HOME
DETAILS

തുടർച്ചയായ പ്രകോപനങ്ങൾ; പാകിസ്ഥാന്റെ ഷെൽ ആക്രമണത്തിൽ അഡീഷണൽ ജില്ല വികസന കമ്മീഷണർ കൊല്ലപ്പെട്ടു ; സ്ഥിരീകരിച്ച് ജമ്മു കശ്മീർ സർക്കാർ

  
Web Desk
May 10 2025 | 04:05 AM

Persistent Provocations Additional District Development Commissioner Killed in Pakistans Shell Attack Confirms Jammu and Kashmir Government

 

ജമ്മു കശ്മീർ: രജൗരി നഗരത്തിൽ പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ ജമ്മു കശ്മീരിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനായ അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ താപ്പ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ അവലോകന യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രണ്ട് നാട്ടുകാരും മരിച്ചതായി ജമ്മു കശ്മീർ സർക്കാർ സ്ഥിരീകരിച്ചു.

അതിനിടെ, പാകിസ്ഥാന്റെ തുടർച്ചയായ പ്രകോപനങ്ങൾക്ക് മറുപടിയായി ഇന്ത്യ എട്ട് പാക് നഗരങ്ങളിൽ പ്രത്യാക്രമണം നടത്തി. ഇസ്ലാമാബാദ്, റാവൽപിണ്ടി, ലാഹോർ, പെഷവാർ, സിയാൽകോട്ട്, ഗുജ്റൺവാല, അട്ടോക്ക് എന്നിവിടങ്ങളിൽ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. പാകിസ്ഥാന്റെ ഒരു പോർവിമാനം തകർത്തതായും വിവരമുണ്ട്. ഇസ്ലാമാബാദിന് സമീപമുള്ള നൂർ ഖാൻ വ്യോമതാവളം ഉൾപ്പെടെ മൂന്ന് വ്യോമസേനാ താവളങ്ങളിൽ ശനിയാഴ്ച പുലർച്ചെ ശക്തമായ സ്ഫോടനങ്ങൾ നടന്നതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു. എന്നാൽ, ഇന്ത്യ ഈ ആക്രമണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതിർത്തിയിൽ സംഘർഷം രൂക്ഷം

പാകിസ്ഥാന്റെ ആക്രമണങ്ങൾ ബാരാമുള്ള മുതൽ ഭുജ് വരെയുള്ള 26 സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചിരുന്നു. ഫിറോസ്‌പൂരിലെ ജനവാസ മേഖലയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. തുടർച്ചയായ രണ്ടാം ദിവസവും പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ ഷെല്ലിങ് തുടരുകയാണ്.

അതിർത്തിയിലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. സേനാ മേധാവികളുമായി രാജ്നാഥ് സിംഗ് പ്രത്യേക യോഗം ചേരും. പ്രതിരോധ, വിദേശകാര്യ മന്ത്രിമാർ രാവിലെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും യോഗം മാറ്റിവെച്ചു. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മിരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഒമര്‍ അബ്ദുല്ലയുമായി സംസാരിച്ച് എംപി

Kerala
  •  3 hours ago
No Image

പ്രവാസികൾക്ക് എട്ടിന്റെ പണിയുമായി കുവൈത്ത്; വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

Kuwait
  •  3 hours ago
No Image

മലയാളി ഹാജിമാരുടെ വരവ് തുടങ്ങി, ആദ്യ സംഘം സഊദിയിൽ; ഊഷ്‌മള സ്വീകരണം നൽകി ഹജ്ജ് മിഷനും വിഖായ വളണ്ടിയർമാരും

Saudi-arabia
  •  4 hours ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ഇരു രാജ്യങ്ങളും സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങൾ, കശ്മീരിലും അതിർത്തിയിലും ആക്രമണം തുടരുന്നു

National
  •  4 hours ago
No Image

ഇനിയും സന്ദർശിച്ചില്ലേ.....ഗ്ലോബൽ വില്ലേജ് നാളെ അടക്കും: അവസാന ദിനങ്ങളിൽ നിരവധി ഓഫറുകൾ

uae
  •  4 hours ago
No Image

ഡിസ്നിലാൻഡ് അബൂദബിയുടെ ഔദ്യോഗിക പ്രഖ്യാപനം: ഡിസ്നിയുടെ സി​ഗ്നേച്ചർ നീലയിൽ തിളങ്ങി ബുർജ് ഖലീഫ

uae
  •  5 hours ago
No Image

കണ്ണൂരില്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്‍ കടിച്ചുകുടുഞ്ഞെടുത്ത് തെരുവ്‌നായ്ക്കള്‍

Kerala
  •  6 hours ago
No Image

മാധ്യമങ്ങൾ എന്ത് പ്രസിദ്ധീകരിക്കണമെന്നോ, ഒഴിവാക്കണമെന്നോ നിർദേശിക്കേണ്ടത് കോടതിയല്ല ; എ.എൻ.ഐ മാനനഷ്ടക്കേസിൽ വിക്കിപീഡിയ ലേഖനം നീക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

National
  •  6 hours ago
No Image

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി രണ്ടരവയസുകാരന്റെ ദേഹത്തു കയറി ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

കേരളത്തിലെ വിമാനത്താവളങ്ങളിൽ പുതിയ മാർഗനിർദേശം; ത്രിതല പരിശോധനയുമായി യാത്രക്കാർ നിർബന്ധമായും സഹകരിക്കണം

Kerala
  •  7 hours ago