HOME
DETAILS

അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ

  
Web Desk
May 13 2025 | 16:05 PM

Abu Dhabi Crown Prince visits Kazakhstan UAE-Kazakhstan trade cooperation agreement signed

അസ്താന: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ ഇന്റലിജൻസ്, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, തുറമുഖ സഹകരണം, റീട്ടെയ്ൽ, ഭക്ഷ്യസംസ്കരണ കയറ്റുമതി  തുടങ്ങി വിവിധ മേഖലകളിൽ വിപുലമായ സഹകരണത്തിന് യുഎഇ - കസാക്കിസ്ഥാൻ ധാരണ. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ഔദ്യോഗിക സന്ദർശനത്തിലാണ് തീരുമാനം.  കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി 

അസ്താന ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററിൽ നടന്ന  യുഎഇ കസാക്കിസ്ഥാൻ ബിസിനസ് ഫോറത്തിൽ പുതിയ നിക്ഷേപസാധ്യതകളും യുഎഇ-കസാക്കിസ്ഥാൻ വ്യവസായ സഹകരണവും ചർച്ചയായി. 

ഭക്ഷ്യസംസ്കരണ കയറ്റുമതി രംഗത്തും റീട്ടെയ്ൽ മേഖലയിലും മികച്ച സഹകരണത്തിന് കസാഖ്സ്ഥാൻ കൃഷി മന്ത്രി സപാരൊവ്‌ ഐദർബെക്‌, വ്യാപാര മന്ത്രി അർമ്മാൻ ഷകലെവ്‌  എന്നിവരുമായി യുഎഇയുടെ ഔദ്യോഗിക പ്രതിനിധി സംഘാംഗമായി അസ്താനയിലെത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ചർച്ച നടത്തി. കസാക്കിസ്ഥാനിലെ കാർഷിക ഉത്പന്നങ്ങൾക്ക് മിഡിൽ ഈസ്റ്റിൽ കൂടുതൽ വിപണി ലഭ്യമാക്കുന്നത് കൂടിക്കാഴ്ചയിൽ ചർച്ചയായി. കാസക്കിസ്ഥാനിലെ കാർഷിക മേഖലയ്ക്ക് മികച്ച പിന്തുണ നൽകുമെന്നും ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കുമെന്നും യൂസഫലി  പറഞ്ഞു. മധ്യേഷ്യൻ മേഖലയിലെ തനത് കാർഷിക ഉത്പന്നങ്ങളു‌ടെ ഗുണമേന്മ യുഎഇയിലെ ഉപഭോക്താകൾക്ക് ലുലു ലഭ്യമാക്കും. കസാക്കിസ്ഥാനിലെ മികച്ച കാർഷിക ഉത്പന്നങ്ങൾ യുഎഇയിലെ ലുലു സ്റ്റോറുകളിൽ ഉറപ്പാക്കുന്നതിനായി  പ്രമുഖ കസാഖ് കമ്പനിയായ അലേൽ അഗ്രോയുമായി ലുലു ഗ്രൂപ്പ്  ധാരണാപത്രം ഒപ്പുവച്ചു. 

അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്  അൽ  നഹ്യാൻ, കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ എം.എ യൂസഫലി ഉൾപ്പെടെയുള്ളവർ ധാരണാപത്രം കൈമാറി

യു എ ഇ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്‌ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു

Kerala
  •  18 hours ago
No Image

അഭിഭാഷക സമൂഹം ശ്യാമിലിയോടൊപ്പം നിൽക്കണം; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് ,രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരേയും നടപടി വേണം: മന്ത്രി പി. രാജീവ്

Kerala
  •  18 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  18 hours ago
No Image

ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ, ഇന്ന് കൊന്നൊടുക്കിയത് 70ലേറെ മനുഷ്യരെ; യുഎസ്-ഇസ്‌റാഈൽ സഹായ പദ്ധതി തള്ളി യു.കെയും ചൈനയും റഷ്യയും 

International
  •  19 hours ago
No Image

ഒരു ചൈനീസ് മാധ്യമത്തിന്റെ എക്‌സ് അക്കൗണ്ട് കൂടി വിലക്കി ഇന്ത്യ;  വിലക്ക് സിൻഹുവ വാർത്താ ഏജൻസിക്ക്

National
  •  20 hours ago
No Image

വാഹനം പുറകോട്ടെടുക്കുന്നതിനിടെ അപകടം; ചികിത്സയിലിരുന്ന ഒന്നര വയസുകാരി മരിച്ചു

Kerala
  •  21 hours ago
No Image

ഗസ്സക്കായി കൈകോര്‍ത്ത് യു.എസും ജി.സി.സി രാജ്യങ്ങളും; യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉച്ചകോടി

International
  •  21 hours ago
No Image

മഴ തുടരും; ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം

Kerala
  •  21 hours ago
No Image

'നീതി ലഭിക്കും വരെ പോരാട്ടം' സീനിയർ അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. ശ്യാമിലി 

Kerala
  •  a day ago
No Image

ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു; രോഗി ചികിത്സയില്‍

Kerala
  •  a day ago