HOME
DETAILS

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

  
Web Desk
May 16 2025 | 15:05 PM

Intent to Kill CISF Officers Remanded in Nedumbassery Murder Case for Running Over Youth

 

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ ഹോട്ടൽ ജീവനക്കാരനായ ഐവിൻ ജിജോ (28) എന്ന യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ ഒന്നാം പ്രതി വിനയ്കുമാർ ദാസ്, രണ്ടാം പ്രതി മോഹൻ എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലപാതകം കരുതിക്കൂട്ടിയുള്ള ക്രൂരതയോടെയാണെന്നും ഐവിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് കാറിടിപ്പിച്ചതെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.

ബുധനാഴ്ച രാത്രി 10 മണിയോടെ നെടുമ്പാശ്ശേരി നായത്തോട് ഭാഗത്ത് വച്ചാണ് ദാരുണമായ സംഭവം നടന്നത്. വിമാനക്കമ്പനികൾക്ക് ഭക്ഷണം നൽകുന്ന സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിൽ ഷെഫായ ഐവിൻ, വീട്ടിൽനിന്ന് ജോലിസ്ഥലത്തേക്ക് കാറിൽ പോകവേ, എതിരെ വന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം ഐവിന്റെ കാറിൽ ഉരസി. ഇതേത്തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

റിപ്പോർട്ട് പ്രകാരം, വാഹനം അശ്രദ്ധമായി ഓടിച്ചതിനെ ചോദ്യം ചെയ്ത ഐവിൻ, പൊലീസ് വരുന്നതുവരെ പോകരുതെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ കാർ തടഞ്ഞു. ഇതിൽ പ്രകോപിതരായ ഉദ്യോഗസ്ഥർ കാർ മുന്നോട്ടെടുത്തപ്പോൾ, ഐവിൻ ബോണറ്റിൽ തൂങ്ങി. തുടർന്ന്, ഏകദേശം 37 മീറ്റർ ദൂരം ഐവിനെ വലിച്ചിഴച്ച ശേഷം റോഡിൽ വീണപ്പോൾ, ദേഹത്തുകൂടി കാർ കയറ്റിയിറക്കി. തലയ്ക്കേറ്റ ഗുരുതരമായ പരുക്കും അമിത രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.

സംഭവത്തിനുശേഷം നാട്ടുകാർ ഇടപെട്ട് കാറും പ്രതികളെയും തടഞ്ഞുവച്ചു. ഇതിനിടെ പ്രതികളും നാട്ടുകാരും തമ്മിൽ സംഘർഷവും ഉണ്ടായി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനയ്കുമാർ ദാസിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഐവിന്റ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരിയിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. നെടുമ്പാശ്ശേരി പൊലീസ് കേസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് ആരംഭിച്ച് സഊദി അറേബ്യ

Saudi-arabia
  •  18 hours ago
No Image

രേഖകളിലെ പിഴവ്; 41 കോടിയോളം രൂപ വില വരുന്ന മാമ്പഴങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചയച്ച് യുഎസ്

National
  •  18 hours ago
No Image

യുഎഇയില്‍ ജോലി ചെയ്യുകയാണോ? നിങ്ങളുടെ തൊഴിലുടമക്ക് നിങ്ങളുടെ കരാര്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളെക്കുറിച്ച് അറിയാം

uae
  •  18 hours ago
No Image

പ്രതികാരമല്ല നീതി' ഓപറേഷന്‍ സിന്ദൂറിന്റെ പുതിയ വീഡിയോ പുറത്തു വിട്ട് ഇന്ത്യന്‍ ആര്‍മി

National
  •  19 hours ago
No Image

കോഴിക്കോട് കായക്കൊടിയിലുണ്ടായത് ഭൂചലനം; സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്  

Kerala
  •  20 hours ago
No Image

ഹാക്കിംഗ് ഭീഷണി; ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാറിന്റെ അടിയന്തര മുന്നറിയിപ്പ്  

Tech
  •  20 hours ago
No Image

യു.കെ..യു.എസ്..മിഡില്‍ ഈസ്റ്റ്...ഭീകരതക്കെതിരായ സന്ദേശം ലോകരാജ്യങ്ങളിലെത്തിക്കാന്‍ ഇന്ത്യ; 32 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ 59 അംഗ പ്രതിന്ധി സംഘം, ആര് എവിടെ ലിസ്റ്റ് കാണാം

National
  •  20 hours ago
No Image

യുഎഇയില്‍ 45 മില്യണ്‍ ദിര്‍ഹത്തിലധികം വിലമതിക്കുന്ന രാജകീയ, അപൂര്‍വ ആഭരണങ്ങള്‍ ലേലത്തിന്; വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

uae
  •  20 hours ago
No Image

UAE Weather Updates: യുഎഇക്കാര്‍ ശ്രദ്ധിക്കുക; പൊടിക്കാറ്റും ഹുമിഡിറ്റിയും കൂടും; താപനില 43°-C വരെ ഉയരും

latest
  •  21 hours ago
No Image

ഹൈദരാബാദില്‍ വന്‍ തീപിടുത്തം; 17 മരണം, അപകടം ചാര്‍മിനാറിന് സമീപം

National
  •  21 hours ago