HOME
DETAILS

കുറ്റ്യാടി - കോഴിക്കോട് സംസ്ഥാന പാതയില്‍ സ്വകാര്യ ബസും- ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരുക്ക്

  
Web Desk
May 15 2025 | 05:05 AM

Kozhikode 20 Injured as Private Bus Collides with Toras Lorry on Kuttiyadi-Kozhikode State Highway

കോഴിക്കോട്: കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് നാല് മണിയോടെ ചെറിയ കുമ്പളത്ത് വച്ച് കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വൈറ്റ് റോസ് ബസ് എതിർദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ സാരമായി പരുക്കേറ്റ 10 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. 

നിഷ അമ്പലക്കുളങ്ങര (45), അഷ്രഫ് ബാലുശ്ശേരി (48), ശാലു പനിക്കീഴിൽ (23), നാണു പുതിയോട്ടിൽ (79), സുമ ഏരൻതോട്ടം (50), കുഞ്ഞിക്കേളപ്പൻ നായർ (65), രമ്യ (37), സീമ (40), നദീറ (45), അബ്ദുസ്സലാം കൂത്താളി (50), ചന്ദ്രൻ (60), അബ്ദുസ്സലാം (60) തുടങ്ങി പരുക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗത തടസ്സം ഉണ്ടായി.

അതേസമയം, ഇന്നലെ രാവിലെ നടന്ന മറ്റൊരു സംഭവത്തിൽ, പാനൂരിൽ ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തിനശിച്ചു. പാനൂരിനടുത്ത് മൊകേരിയിലാണ് സംഭവം നടന്നത്. പാനൂർ ടൗണിലെ പത്രം ഏജന്റ് ചെണ്ടയാട് സ്വദേശി മൂസയുടെ KL-58 AH 4983 നമ്പരുള്ള കൈനറ്റിക് ഗ്രീൻ ഇലക്ട്രിക് സ്കൂട്ടറിനാണ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചത്.  മൊകേരി പുതുമ മുക്കിന് സമീപം പത്രം വിതരണം ചെയ്യുമ്പോഴായിരുന്നു സംഭവമെന്ന് മൂസ വ്യക്തമാക്കുന്നു. പുക കണ്ട ഉടൻ വാഹനം നിർത്തി ഇറങ്ങിയതിനാൽ അദ്ദേഹം പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അതേസമയം, അപകടത്തിൽ വാഹനത്തിന്റെ ടയറുകൾ ഉൾപ്പടെ എല്ലാം പൂർണമായി കത്തിനശിച്ചു.

Twenty people were injured when a private bus collided with a Toras lorry on the Kuttiyadi-Kozhikode state highway near Cheriya Kumbalathu. The accident occurred around 4 PM yesterday when the White Rose bus, heading towards Kozhikode from Kuttiyadi, crashed into an oncoming lorry. 

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്‌റാഈലിനും ഇറാന്റെ താക്കീത്

International
  •  a day ago
No Image

കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ

Weather
  •  a day ago
No Image

ഓൺലൈൻ ബെറ്റിങ് ആപ് കേസ്: ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി

National
  •  a day ago
No Image

കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് വീണ്ടും തെരുവുനായ; രണ്ട് ദിവസത്തിനിടെ കടിയേറ്റത് 65ലേറെ ആളുകള്‍ക്ക്

Kerala
  •  a day ago
No Image

ഇറാനിലെ മൊസാദിന്റെ ഡ്രോണ്‍ നിര്‍മാണശാല തകര്‍ത്തു; രണ്ടു പേര്‍ അറസ്റ്റില്‍

International
  •  a day ago
No Image

ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നില്‍; ചൈന ബഹുദൂരം മുന്നില്‍

International
  •  a day ago
No Image

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; 110 പേരുടെ സംഘം ഇന്ന് ഡല്‍ഹിയിലെത്തും

International
  •  a day ago
No Image

പ്ലസ് വണ്‍ പ്രവേശനം; 3.4 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളിലേക്ക്

Kerala
  •  a day ago
No Image

ജോർദാനിലേക്കുള്ള സർവീസ് നിർത്തിവച്ചു ഒമാൻ എയർ | Oman Air Service

oman
  •  a day ago
No Image

അധ്യാപികയുടെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലിസ്; ചികിത്സാ ചെലവുകളും പഠനചെലവുകളും ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥികള്‍

Kerala
  •  a day ago