
'നീതി ലഭിക്കും വരെ പോരാട്ടം' സീനിയർ അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. ശ്യാമിലി

തിരുവനന്തപുരം: സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസ് ക്രൂരമായി മർദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് വഞ്ചിയൂർ കോടതിയിലെ ജൂനിയർ വനിതാ അഭിഭാഷക ശ്യാമിലി ജസ്റ്റിൻ. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ബെയ്‌ലിൻ ദാസിനെതിരെ അവർ ബാർ കൗൺസിലിന് പരാതി നൽകിയിട്ടുണ്ട്. വഞ്ചിയൂർ പൊലിസിലും അവർ പരാതി നൽകിയിട്ടുണ്ട്.
വക്കീൽ ഓഫിസിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് ബാർ അസോസിയേഷൻ സെക്രട്ടറി അടക്കമുള്ള അഭിഭാഷകർ പ്രതികരിച്ചത്. അത് വലിയ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
അതിനിടെ, കേസിലെ പ്രതിയായ അഡ്വ. ബെയ്‌ലിൻ ദാസ് മുൻകൂർ ജാമ്യത്തിനായി നീക്കം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യപേക്ഷ നൽകുക. ഓഫിസിൽ ഉണ്ടായ വാക്കുതർക്കത്തിൽ തനിക്കാണ് ആദ്യം മർദനമേറ്റതെന്ന വാദം ബെയ്‌ലിൻ ഉന്നയിക്കുമെന്നാണ് സൂചന. സംഭവം പുറത്തു വന്നതിന് പിന്നാലെ ഒളിവിൽ പോയിരിക്കുകയാണ് ബെയ്‌ലിൻ ദാസ്.
ചൊവ്വാഴ്ചയാണ് വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മുതിർന്ന അഭിഭാഷകനായ ബെയ്‌ലിൻ ദാസ് ക്രൂരമായി മർദ്ദിച്ചത്. ജോലിയിൽ നിന്ന് അകാരണമായി പറഞ്ഞുവിട്ടത് ചോദ്യം ചെയ്തപ്പോഴാണ് സീനിയർ അഭിഭാഷകൻ മർദിച്ചതെന്ന് ശ്യാമിലി പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. എന്നാൽ, വെള്ളിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് തിരിച്ചെത്തിയത്. ഇതിനുശേഷം ജോലിയിൽ നിന്ന് പറഞ്ഞുവിടാനുണ്ടായ സാഹചര്യം പറയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ അങ്ങനെ ചോദിക്കാൻ ആയോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നെന്നും ശ്യാമിലി പറഞ്ഞു.
അഞ്ച് മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്‌ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി ആരോപിക്കുന്നു. സീനിയർ ആയതു കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Junior lawyer Shyamili Justin alleges brutal assault by senior advocate Baylin Das at Vanchiyoor court. The Kerala Bar Council has suspended Das as legal and police complaints proceed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്‌ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
Kerala
• 6 hours ago
അഭിഭാഷക സമൂഹം ശ്യാമിലിയോടൊപ്പം നിൽക്കണം; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് ,രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരേയും നടപടി വേണം: മന്ത്രി പി. രാജീവ്
Kerala
• 6 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 6 hours ago
ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ, ഇന്ന് കൊന്നൊടുക്കിയത് 70ലേറെ മനുഷ്യരെ; യുഎസ്-ഇസ്‌റാഈൽ സഹായ പദ്ധതി തള്ളി യു.കെയും ചൈനയും റഷ്യയും
International
• 7 hours ago
ഒരു ചൈനീസ് മാധ്യമത്തിന്റെ എക്‌സ് അക്കൗണ്ട് കൂടി വിലക്കി ഇന്ത്യ; വിലക്ക് സിൻഹുവ വാർത്താ ഏജൻസിക്ക്
National
• 8 hours ago
വാഹനം പുറകോട്ടെടുക്കുന്നതിനിടെ അപകടം; ചികിത്സയിലിരുന്ന ഒന്നര വയസുകാരി മരിച്ചു
Kerala
• 8 hours ago
ഗസ്സക്കായി കൈകോര്‍ത്ത് യു.എസും ജി.സി.സി രാജ്യങ്ങളും; യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉച്ചകോടി
International
• 8 hours ago
മഴ തുടരും; ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം
Kerala
• 9 hours ago
ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു; രോഗി ചികിത്സയില്‍
Kerala
• 10 hours ago
'ആവേശത്തില്‍ പറഞ്ഞുപോയത്, അവര്‍ എനിക്ക് സഹോദരി; ഒരുവട്ടമല്ല പത്തുവട്ടം മാപ്പു ചോദിക്കുന്നു' പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് ബി.ജെപി മന്ത്രി
National
• 11 hours ago
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി.ആര് ഗവായ് ചുമതലയേറ്റു
National
• 12 hours ago
റിയാദില്‍ മോട്ടോര്‍ബൈക്ക് ഡെലിവറി സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു; കാരണമിത്
Saudi-arabia
• 12 hours ago
ഒടുവില്‍ മോചനം; പാകിസ്താന് പിടിയിലായിരുന്ന ബി.എസ്.എഫ് ജവാനെ ഇന്ത്യക്ക് കൈമാറി
National
• 12 hours ago
ലോക പൊലിസ് ഉച്ചകോടിക്ക് ദുബൈയില്‍ തുടക്കമായി; ക്രിമിനല്‍ ലോകത്തെ എഐയുടെ സാന്നിധ്യം ചര്‍ച്ചയാകും
uae
• 12 hours ago
പഴകിയ മുട്ടയും ഇറച്ചിയും; ട്രെയിനുകളില്‍ വിതരണം; കരാര്‍ കാന്റീനില്‍ മിന്നല്‍ പരിശോധന
Kerala
• 14 hours ago
കുടിയിറക്കല്‍ ഭീഷണിയില്‍ നിന്ന് അമ്മയെയും മകളെയും രക്ഷിച്ച് യുഎഇ നിവാസികള്‍; കാരുണ്യഹസ്തത്തില്‍ സമാഹരിച്ചത് 50,000 ദിര്‍ഹം
uae
• 14 hours ago
അബൂദബിയിലെ പ്രധാന ഹൈവേകളിൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ
uae
• 14 hours ago
ദുബൈയില്‍ അല്‍ ബര്‍ഷയിലെ റെസ്റ്റോറന്റില്‍ തീപിടുത്തം; ഉടനടി പ്രതികരിച്ച് സിവില്‍ ഡിഫന്‍സ്
uae
• 15 hours ago
യൂറോപ്യന്‍ ആശുപത്രിയില്‍ നടത്തിയ ആക്രമണം ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ടെന്ന് ഇസ്റാഈല്‍
International
• 13 hours ago
ഒമ്നി വാഹനത്തില്‍ തട്ടിക്കൊണ്ടു പോയെന്നും ഗോഡൗണില്‍ അടച്ചെന്നും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടികള്‍ പൊലിസിനോട്
Kerala
• 13 hours ago
ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ നിരക്ക് അറിയാം | India Rupee Value Today
Economy
• 13 hours ago