HOME
DETAILS

മാധ്യമങ്ങൾ എന്ത് പ്രസിദ്ധീകരിക്കണമെന്നോ, ഒഴിവാക്കണമെന്നോ നിർദേശിക്കേണ്ടത് കോടതിയല്ല ; എ.എൻ.ഐ മാനനഷ്ടക്കേസിൽ വിക്കിപീഡിയ ലേഖനം നീക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

  
Web Desk
May 10 2025 | 03:05 AM

Courts Should Not Dictate What Media Publishes or Avoids Supreme Court Rules Wikipedia Need Not Remove Article in ANI Defamation Case

 

ന്യൂഡൽഹി: എ.എൻ.ഐ വാർത്താ ഏജൻസി നൽകിയ അപകീർത്തി കേസിൽ വിക്കിപീഡിയക്ക് സുപ്രിംകോടതിയിൽനിന്ന് ആശ്വാസം. എ.എൻ.ഐയെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം നീക്കംചെയ്യണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. മാധ്യമങ്ങൾ എന്ത് പ്രസിദ്ധീകരിക്കണമെന്നോ എന്ത് ഒഴിവാക്കണമെന്നോ നിർദേശിക്കേണ്ടത് കോടതിയുടെ ചുമതലയല്ലെന്ന് ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ തടയാനാകില്ലെന്നും കോടതിയും മാധ്യമങ്ങളും ജനാധിപത്യത്തിന്റെ തൂണുകളാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഒരു ലിബറൽ ജനാധിപത്യ രാജ്യത്ത് ഇവ പരസ്പരം പൂരകമായിരിക്കണം. പൊതുസ്ഥാപനമെന്ന നിലയിൽ കോടതികൾ പൊതുജന സംവാദത്തിന് തുറന്നതായിരിക്കണമെന്നും, കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ പോലും മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ചർച്ച നടത്താമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ, എ.എൻ.ഐയെ ‘രഹസ്യാന്വേഷണ ഏജൻസിയുടെ കളിപ്പാവ’യെന്നും ‘സർക്കാരിന്റെ പിടിവള്ളി’യെന്നും വിശേഷിപ്പിച്ചതിനെതിരെ ഡൽഹി ഹൈക്കോടതി വിക്കിപീഡിയക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. ‘ഇന്ത്യ ഇഷ്ടമല്ലെങ്കിൽ ഇവിടെ ജോലി ചെയ്യേണ്ട’ എന്നും ഹൈക്കോടതി പറഞ്ഞിരുന്നു. 2024 ഒക്ടോബറിൽ, എ.എൻ.ഐ ഫയൽ ചെയ്ത മാനനഷ്ടക്കേസിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന വിക്കിപീഡിയ പേജ് നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവിനെതിരെ വിക്കിപീഡിയയുടെ മാതൃസ്ഥാപനമായ വിക്കിമീഡിയ ഫൗണ്ടേഷൻ നൽകിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. എ.എൻ.ഐയെ ‘നരേന്ദ്ര മോദി സർക്കാരിന്റെ പ്രചാരണ ഉപകരണം’ എന്നും ‘വ്യാജ വാർത്തകൾക്ക് വിമർശനം നേരിട്ടവർ’ എന്നും വിശേഷിപ്പിച്ച വിക്കിപീഡിയ ലേഖനമാണ് എ.എൻ.ഐയെ പ്രകോപിപ്പിച്ചത്. മോദി സർക്കാരിനെ പിന്തുണയ്ക്കുകയും പ്രതിപക്ഷത്തിനെതിരെ പക്ഷപാതപരമായ വാർത്തകൾ നൽകുകയും ചെയ്യുന്നുവെന്ന് ഉദാഹരണങ്ങളോടെ ലേഖനം ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈക്കോടതി നിർദേശപ്രകാരം 2024 ഒക്ടോബറിൽ വിക്കിപീഡിയ പേജ് പിൻവലിച്ചിരുന്നെങ്കിലും, സുപ്രിംകോടതിയുടെ ഇടപെടലോടെ വിക്കിപീഡിയക്ക് ആശ്വാസം ലഭിച്ചു. ഡൽഹി ഹൈക്കോടതിയുടെ നടപടി ന്യായീകരിക്കാനാകില്ലെന്നും സുപ്രിംകോടതി വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി രണ്ടരവയസുകാരന്റെ ദേഹത്തു കയറി ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

കേരളത്തിലെ വിമാനത്താവളങ്ങളിൽ പുതിയ മാർഗനിർദേശം; ത്രിതല പരിശോധനയുമായി യാത്രക്കാർ നിർബന്ധമായും സഹകരിക്കണം

Kerala
  •  5 hours ago
No Image

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്കു പരിക്ക്

Kerala
  •  5 hours ago
No Image

സ്കൂൾ പ്രവേശന സമയത്തെ പി.ടി.എ ഫീസ് പിരിവിന് മാർഗനിർദേശം: അമിതമായ ഫീസ് ഈടാക്കിയാൽ പി.ടി.എ പിരിച്ചു വിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

Kerala
  •  6 hours ago
No Image

റിയാദില്‍ അനാശാസ്യ പ്രവര്‍ത്തനം: പ്രവാസി യുവതികള്‍ അറസ്റ്റില്‍; ഇടപാടുകാരെ ക്ഷണിച്ചത് സമൂഹമാധ്യമങ്ങളിലൂടെ

latest
  •  6 hours ago
No Image

പാകിസ്ഥാനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി; അതിർത്തി ജില്ലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു

National
  •  6 hours ago
No Image

പാക്ക് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ, മൂന്നിടത്ത് ആക്രമണം; 32 വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചു | Operation Sindoor Live Updates

latest
  •  7 hours ago
No Image

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

National
  •  14 hours ago
No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  15 hours ago
No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  16 hours ago