HOME
DETAILS

എന്തിനാണ് ഇങ്ങനെയൊരു പ്രഹസനം? LSS- USS ഫലം പ്രഖ്യാപിച്ചിട്ടും അറിയാനാകാതെ വിദ്യാര്‍ഥികളും രക്ഷിതാക്കളും; സൈറ്റ് ഫുള്‍ ബിസി

  
Web Desk
May 15 2025 | 02:05 AM

Students and parents are still not get result even after LSS-USS results were announced

മലപ്പുറം: കഴിഞ്ഞ അധ്യയന വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളുടെ ഫലം (Kerala LSS, USS scholarship result 2025) പ്രഖ്യാപിച്ചിട്ടും അറിയാനാകാതെ വിദ്യാര്‍ഥികളും രക്ഷിതാക്കളും. ഇന്നലെ വൈകീട്ട് നാലുമണിക്കാണ് എല്‍.എസ്.എസ്, യു.എസ്.എസ് ഫലം വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടത്. മുന്‍കൂട്ടി ഫലപ്രഖ്യാപന തീയതി അറിയിക്കാതെ പെട്ടെന്ന് ഫലം വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. 

റിസല്‍ട്ട് പുറത്തുവന്നതിനു പിന്നാലെ വെബ്‌സൈറ്റിന്റെ മെല്ലപ്പോക്ക് വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും വലച്ചു. ഫലമറിയാന്‍ സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുടെ വിളിയെത്തിയതോടെ അധ്യാപകരും നെട്ടോട്ടത്തിലായി. 

രാത്രി ഏറെ വൈകിയും അധ്യാപകര്‍ ഫലമറിയാനുള്ള കാത്തിരിപ്പിലായിരുന്നു. ഒരേ സ്‌കൂളില്‍ തന്നെ ഒന്നോ രണ്ടോ പേരുടെ ഫലം ലഭ്യമായപ്പോള്‍ മറ്റുള്ളവരുടെ ഫലമറിയാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് ഉണ്ടായതെന്ന് അധ്യാപകര്‍ പറയുന്നു. 

നാലര ലക്ഷം വിദ്യാര്‍ഥികളാണ് കഴിഞ്ഞ തവണ പരീക്ഷയെഴുതിയത്. മാസങ്ങളോളം പ്രത്യേക ക്ലാസുകളും കോച്ചിങ് ക്യാംപുകളും സംഘടിപ്പിച്ചാണ് എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ ഓരോ സ്‌കൂളും സജ്ജരാക്കിയത്. സര്‍ക്കാര്‍ സംവിധാനത്തില്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കേണ്ട മത്സര പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ച കുട്ടികളെ മാനസിക സമ്മര്‍ദ്ദത്തിലാക്കാനാണ് കാരണമാവുകയെന്ന് അധ്യാപകര്‍ പറയുന്നു.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ ഫലം പുറത്തുവരുന്ന തീയതി മുന്‍കൂട്ടി അറിയിച്ച് അന്നേദിവസം കൃത്യമായി വിദ്യാഭ്യാസമന്ത്രിമാര്‍ പ്രഖ്യാപിക്കുന്ന രീതിയാണ് നിലവിലുള്ളത്. എന്നാല്‍ സംസ്ഥാനത്തെ കുട്ടികളുടെ ഏറ്റവും വലിയ മത്സരപ്പരീക്ഷയായ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷയോട് സര്‍ക്കാരിന് ഈ സമീപനം ഇല്ല. https://bpekerala.in/ എന്നതാണ് ഫലം അറിയുന്ന സൈറ്റ്. ഇതാകട്ടെ മുഴുവനായും ബിസിയാണ്. എസ്.എസ്.എല്‍.സി, പ്ലസ്ടു ഫലം പോലെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ ഫലം അറിയാന്‍ മറ്റൊരു സൈറ്റ് സര്‍ക്കാര്‍ നല്‍കുന്നുമില്ല.

Students and parents are still not get result even after LSS-USS results were announced



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്‌ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്

Kuwait
  •  11 hours ago
No Image

വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

Kerala
  •  12 hours ago
No Image

കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  12 hours ago
No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  12 hours ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  13 hours ago
No Image

പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍

National
  •  13 hours ago
No Image

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

Kerala
  •  13 hours ago
No Image

പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ

National
  •  14 hours ago
No Image

ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ

uae
  •  14 hours ago
No Image

റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ ഇന്ത്യൻ നാവികസേന കടലിലേക്ക് തള്ളിയ സംഭവം: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

National
  •  15 hours ago