HOME
DETAILS

ഐപിഎല്ലിൽ ചെന്നൈക്ക് വമ്പൻ തിരിച്ചടി; ധോണിയുടെ രക്ഷകൻ നാട്ടിലേക്ക് മടങ്ങി

  
May 11 2025 | 08:05 AM

Chennai super kings suffers a major setback dewald brevis returns home

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ സ്ഥിരീകരിച്ചതിന് നിർത്തിവെച്ച ഐപിഎൽ അടുത്ത ആഴ്ച മുതൽ വീണ്ടും തുടങ്ങും. ധരംശാലയിൽ നടന്ന പഞ്ചാബ് കിംഗ്സ് - ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ജമ്മു, പത്താൻകോട്ട് എന്നിവിടങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയതിനെ തുടർന്ന് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. തുടർന്ന് സുരക്ഷ മുൻനിർത്തി മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്നാണ് ബിസിസിഐ ഐപിഎൽ നിർത്തിവെക്കുന്നതായി അറിയിച്ചത്. 

ഇപ്പോൾ ഐപിഎൽ വീണ്ടും തുടങ്ങുന്നതിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിന് നിരാശ നൽകുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ടീമിന്റെ സൗത്ത് ആഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സൗത്ത് ആഫ്രിക്കൻ താരം ഇക്കാര്യം അറിയിച്ചത്. 

പരുക്കേറ്റ സിമർജിത് സിങ്ങിന് പകരക്കാരനായാണ് സൗത്ത് ആഫ്രിക്കൻ താരത്തെ ചെന്നൈ ടീമിലെത്തിച്ചത്. ബ്രെവിസ് ഇതിനു മുമ്പ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചിട്ടുണ്ട്. താരം 10 മത്സരങ്ങളിലാണ് മുംബൈക്കായി കളിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി ബ്രെവിസ് തിളങ്ങിയിരുന്നു. 25 പന്തിൽ 52 റൺസാണ് താരം അടിച്ചെടുത്തത്. നാല് വീതം ഫോറുകളും സിക്സുകളുമാണ് ബ്രെവിസ് നേടിയത്. 

 മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രണ്ട് വിക്കറ്റിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ രണ്ട് പന്തുകളും രണ്ട് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

നിലവിൽ 12 മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും ഒമ്പത് തോൽവിയുമായി ആറ് പോയിന്റോടെ പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ. ടൂർണമെന്റിൽ നിന്നും ചെന്നൈ നേരത്തെ പുറത്തായിരുന്നു. പഞ്ചാബ് കിങ്സിനോടേറ്റ പരാജയത്തിന് പിന്നാലെയാണ്  ചെന്നൈ ഐപിഎല്ലിൽ നിന്നും പുറത്തായത്. 

Chennai super kings suffers a major setback dewald brevis returns home



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകം കീഴടക്കാൻ കങ്കാരുപ്പട; വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു

Cricket
  •  2 hours ago
No Image

നിപ ബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  2 hours ago
No Image

സഊദിയിൽ ഗോൾ മഴ; റൊണാൾഡോയില്ലാതെ ഇറങ്ങിയ അൽ നസർ പുതിയ ചരിത്രമെഴുതി

Football
  •  2 hours ago
No Image

സുരക്ഷയാണ് പ്രധാനം; അതിര്‍ത്തിമേഖലകളിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

National
  •  3 hours ago
No Image

അവൻ ഒരുപാട് യുവ ക്രിക്കറ്റർമാരെ പ്രചോദിപ്പിച്ചു: സച്ചിൻ ടെണ്ടുൽക്കർ

Cricket
  •  3 hours ago
No Image

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

National
  •  3 hours ago
No Image

'എനിക്കെന്റെ സിന്ദൂരം തിരിച്ചുതരൂ' 19 ദിവസമായി പാകിസ്താന്റെ കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യയുടെ വൈകാരികമായ അഭ്യര്‍ത്ഥന

National
  •  4 hours ago
No Image

യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരും; താഴേത്തട്ട് മുതൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്

Kerala
  •  4 hours ago
No Image

നിശ്ചയിച്ച ക്വാട്ട നഷ്ടമായി; സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കോടികളുടെ നഷ്ടം

Kerala
  •  4 hours ago
No Image

മേപ്പാടിയിൽ കുടിയിറക്ക് ഭീഷണി; ഭൂമി ഒഴിയാൻ 25 കുടുംബങ്ങൾക്ക് നോട്ടിസ് 

Kerala
  •  4 hours ago