HOME
DETAILS

'ഭരണഘടനയിലില്ലാത്ത സമയപരിധി ബില്ലുകളില്‍ സുപ്രിം കോടതിക്ക് നിശ്ചയിക്കാനാവുമോ?' ചോദ്യങ്ങളുമായി രാഷ്ട്രപതി 

  
Web Desk
May 15 2025 | 05:05 AM

President Droupadi Murmu Challenges Supreme Court Verdict Setting Time Limit for Bill Clearance

ന്യൂഡല്‍ഹി: നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍  സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രിംകോടതി വിധിയില്‍ രൂക്ഷ പേരതികരണവുമായി രാഷ്ട്രപതി. ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ ഹരജി നല്‍കിയിരിക്കുകയാണ് ദ്രൗപതി മുര്‍മു. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും ആര്‍ മഹാദേവനും നല്‍കിയ 415 പേജുള്ള വിധി പുനഃപരിശോധിക്കണമെന്ന് ഹരജി ആവശ്യപ്പെടുന്നു. ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിര്‍വചിക്കാനാകുമോ എന്ന് രാഷ്ട്രപതി ഹരജിയില്‍ ചോദിക്കുന്നു. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും മുന്‍പാകെ ഒരു ബില്ല് വന്നാല്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാമെന്നതിലും അവര്‍ വിശദീകരണം തേടി. ഇതുള്‍പെടെ  14 ചോദ്യങ്ങള്‍ രാഷ്ട്രപതി ഹരജിയില്‍ ഉന്നയിക്കുന്നുണ്ട്. ഈ കാര്യങ്ങളിലെല്ലാം കോടതി വ്യക്തത വരുത്തണമെന്നും ദ്രൗപതി മുര്‍മു ആവശ്യപ്പെട്ടു.

സുപ്രിം കോടതിയോട് രാഷ്ട്രപതി വ്യക്തത തേടിയ കാര്യങ്ങള്‍ 

1. ബില്ലുകള്‍ ലഭിക്കുമ്പോള്‍ ഭരണഘടനയുടെ 200ാം അനുച്ഛേദ പ്രകാരം ഗവര്‍ണര്‍മാര്‍ക്ക് മുന്നിലുള്ള ഭരണഘടനപരമായ സാധ്യതള്‍ എന്തൊക്കെ?

2. നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ ബാധ്യസ്ഥരാണോ?

3. 200ാം അനുച്ഛേദപ്രകാരം വിവേചനാധികാരം ഗവര്‍ണര്‍മാര്‍ പ്രയോഗിക്കുന്നത് ന്യായമല്ലേ

4. ആര്‍ട്ടിക്കിള്‍ 200 പ്രകാരമുള്ള ഗവര്‍ണറുടെ തീരുമാനങ്ങളെ കോടതി അവലോകനത്തില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 361 പൂര്‍ണ്ണമായും സംരക്ഷിക്കുന്നുണ്ടോ?

5. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് ഭരണഘടനയില്‍ സമയപരിധി നിശ്ചയിച്ചില്ലാത്തതിനാല്‍ ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ കോടതികള്‍ക്ക് എങ്ങനെ കഴിയും.

6. 201 ാം അനുച്ഛേദ പ്രകാരമുള്ള രാഷ്ട്രപതിയുടെ വിവേചനാധികാരം ന്യായമല്ലേ ?

7. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഭരണഘടന രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കുന്നില്ല. പിന്നെ കോടതികള്‍ എങ്ങനെ ഇത്തരമൊരു നിര്‍ദേശം നല്‍കും

8.ഗവര്‍ണര്‍മാര്‍ അയക്കുന്ന ബില്ലുകളില്‍ 143ാം അനുച്ഛേദ പ്രകാരം രാഷ്ട്രപതി സുപ്രിം കോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ

9.ബില്ലുകള്‍ നിയമം ആകുന്നതിന് മുമ്പ് ഉള്ളടക്കം ജുഡീഷ്യല്‍ പരിശോധനക്ക് വിധേയമാക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടോ

10.രാഷ്ട്രപതിയുടേയും ഗവര്‍ണര്‍മാരുടേയും ഭരണഘടന അധികാരങ്ങള്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരം മറികടക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടോ

11. നിയമസഭ പാസ്സാക്കുന്ന ബില്‍ ഗവര്‍ണറുടെ അംഗീകാരം ഇല്ലാതെ നിയമമായി മാറുമോ

12. ഭരണഘടന വ്യഖ്യാനിക്കുന്ന വിഷയങ്ങള്‍ സുപ്രിംകോടതിയുടെ ഭരണഘടന ബെഞ്ചല്ലേ പരിഗണിക്കേണ്ടത്

13. മൗലികാവകാശ ലംഘനം ഉണ്ടാവുമ്പോള്‍ സുപ്രിം കോടതിയെ നേരിട്ട് സമീപിക്കാന്‍ അവസരം നല്‍കുന്ന 32ാം അനുച്ഛേദ പ്രകാരം കേന്ദ്രസര്‍ക്കാറിനെതിരെ സംസ്ഥാനങ്ങള്‍ക്ക് ഹരജി നല്‍കാന്‍ ആവുമോ.

14.സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം സ്യൂട്ട് ഹരജി അല്ലേ നല്‍കേണ്ടത്

തമിഴ് നാട് ഗവര്‍ണര്‍ കേസിലാണ് നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് സുപ്രിം കോടതി പുറപ്പെടുവിച്ചത്. രാഷ്ട്രപതി ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുന്‍പ് സുപ്രിംകോടതി വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചിട്ടരുന്നു.  ഈ സാഹചര്യം കൂടി മുന്‍നിര്‍ത്തിയാണ് രാഷ്ട്രപതിയുടെ റഫറന്‍സ്.

 

 

President Droupadi Murmu has filed a review petition against the Supreme Court's verdict that imposed a time limit on Governors and the President for deciding on bills passed by state legislatures. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്‌ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്

Kuwait
  •  13 hours ago
No Image

വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

Kerala
  •  14 hours ago
No Image

കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  14 hours ago
No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  14 hours ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  15 hours ago
No Image

പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍

National
  •  15 hours ago
No Image

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

Kerala
  •  15 hours ago
No Image

പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ

National
  •  16 hours ago
No Image

ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ

uae
  •  16 hours ago
No Image

റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ കടലിലേക്ക് തള്ളിയെന്ന റിപ്പോർട്ട്: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

National
  •  17 hours ago