HOME
DETAILS

1450 കോടി ഡോളറിന്റെ വിമാനങ്ങള്‍ വാങ്ങാന്‍ ഇത്തിഹാദ് എയര്‍വേയ്‌സ്; വാങ്ങുന്നത് 28 ബോയിംഗ് വിമാനങ്ങള്‍

  
May 16 2025 | 12:05 PM


അബൂദബി: പുതിയ 28 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാന്‍ ഇത്തിഹാദ് എയര്‍വേയ്‌സ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുഎഇ സന്ദര്‍ശന വേളയിലാണ് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പ്രഖ്യാപനം. 28 ബോയിംഗ് വിമാനങ്ങളാകും ഇത്തിഹാദ് വാങ്ങുക.

അബൂദബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍സാണ് ഇത്തിഹാദ്. ദുബൈ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സിനെപ്പോലെ ഇത്തിഹാദും കിഴക്ക്പടിഞ്ഞാറ് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്.

'GE എഞ്ചിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബോയിംഗ് 787, 777X വിമാനങ്ങളാകും വാങ്ങുക' ഇത്തിഹാദ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. 2028ല്‍ വിമാനങ്ങള്‍ വിമാനക്കമ്പനിയുടെ ഫ്‌ലീറ്റില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഇത്തിഹാദ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.

GE എഞ്ചിനുകള്‍ ഘടിപ്പിച്ച 28 ബോയിംഗ് 787, 777X വിമാനങ്ങള്‍ വാങ്ങുന്നതിനായി 14.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള സന്നദ്ധത ഇത്തിഹാദില്‍ നിന്ന് ബോയിംഗും GEയും നേടിയതായി വൈറ്റ് ഹൗസ് നേരത്തെ പറഞ്ഞിരുന്നു. GEഉം ബോയിംഗും ഇതില്‍ പ്രതികരിച്ചിട്ടില്ല.

'അടുത്ത തലമുറ 777X വിമാനങ്ങളുടെ ഫ്‌ലീറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തിയതോടെ, യുഎഇയും അമേരിക്കയും തമ്മിലുള്ള ദീര്‍ഘകാല വാണിജ്യ വ്യോമയാന പങ്കാളിത്തത്തെ ഈ നിക്ഷേപം കൂടുതല്‍ ആഴത്തിലാക്കും, ഇത് അമേരിക്കന്‍ ഉല്‍പ്പാദനത്തിന് ഇന്ധനം നല്‍കുകയും കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും ചെയ്യും,' വൈറ്റ് ഹൗസ് പറഞ്ഞു.

നിലവില്‍ ഇത്തിഹാദിന് ഏകദേശം 100 വിമാനങ്ങളുണ്ട്. 2030 ആകുമ്പോഴേക്കും തങ്ങളുടെ വിമാനങ്ങളുടെ എണ്ണം 170ലധികം ആയി വികസിപ്പിക്കാനും എമിറേറ്റിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ തന്ത്രം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നതിനാല്‍ ഈ വര്‍ഷം 20 മുതല്‍ 22 വരെ പുതിയ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇത്തിഹാദ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇത്തിഹാദ് സിഇഒ അന്റോണോള്‍ഡോ നെവസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

യുഎസിലെ ഇത്തിഹാദിന്റെ ആറാമത്തെ ലക്ഷ്യസ്ഥാനമായി ഷാര്‍ലറ്റ്

ഇത്തിഹാദിന്റെ യുഎസിലെ ലക്ഷ്യസ്ഥാനങ്ങളുടെ നിരയിലേക്ക് ന്യൂയോര്‍ക്ക്, ചിക്കാഗോ, വാഷിംഗ്ടണ്‍, ബോസ്റ്റണ്‍, അറ്റ്‌ലാന്റ എന്നിവക്കു പുറമേ ഷാര്‍ലറ്റിനെയും ഉള്‍പ്പെടുത്തും.  ജൂലൈ 2ന് ഇത്തിഹാദ് ഷാര്‍ലറ്റിലേക്ക് സര്‍വീസ് ആരംഭിക്കും. അതിവേഗം വളരുന്ന സാമ്പത്തിക മേഖലയും മോട്ടോര്‍സ്‌പോര്‍ട്‌സ് പൈതൃകത്തിന് പേരുകേട്ട നോര്‍ത്ത് കരോലിനയിലെ നഗരമാണ് ഷാര്‍ലറ്റ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  5 minutes ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  an hour ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  an hour ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  2 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  2 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  2 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  2 hours ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി

Football
  •  3 hours ago
No Image

സ്കൂള്‍ പഠന സമയം: സമസ്ത നല്‍കിയ നിവേദനത്തിന് നടപടി ഉണ്ടാവണം

Kerala
  •  3 hours ago
No Image

അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കാറിൽ കയറ്റി; പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

National
  •  3 hours ago