
ഇന്ന് വില കുത്തനെ കുറഞ്ഞിട്ടുണ്ടേ..പവന് 70,000 ത്തിനും താഴെ; അത്യാവശ്യക്കാര്‍ക്ക് സ്വര്‍ണം ഇന്ന് തന്നെ വാങ്ങാം, വില അറിയാം

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലില്‍ വന്‍ ഇടിവ്. സമീപ കാലത്ത് ഇത്ര വലിയ ഇടിവ് ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യതയെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള വിപണിയിലും സ്വര്‍ണത്തിന് വന്‍ വിലക്കുറവാണ് കാണിക്കുന്നത്.
മെയ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്‍ണ വില്‍പ്പന. ഏറെ നാളുകള്‍ക്ക് ശേഷമാണ് പവന് വില 70000ത്തിന് താഴേക്ക് എത്തുന്നത്. വില കുറഞ്ഞ സാഹചര്യത്തില്‍ സ്വര്‍ണം ആവശ്യമുള്ളവര്‍ ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് പുറപ്പെട്ടോളൂ. അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് വില കൂടിയാലും ആശങ്ക ഒഴിവാക്കാന്‍ ഇതാണ് നല്ലത്.
ഇന്നത്തെ വില അറിയാം
68,880 രൂപയാണ് കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്ന് 1,560 രൂപയാണ് പവന് കുറഞ്ഞത്. കുറഞ്ഞു. ഗ്രാമിന് 195 രൂപ കുറഞ്ഞ് 8,610 രൂപയായി.
വിലവിവരം നോക്കാം
22കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 195 രൂപ, ഗ്രാം വില 8,610
പവന് കുറഞ്ഞത് 1,560 രൂപ, പവന് വില 68,880
24 കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 213 രൂപ, ഗ്രാം വില 9,393
പവന് കുറഞ്ഞത് 1,704 രൂപ, പവന് വില 75,144
18 കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 159 രൂപ, ഗ്രാം വില 7,045
പവന് വര്‍ധന 1,272 രൂപ, പവന് വില 56,360
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 68880 രൂപയാണ്. 1560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം, 22 കാരറ്റ് ഗ്രാമിന് 195 രൂപ താഴ്ന്ന് 8610 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 160 രൂപ കുറഞ്ഞ് 7060 രൂപയായി.
65000 രൂപയിലേക്ക് എത്തുമോ?
വില ഇനിയും കുറയുമെന്ന് തന്നെയാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 73040 രൂപയായിരുന്നു ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ സ്വര്‍ണവില. 4160 രൂപയുടെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതായത്, ഇന്ന് സ്വര്‍ണം വാങ്ങുകയോ ബുക്ക് ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് ഇത്രയും രൂപയുടെ ലാഭമുണ്ടാകും. ഇതേ വിപണി സാഹചര്യമാണ് നിലനില്ക്കുന്നതെങ്കില് ആഗോള സ്വര്‍ണവില 2950 ഡോളറിലേക്ക് എത്തുമെന്നും സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ പവന് വില 65000ത്തിലേക്ക് എത്തുമെന്നും വിദഗ്ധര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ഇന്ന് ഒരു പവന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 75000ത്തില്‍ താഴെയേ ചിലവ് വരികയുള്ളു. അഞ്ച് ശതമാനം പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്തുള്ളതാണ് ഈ വില. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് പവന് 1350-2700 രൂപ കുറച്ചുള്ള സംഖ്യയാണ് ലഭിക്കുക. അതിനാല്‍ വില്ക്കാന് ഉദ്ദേശിക്കുന്നവര്‍ അല്‍പ്പം കൂടി കാത്തിരിക്കുന്നതാണ് നല്ലത്.
വിലക്കുറവിന് ഈ കാരണങ്ങള്‍
ചൈനയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര ധാരണയാണ് സ്വര്‍ണവില കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്ത് പിരിഞ്ഞതും സ്വര്‍ണവില കുറയാനിടയാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദി അറേബ്യയും ഖത്തറും യുഎഇയും സന്ദര്‍ശിച്ച് കോടികളുടെ കരാറുകള്‍ സ്വന്തമാക്കിയതുള്പെടെയുള്ള കാര്യങ്ങളും സ്വര്‍ണവിലയെ ബാധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്
Kuwait
• 12 hours ago.png?w=200&q=75)
വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ
Kerala
• 13 hours ago
കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ
Kerala
• 13 hours ago
മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും
Kerala
• 14 hours ago
ഇസ്റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി
International
• 14 hours ago
പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍
National
• 15 hours ago
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ
Kerala
• 15 hours ago.png?w=200&q=75)
പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ
National
• 15 hours ago
ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ
uae
• 16 hours ago
റോഹിംഗ്യൻ മുസ്ലിം അഭയാർത്ഥികളെ കടലിലേക്ക് തള്ളിയെന്ന റിപ്പോർട്ട്: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ
National
• 16 hours ago
ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി; സഊദിക്കും ഖത്തറിനും നേട്ടം, ഇസ്റാഈലും നെതന്യാഹുവും നീരസത്തില്‍
uae
• 17 hours ago
25 കാരനായ പ്രവാസി മലയാളി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു
obituary
• 17 hours ago
മൂന്ന് സിക്സറകലെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം; തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു
Cricket
• 17 hours ago
ആയിരം വർഷം പഴക്കമുള്ള അസ്ഥികൂടം: ആറു വർഷമായി ഷെൽട്ടറിനടിയിൽ, ഒടുവിൽ മ്യൂസിയത്തിലേക്ക്
National
• 18 hours ago
കേണൽ സോഫിയക്കെതിരെ മന്ത്രി വിജയ് ഷായുടെ വിവാദ പരാമർശം: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്, എംഎൽഎമാർ കസ്റ്റഡിയിൽ
National
• 19 hours ago
യമാൽ മികച്ച താരമാണ്, എന്നാൽ അവന്റെ അത്ര വരില്ല: മുൻ ബാഴ്സ പരിശീലകൻ
Football
• 19 hours ago
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ
Kerala
• 20 hours ago
സ്വര്‍ണം വാങ്ങാന്‍ വൈകിക്കണ്ട; ഇന്ന് വര്‍ധന, ഇത് തുടര്‍ന്നാല്‍...
Business
• 20 hours ago
ദേശാഭിമാനി മാധ്യമപ്രവർത്തകരെ മർദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം: ആവശ്യവുമായി പത്രപ്രവർത്തക യൂണിയൻ
Kerala
• 18 hours ago
1450 കോടി ഡോളറിന്റെ വിമാനങ്ങള്‍ വാങ്ങാന്‍ ഇത്തിഹാദ് എയര്‍വേയ്സ്; വാങ്ങുന്നത് 28 ബോയിംഗ് വിമാനങ്ങള്‍
uae
• 18 hours ago
വന്യമൃഗ ആക്രമണത്തിൽ കേരളത്തിൽ ഈ വർഷം കൊല്ലപ്പെട്ടത് 25 പേർ, മലയോര മേഖല ഭീതിയിൽ
Kerala
• 18 hours ago