HOME
DETAILS

കരാര്‍ പുതുക്കണമെങ്കില്‍ പരിശീലകനെയും സ്‌പോര്‍ടിങ്ങ് ഡയറക്ടറെയും പുറത്താക്കണം; റൊണാള്‍ഡോ അല്‍ നസ്ര്‍ വിടാനൊരുങ്ങുന്നതായി അഭ്യൂഹങ്ങള്‍

  
May 15 2025 | 07:05 AM

Renew Contract Only if Coach  Director Go Cristiano Ronaldo Reportedly Ready to Leave Al Nassr

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസര്‍ വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. സഊദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. എന്തുകൊണ്ട് താരം കളിച്ചില്ല എന്നതിന് ക്ലബ് ഇതുവരെ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. പരിശീലന സെഷനുകളില്‍ പങ്കെടുക്കാത്ത റൊണാള്‍ഡോ മെഡിക്കല്‍ സ്റ്റാഫിന്റെ നിരീക്ഷണത്തിലാണെന്ന് മാത്രമാണ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്.

ലീഗില്‍ ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് അല്‍ നസറിന് ബാക്കിയുള്ളത്. ക്രിസ്റ്റ്യാനോ തന്റെ ശാരീരിക ക്ഷമത വീണ്ടെടുത്താല്‍ അടുത്ത മത്സരത്തില്‍ കളിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, താരം ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണെന്ന ഊഹങ്ങള്‍ ശക്തമാണ്. 

ഇറ്റാലിയന്‍ പരിശീലകന്‍ സ്റ്റെഫാനോ പിയോലിയുടെ തന്ത്രങ്ങളില്‍ താരം തൃപ്തനല്ലെന്നും, ക്ലബുമായുള്ള കരാര്‍ പുതുക്കുന്നതിന് മുന്‍പ് കോച്ച് പിയോലിയെയും സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ഫെര്‍ണാണ്ടോ ഹിയേറോയെയും നീക്കം ചെയ്യണമെന്നും റൊണാള്‍ഡോ ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ട്. വന്‍തുക ചെലവഴിച്ച് റൊണാള്‍ഡോയെ ടീമിലെത്തിച്ചെങ്കിലും, അല്‍ നസറിന് ഇതുവരെ ശ്രദ്ധേയമായ ഒരു ട്രോഫിയും നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ താരം അസംതൃപ്തനാണെന്നും അറിയുന്നു.

അതേസമയം, ക്രിസ്റ്റ്യാനോയുടെ അഭാവത്തില്‍ അല്‍ നസര്‍ കഴിഞ്ഞ ലീഗ് മത്സരത്തില്‍ അല്‍ അഖ്ദൂദിനെ 9-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. മത്സരത്തില്‍ സാദിയോ മാനെ നാല് ഗോളുകള്‍ നേടി തിളങ്ങി. 74 പോയിന്റുകളോടെ അല്‍ ഇത്തിഹാദ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 63 പോയിന്റുകളുള്ള അല്‍ നസര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

Cristiano Ronaldo is reportedly considering leaving Al Nassr unless the club removes manager Stefano Pioli and sporting director Fernando Hierro. The Portuguese superstar, unhappy with the team's tactics and lack of trophies, skipped a crucial Saudi Pro League match amid growing exit rumors. 

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്‌ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്

Kuwait
  •  13 hours ago
No Image

വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

Kerala
  •  14 hours ago
No Image

കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  14 hours ago
No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  14 hours ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  15 hours ago
No Image

പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍

National
  •  15 hours ago
No Image

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

Kerala
  •  16 hours ago
No Image

പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ

National
  •  16 hours ago
No Image

ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ

uae
  •  16 hours ago
No Image

റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ കടലിലേക്ക് തള്ളിയെന്ന റിപ്പോർട്ട്: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

National
  •  17 hours ago