HOME
DETAILS

ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി; സഊദിക്കും ഖത്തറിനും നേട്ടം, ഇസ്‌റാഈലും നെതന്യാഹുവും നീരസത്തില്‍

  
Web Desk
May 16 2025 | 13:05 PM

Trump Concludes Gulf Tour Saudi Qatar Gain While Israel and Netanyahu Express Discontent

ദുബൈ: സഊദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചരിത്ര സന്ദര്‍ശനത്തിന് വിരാമമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയിലേക്ക് തിരിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള ഉന്നതതല യോഗങ്ങള്‍ക്കു ശേഷമാണ് ട്രംപ് അബൂദബിയില്‍ നിന്ന് യാത്ര തിരിച്ചത്.

അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള സംഘം ട്രംപിനെ അനുഗമിച്ചു.

അബൂദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ്, അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുള്‍പ്പെടെ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രസിഡന്റ് ട്രംപിനെ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തി.

വിശിഷ്ടാതിഥികള്‍ക്ക് നല്‍കുന്ന ആചാരപരമായ ആദരം എന്ന നിലയില്‍, ട്രംപിന്റെ വിമാനം യുഎഇ വ്യോമാതിര്‍ത്തിയില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ സൈനിക വിമാനങ്ങളുടെ ഒരു നിര അകമ്പടി സേവിച്ചു. സഊദി അറേബ്യ, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ട്രംപ് തന്റെ ഗള്‍ഫ് പര്യടനം അവസാനിപ്പിച്ചത്.

സമ്പന്ന ഗള്‍ഫ് രാഷ്ട്രങ്ങളുമായി യുഎസിന് വലിയ സൗഹൃദം ഉണ്ടെന്ന് ട്രംപ് പറഞ്ഞു.

പര്യടനത്തിനിടെ മൂന്ന് രാജ്യങ്ങളുമായും പ്രധാനപ്പെട്ട കരാറില്‍ യുഎസ് ഏര്‍പ്പെട്ടിരുന്നു. അടുത്ത ദശകത്തില്‍ യുഎസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലേക്ക് യുഎഇയില്‍ നിന്ന് 1.4 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപവും യുഎസ് സൈനിക ഹാര്‍ഡ്‌വെയര്‍ വാങ്ങുന്നതിനുള്ള ഖത്തറുമായുള്ള 42 ബില്യണ്‍ ഡോളറിന്റെ കരാറും ഇതില്‍ ഉള്‍പ്പെടുന്നു.

2035 വരെ ഊര്‍ജ്ജ മേഖലയില്‍ 440 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ യുഎഇയും യുഎസും പദ്ധതിയിടുന്നുണ്ട്. 28 ബോയിംഗ് വിമാനങ്ങള്‍ വാങ്ങുന്നതായി എത്തിഹാദ് എയര്‍വേയ്‌സും അറിയിച്ചിട്ടുണ്ട്. ഒന്നിലധികം കരാറുകളിലായി സഊദി 600 ബില്യണ്‍ ഡോളര്‍ അമേരിക്കയിലെ വിവിധ മേഖലകളില്‍ നിക്ഷേപിക്കും. സൈനിക, മെഡിക്കല്‍ ഗവേഷണ മേഖലകളിലാകും സഊദി പ്രധാനമായും നിക്ഷേപം നടത്തുക.

പത്ത് വര്‍ഷ കാലയളവിലായി 1.4 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ആധുനിക ആയുധങ്ങള്‍ യുഎഇക്ക് നല്‍കുെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. 5GW ശേഷിയുള്ള കൃത്രിമ ഇന്റലിജന്‍സ് കഴിവുകള്‍ വികസിപ്പിക്കുന്നതിനായി അബൂദബിയില്‍ ഒരു വലിയ ഡാറ്റാ സെന്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള പങ്കാളിത്തവും യുഎസും യുഎഇയും പ്രഖ്യാപിച്ചിരുന്നു.


മാറുന്ന സമവാക്യങ്ങള്‍; ഇസ്‌റാഈലിനും നെതന്യാഹുവിനും ട്രംപിനോട് നീരസം തോന്നുന്നതിനു പിന്നില്‍

ഗള്‍ഫ് രാജ്യങ്ങളോട് യുഎസും ട്രംപും അടുക്കുന്നത് ഇസ്‌റാഈലിനെ ചില്ലറയൊന്നുമല്ല വിറളി പിടിപ്പിക്കുന്നത്. ബൈഡന്റെ കാലത്ത് നിരന്തരം ഏറ്റുമുട്ടിയിരുന്ന ഹൂതികളുമായി സമവായത്തില്‍ എത്തിയ ട്രംപിന്റെ അടുത്ത സമവായ ചര്‍ച്ചകള്‍ നടക്കുന്നത് ഇറാനോടാണ്. ഇതിനുപുറമേ കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ ഒരു പ്രസ്താവന നെതന്യാഹുവിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. ഗസ്സയിലെ പട്ടിണി കിടക്കുന്ന ഫലസ്തീനികളെ നമ്മള്‍ സഹായിക്കണമെന്നാണ് ട്രംപ് പറഞ്ഞത്. ഗസ്സയിലെ ജനങ്ങള്‍ പട്ടിണിയിലാണെന്നും അടുത്ത മാസം 'ധാരാളം നല്ല കാര്യങ്ങള്‍' പ്രതീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ട് യുഎസ് പ്രസിഡന്റ് ഫലസ്തീനികള്‍ക്കുള്ള സഹായത്തെ പിന്തുണച്ചിരുന്നു. നിലവില്‍ ഭക്ഷണവസ്തുക്കളും മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഫലസ്തീനിലേക്ക് കടത്തിവിടാതെ ക്രൂരമായ വിനോദം ആസ്വദിക്കുകയാണ് ഇസ്‌റാഈല്‍.

ഗസ്സയിലെ യുദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതികളെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ട്രംപ് പറഞ്ഞതിങ്ങനെയാണ്: 'അടുത്ത മാസം ധാരാളം നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നു, നമ്മള്‍ അത് കാണാന്‍ പോകുകയാണ്. ഫലസ്തീനികളെ സഹായിക്കാനും നമ്മള്‍ ശ്രമിക്കണം. ഗസ്സയില്‍ ധാരാളം ആളുകള്‍ പട്ടിണി കിടക്കുന്നുണ്ട്, അതിനാല്‍ നമ്മള്‍ ഇരുവശങ്ങളെയും നോക്കണം.'

മാര്‍ച്ച് 2 മുതല്‍ ഗസ്സയിലേക്കുള്ള സഹായം ഇസ്‌റാഈല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.  ഗസ്സ മുനമ്പിലെ അരലക്ഷം ആളുകളോളം അതായത് ഫലസ്തീനികളില്‍ അഞ്ചില്‍ ഒരാള്‍ പട്ടിണി നേരിടുന്നുണ്ട്.

Former U.S. President Donald Trump ends his Gulf visit with strategic gains for Saudi Arabia and Qatar, leaving Israel and Prime Minister Netanyahu disappointed over shifting alliances.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  2 days ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  2 days ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  2 days ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  2 days ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  2 days ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  2 days ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  2 days ago
No Image

എന്ത് സഹായം ചോദിച്ചാലും ‘നോ’ എന്ന് പറയാത്തവൾ; വിമാന ദുരന്തത്തിൽ വിട പറഞ്ഞ രഞ്ജിതയുടെ ഓർമ്മകൾ കണ്ണീരായി സുഹൃത്തുക്കളുടെ ഹൃദയത്തിൽ

Kerala
  •  2 days ago