കരിപ്പൂരിൽ നിന്ന് ഇന്ന് മൂന്ന് വിമാനങ്ങൾ; നാളെ വനിതാ തീർഥാടകർ മാത്രം
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂർ വഴി ഇന്ന് മൂന്ന് വിമാനങ്ങൾ സർവിസ് നടത്തും. പുലർച്ചെ 1.5 ന് പുറപ്പെടുന്ന ഐ.എക്സ് 3013 നമ്പർ വിമാനത്തിൽ 89 പുരുഷന്മാരും 84 സ്ത്രീകളും രാവിലെ 8.5 ന് പുറപ്പെടുന്ന ഐ.എക്സ് 3023 നമ്പർ വിമാനത്തിൽ 82 പുരുഷന്മാരും 91 സ്ത്രീകളും വൈകിട്ട് 4.30 ന് പുറപ്പെടുന്ന ഐ.എക്സ് 3033 നമ്പർ വിമാനത്തിൽ 88 പുരുഷന്മാരും 85 സ്ത്രീകളും അടക്കം മൂന്ന് വിമാനങ്ങളിലായി 519 തീർഥാടകരാണ് യാത്രയാവുക.
നാളെ പുറപ്പെടുന്ന മൂന്ന് വിമാനങ്ങളിലും ചൊവ്വാഴ്ച പുറപ്പെടുന്ന ആദ്യ വിമാനത്തിലും ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽപെട്ട തീർഥാടകർ മാത്രമാണ് ഉണ്ടാവുക.നാളെ പുലർച്ചെ 12.55 നും രാവിലെ 8.30 നും വൈകുന്നേരം 4.30നുമാണ് വിമാനങ്ങൾ പുറപ്പെടുക. സ്ത്രീകൾക്ക് മാത്രമായി പുതിയ ബ്ലോക്ക് ഉള്ളതിനാൽ പ്രയാസങ്ങളില്ലാതെ എല്ലാവർക്കും മികച്ച സൗകര്യമൊരുക്കാൻ സാധിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു. വനിതാ തീർഥാടകരോടൊപ്പം സേവനത്തിനായി അനുഗമിക്കുന്നതും ലേഡീസ് എസ്.എച്ച്.ഐ മാരാണ്. 2646 പേരാണ് ഈ വർഷം ലേഡീസ് വിത്തൗട്ട് മെഹ്റം കാറ്റഗറിയിലൂടെ പുറപ്പെടുന്നത്. ഇതിൽ 874 പേർ കരിപ്പൂർ വഴിയും ശേഷിക്കുന്നവർ കണ്ണൂർ, കൊച്ചി വിമാനത്താവളം വഴിയുമാണ് പുറപ്പെടുക. കരിപ്പൂരിൽ നിന്ന് അഞ്ച് വിമാനങ്ങളാണ് വനിതാ തീർഥാടകർക്ക് മാത്രമായി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിലൂടെയുള്ള അപേക്ഷകർക്ക് ഇത്തവണയും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം നൽകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."