HOME
DETAILS

പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍

  
Web Desk
May 16 2025 | 15:05 PM

Indian Delegations to Expose Pakistans Cowardice and Explain Operation Sindoor

ന്യൂഡല്‍ഹി: പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടാന്‍ പ്രതിനിധി സംഘങ്ങളെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പ്രതിനിധി സംഘത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരുമുണ്ട്. തരൂരിനെ കൂടാതെ ഇന്ത്യാ മുന്നണിയിലെ വിവിധ പാര്‍ട്ടി നേതാക്കളും സംഘത്തില്‍ ഉണ്ട്. 

ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിലപാടിനു വിരുദ്ധമായി അഭിപ്രായ പ്രകടനം നടത്തിയ തരൂരിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം താക്കീതു ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് തരൂരിനെ പ്രനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പ്രതിനിധി സംഘങ്ങളില്‍ ഒന്നിനെ തരൂര്‍ നയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കോണ്‍ഗ്രസ് നേതൃത്വം താക്കീതു ചെയ്‌തെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ശശി തരൂര്‍ നിഷേധിച്ചിരുന്നു.

30 അംഗങ്ങള്‍ അടങ്ങിയ പ്രതിനിധി സംഘം അടുത്ത ആഴ്ചയായിരിക്കും സന്ദര്‍ശനം ആരംഭിക്കുക. തരൂരിനെ കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മനീഷ് തിവാരിയും സല്‍മാന്‍ ഖുര്‍ഷിദും അമര്‍ സിങ്ങും സംഘത്തിലുണ്ടാകും. 

ബിജെപി നേതാക്കലായ അനുരാഗ് ഠാക്കൂറും അപരാജിത സാംരഗിയും സിപിഎം നേതാവും കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയും എന്‍സിപി(എസ്പി) നേതാവ് സുപ്രിയ സുലെയും ഡിഎംകെ നേതാവ് കെ കനിമൊഴിയും സംഘത്തിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലും ഇസ്‌റാഈലിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം; കരമാർഗം അയൽരാജ്യങ്ങളിലേക്ക് എത്തിക്കും, ആശങ്കയിൽ വിദ്യാർഥികൾ 

National
  •  a day ago
No Image

ഞാൻ കൊടുത്ത ബാറ്റ് കൊണ്ടാണ് അവൻ മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ

Cricket
  •  a day ago
No Image

ഗസ്സയില്‍ ഭക്ഷണത്തിനായി വരി നിന്നവരെ കൊന്നൊടുക്കി വീണ്ടും ഇസ്‌റാഈല്‍

International
  •  a day ago
No Image

ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ

Kerala
  •  a day ago
No Image

സ്‌പെയ്‌നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ 

Football
  •  a day ago
No Image

100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ

uae
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

National
  •  a day ago
No Image

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം

Kerala
  •  a day ago
No Image

ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

International
  •  a day ago
No Image

വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്‌റൈൻ കോടതി

bahrain
  •  a day ago