HOME
DETAILS

യമാൽ മികച്ച താരമാണ്, എന്നാൽ അവന്റെ അത്ര വരില്ല: മുൻ ബാഴ്സ പരിശീലകൻ

  
May 16 2025 | 11:05 AM

former barcelona coach talks about lamine yamal

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് സ്പാനിഷ് യുവതാരം ലാമിൻ യമാൽ. ഇതിഹാസ താരമായ ലയണൽ മെസിയുമായി പല താരങ്ങളും പരിശീലകരും യമാലിനെ താരതമ്യം ചെയ്യുന്നുണ്ട്. ഇപ്പോൾ ലാമിൻ യമാലിനെ മെസിയുമായി താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയാണ് മുൻ ബാഴ്‌സലോണ പരിശീലകൻ കാർലോസ് റെക്‌സച്ച്. അർജന്റൈൻ മാധ്യമമായ ഒലെയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കാർലോസ് റെക്‌സച്ച്. 

''മെസി വളരെയധികം കഴിവും വേഗതയുള്ളവനുമായിരുന്നു. സൂപ്പർ സോണിക് വേഗത്തിലാണ് അവൻ കാര്യങ്ങൾ ചെയ്യുന്നത്. മെസി ധാരാളം ഗോളുകൾ നേടി. യമാൽ ഒരു മികച്ച താരമാണ്. എന്നാൽ മെസി നേടിയ അത്ര ഗോളുകൾ അദ്ദേഹം നേടിയിട്ടില്ല. ഫുട്ബോളിൽ ഒരു പുതിയ താരം വരുമ്പോൾ അവൻ മെസിയെപോലെയാണെന്ന് പറയുന്ന ഒരുപാട് ആളുകളുണ്ട്. എന്നാൽ ഞാൻ ഇല്ല എന്ന് തന്നെയാണ് പറയുക. പുതിയൊരു മെസിയെ കിട്ടണമെങ്കിൽ നമ്മൾ ഇനിയും 50 വർഷം കാത്തിരിക്കണം. മെസി ഒരു പ്രതിഭാസമായിരുന്നു. 15 വർഷത്തോളം അദ്ദേഹം ഫുട്ബോളിൽ തുടർന്ന്. ഇത്തരം താരങ്ങളെയാണ് നമ്മൾ പ്രത്യേകം പരിഗണിക്കേണ്ടത്'' കാർലോസ് റെക്‌സച്ച് പറഞ്ഞു. 

2023ൽ തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു കറ്റാലൻമാർക്ക് വേണ്ടി യമാൽ ആദ്യമായി ബൂട്ട് കെട്ടിയത്.ഈ സീസണിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്. 

നിലവിൽ മെസി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുടെ താരമാണ്. 2023ലാണ് മെസി പാരീസ് വിട്ട് മേജർ ലീഗിലേക്ക് പോയത്. മെസിയുടെ വരവോടെ ഇന്റർ മയാമി വേണ്ടി മിന്നും പ്രകടനമാണ് നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. 

former barcelona coach talks about lamine yamal



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്‌ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്

Kuwait
  •  6 hours ago
No Image

വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  7 hours ago
No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  7 hours ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍

National
  •  9 hours ago
No Image

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

Kerala
  •  9 hours ago
No Image

പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ

National
  •  9 hours ago
No Image

ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ

uae
  •  9 hours ago
No Image

റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ ഇന്ത്യൻ നാവികസേന കടലിലേക്ക് തള്ളിയ സംഭവം: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

National
  •  10 hours ago