HOME
DETAILS

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

  
Web Desk
May 16 2025 | 16:05 PM

Israel is a genocidal state we will not do business with them Spanish Prime Minister

മാഡ്രിഡ്: ഇസ്‌റാഈലിനെ 'വംശഹത്യാ രാഷ്ട്രം' എന്ന് വിശേഷിപ്പിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. അവരുമായി തങ്ങള്‍ വ്യാപാരം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. 

മെയ് 14ന് മാഡ്രിഡില്‍ നടന്ന ഒരു പാര്‍ലമെന്ററി ചോദ്യോത്തര വേളയില്‍, ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി തുടരുമ്പോഴും സ്‌പെയിന്‍ ഇസ്‌റാഈലുമായി വ്യാപാര ബന്ധം നിലനിര്‍ത്തുന്നുവെന്ന് ആരോപിച്ച കറ്റാലന്‍ എംപി ഗബ്രിയേല്‍ റൂഫിയാന്റെ വിമര്‍ശനത്തിന് മറുപടി പറയുമ്പോഴാണ് സാഞ്ചസ് ഇസ്‌റാഈലിനെ തുറന്നുകാട്ടിയത്.  

'മിസ്റ്റര്‍ റൂഫിയാന്‍, ഒരു കാര്യം ഞാന്‍ വ്യക്തമാക്കട്ടെ. ഞങ്ങള്‍ ഒരു വംശഹത്യ രാഷ്ട്രവുമായി ഇടപാടുകള്‍ നടത്തുന്നില്ല. ഞങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല,' പെഡ്രോ സാഞ്ചസ് പറഞ്ഞു.

'കഴിഞ്ഞ ദിവസം, ഈ വേദിയില്‍ നിന്ന്, സത്യവുമായി പൊരുത്തപ്പെടാത്ത ചില കാര്യങ്ങള്‍ പരാമര്‍ശിച്ചപ്പോള്‍, ഞങ്ങള്‍ എന്താണ് പരാമര്‍ശിക്കുന്നതെന്ന് ഞാന്‍ കൃത്യമായി വിശദീകരിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണങ്ങളെ വിവരിക്കാന്‍ സ്‌പെയിനിലെ തീവ്ര ഇടതുപക്ഷ പാര്‍ട്ടികള്‍ സാധാരണയായി ഉപയോഗിക്കുന്ന പദമാണ് 'വംശഹത്യ രാഷ്ട്രം' എന്നത്. എന്നാല്‍ പെഡ്രോ സാഞ്ചസ് ആദ്യമായാണ് പൊതുവേദിയില്‍ ഈ പദം ഉപയോഗിക്കുന്നത്.  

ഇതിനു മറുപടിയായി ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയം ഇസ്‌റാഈലിലെ സ്പാനിഷ് അംബാസഡറെ വിളിച്ചുവരുത്തി ശാസിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

2024 മെയ് മാസത്തില്‍, ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന 140ാമത്തെ രാജ്യമായി സ്‌പെയിന്‍ മാറിയിരുന്നു. ഒരു മാസത്തിനുശേഷം, ഗസ്സയ്‌ക്കെതിരായ ആക്രമണത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത പരാതിയിന്മേല്‍ തങ്ങളും കക്ഷി ചേരുമെന്ന് സ്‌പെയിന്‍ അറിയിച്ചിരുന്നു.

Spain’s Prime Minister strongly condemns Israel, labeling it a genocidal state and announcing a halt to bilateral business dealings, marking a bold diplomatic stance amid the ongoing conflict.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

Kerala
  •  12 hours ago
No Image

കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  12 hours ago
No Image

പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്

Kerala
  •  12 hours ago
No Image

കോഴിക്കോട് ന​ഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ 

Kerala
  •  13 hours ago
No Image

ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

International
  •  13 hours ago
No Image

കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്

Kerala
  •  13 hours ago
No Image

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

Kerala
  •  14 hours ago
No Image

ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല

Cricket
  •  15 hours ago
No Image

ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം

organization
  •  15 hours ago
No Image

സഊദിയിൽ ജോലിക്ക് പുറപ്പെട്ട മലയാളി യുവാവ് വാഹനത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

Saudi-arabia
  •  15 hours ago