

ഈ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ യോഗത്തിൽ, പൊലിസിന്റെ സേവനങ്ങൾ, നിർദ്ദേശങ്ങൾ, സംശയങ്ങൾ എന്നിവയെക്കുറിച്ച് തുറന്ന ചർച്ചകൾ നടന്നു. ജെബൽ അലി പൊലിസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ജമാൽ ഇബ്രാഹിം അലി, ഡെപ്യൂട്ടി കേണൽ അലി അഹമ്മദ് അൽ സുവൈദി, വിവിധ വകുപ്പ് മേധാവികൾ, പ്രദേശവാസികളായ നിരവധി പേർ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു. 

ഏത് സ്ഥാപനത്തിന്റെയും മുൻനിരയിൽ പ്രവർത്തിക്കുന്നത് 'കസ്റ്റമർ ഹാപ്പിനെസ് യൂണിറ്റുകൾ' ആണെന്ന് കേണൽ ജമാൽ പറഞ്ഞു. കാരണം, അവർ നേരിട്ട് പൊതുജനങ്ങളുമായി ബന്ധപ്പെടുകയും കാര്യക്ഷമമായ സേവനം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

മികച്ച സേവനം നൽകുക എന്നത് എല്ലാവരുടെയും കൂട്ടുത്തരവാദിത്തം ആണെന്നും അദ്ദേഹം പറഞ്ഞു. "ഇത് ഡയറക്ടറിൽ നിന്ന് തുടങ്ങി, പൊതുജനങ്ങളുമായി ഇടപെഴകുന്ന ഓരോ ജീവനക്കാരനിലേക്കും വ്യാപിക്കുന്നു," അദ്ദേഹം വ്യക്തമാക്കി.

വിരൽത്തുമ്പിൽ സ്മാർട്ട് സേവനങ്ങൾ

ദുബൈ പൊലിസ് നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ചും കേണൽ ജമാൽ യോഗത്തിൽ വിശദീകരിച്ചു. സ്മാർട്ട് പൊലിസ് സ്റ്റേഷനുകൾ (എസ്.പി.എസ്), ഔദ്യോഗിക വെബ്സൈറ്റ്, സ്മാർട്ട് ആപ്പ്, 901 കോൾ സെന്റർ എന്നിവ വഴിയുള്ള സേവനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കൂടാതെ, വെബ്സൈറ്റ്, ആപ്പ്, സ്മാർട്ട് വാച്ചുകൾ എന്നിവ വഴി ലഭ്യമായ ദുബൈ പൊലിസ് ഹാപ്പിനസ് ഇൻഡക്സിനെ (സന്തോഷ സൂചിക) പരിചയപ്പെടുത്തി. ഇത് വഴി താമസക്കാർക്ക് സേവനങ്ങളെക്കുറിച്ച് തത്സമയം അഭിപ്രായങ്ങൾ അറിയിക്കാൻ കഴിയും.

പൊതുജനങ്ങളെ കേൾക്കുന്നു

യോഗം അവസാനിച്ചത് ഒരു തുറന്ന ചർച്ചയോടെയാണ് (open dialogue). ഇതിലൂടെ താമസക്കാർക്ക് അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കാനും സംശയങ്ങൾ ചോദിക്കാനും സാധിച്ചു. ഇതുപോലുള്ള പരിപാടികൾ ഇനിയും തുടരുമെന്നും കേണൽ ജമാൽ ഉറപ്പ് നൽകി.

Jebel Ali Police Station has introduced the 'Customer Voice' program to enhance communication with the public, as part of Dubai Police's efforts to improve community engagement and service delivery.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോ​ഗി കുടുങ്ങിയ സംഭവം; 5 ലക്ഷം നഷ്ടപരിഹാരം നൽകാന്‍ ഉത്തരവ്

Kerala
  •  7 days ago
No Image

ഊർജം സംഭരിച്ച് കോൺഗ്രസ്; ഒറ്റക്കെട്ടായി നേതൃത്വം; ലക്ഷ്യം നിയമസഭ

Kerala
  •  7 days ago
No Image

കേരളം പിടിക്കാൻ 'ലക്ഷ്യ'മുറപ്പിച്ച് കോൺഗ്രസ്; ലീഡർഷിപ്പ് ക്യാംപിന് സമാപനം

Kerala
  •  7 days ago
No Image

രാജ്യവ്യാപക എസ്.ഐ.ആർ; ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരി​ഗണിക്കും

National
  •  7 days ago
No Image

മുസഫയില്‍ പൊതു പാര്‍ക്കിങ്ങിന് 12 മുതല്‍ പണമടയ്ക്കണം

uae
  •  7 days ago
No Image

സംഭലില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്: പള്ളിയും മദ്‌റസയും പൊളിച്ചു; ഭൂമി 20 ദലിത് കുടുംബങ്ങള്‍ക്ക് നല്‍കും

National
  •  7 days ago
No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  8 days ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  8 days ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  8 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  8 days ago