HOME
DETAILS

ട്രംപിനും യു.എസ് സംഘത്തിനും ലുസൈല്‍ കൊട്ടാരത്തില്‍ ഖത്തര്‍ അമീര്‍ ഒരുക്കിയത് അത്യാഡംബര ഡിന്നര്‍; യു.എസില്‍നിന്ന് ഖത്തര്‍ 20,000 കോടിയുടെ വിമാനങ്ങള്‍ വാങ്ങും 

  
May 15 2025 | 02:05 AM

Amir hosts dinner banquet in honor of US President

ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പ്രതിനിധി സംഘത്തെയും ആദരിക്കുന്നതിനായി ലുസൈല്‍ കൊട്ടാരത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒരുക്കിയത് അത്യാഡംബര ഡിന്നര്‍. ട്രംപിന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹം ഖത്തറിലെത്തിയത്. ദോഹ ഹമദ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിലെത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ട്രംപിനെ സ്വീകരിച്ചു. ട്രംപ് സഞ്ചരിച്ച എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിന് ഖത്തര്‍ വിമാനം അകമ്പടി സേവിച്ചു.

വിരുന്നിനിടെ യുഎസ് പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്ത് അമീര്‍ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സൗഹൃദ ജനതയുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനായി നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനും എല്ലാ സാധാരണക്കാരെയും, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാനും എല്ലാ ബന്ദികളുടെ മോചനം ഉറപ്പാക്കാനും ഇരു രാജ്യങ്ങളുടെയും സംയുക്ത നയതന്ത്ര ശ്രമങ്ങള്‍ അമീര്‍ സ്ഥിരീകരിച്ചു.

 

2025-05-1508:05:01.suprabhaatham-news.png
 
 

ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ നിരവധി പ്രതിരോധ വാണിജ്യ കരാറുകളില്‍ ഒപ്പുവച്ചു. ഖത്തര്‍ എയര്‍വെയ്‌സ് യു.എസില്‍ നിന്ന് 160 ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നതിന് ഒപ്പുവച്ച കരാറാണ് ഇതില്‍ പ്രധാനപ്പെട്ടത്. 20,000 കോടി ഡോളറിന്റെ കരാറിലാണ് ഇരു നേതാക്കളും ഒപ്പുവച്ചത്.

ശതകോടികളുടെ പ്രതിരോധ സഹകരണം, എം.ക്യു9ബി ആളില്ലാ വിമാനങ്ങള്‍ വാങ്ങുന്നത് തുടങ്ങിയ കരാറുകളിലും ഒപ്പുവച്ചു. പെന്റഗണ്‍ മേധാവി പീറ്റ് ഹെഗ്‌സതാണ് യു.എസിനു വേണ്ടി പ്രതിരോധ കരാറിലൊപ്പുവച്ചത്.
ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷിബന്ധം മറ്റൊരു നിലയിലേക്ക് ഉയര്‍ന്നതായി ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഖത്തര്‍ അമീര്‍ പറഞ്ഞു. 2003ല്‍ ജോര്‍ജ് ഡബ്ല്യു ബുഷ് നടത്തിയ സന്ദര്‍ശനത്തിനു ശേഷം ഒരു യു.എസ് പ്രസിഡന്റ് ഖത്തര്‍ സന്ദര്‍ശിക്കുന്നത് ആദ്യമായാണ്. ഇന്ന് അബൂദബി സന്ദര്‍ശിക്കുന്ന ട്രംപ് അതു കഴിഞ്ഞ് തുര്‍ക്കിയിലേക്കു പോകും.

Amir hosts dinner banquet in honour of US President



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്‌ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്

Kuwait
  •  13 hours ago
No Image

വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

Kerala
  •  14 hours ago
No Image

കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  14 hours ago
No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  14 hours ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  14 hours ago
No Image

പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍

National
  •  15 hours ago
No Image

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

Kerala
  •  15 hours ago
No Image

പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ

National
  •  16 hours ago
No Image

ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ

uae
  •  16 hours ago
No Image

റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ കടലിലേക്ക് തള്ളിയെന്ന റിപ്പോർട്ട്: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

National
  •  17 hours ago