HOME
DETAILS

ഖത്തർ ഐസിസി ഇന്ത്യൻ കാർണിവൽ മെയ്‌ 15,16 തിയ്യതികളിൽ

  
May 15 2025 | 09:05 AM

Qatar ICC Indian Carnival on May 15-16

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചൽ സെന്റർ (ഐ സി സി) ഇന്ത്യൻ കാർണിവൽ 2025 ഒരുക്കുന്നു. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക പൈതൃകത്തിൻ്റെ  ആഘോഷമായാണ് ഐ സി സി ഇന്ത്യൻ എംബസിയുമായി സഹകരിച്ച് “ഇന്ത്യൻ കാർണിവൽ 2025” എന്ന പരിപാടിക്ക് രൂപം കൊടുത്തിട്ടുള്ളത്. മെയ് 15,16 വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിലാണ് ഈ വിപുലമായ ദ്വിദിന സാംസ്‌കാരിക ആഘോഷ പരിപാടികൾ നടക്കുക.
പ്രശസ്ത ഗായകൻ അനൂപ് ശങ്കറും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് പ്രോഗ്രാമാണ് കാർണിവലിലെ പ്രധാന പരിപാടികലിൽ ഒന്ന്. പ്രതിദിനം ഇരുപതിനായിരത്തിലധികം സന്ദർശകരെ പ്രതീക്ഷിക്കുന്ന ഐസിസി കാർണിവൽ ഈ വർഷത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായി മാറും. ഇന്ത്യ-ഖത്തർ സൗഹൃദം ഊട്ടിയുറപ്പിക്കാനും ഇന്ത്യൻ സംസ്‌കാരം അതിൻ്റെ എല്ലാ വൈവിധ്യത്തിലും ആഘോഷിക്കുന്നതിലൂടെ ഇന്ത്യൻ പ്രവാസി സമൂഹം തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പരിപാടി ലക്ഷ്യമിടുന്നു.

ഐസിസിയുടെ പുതിയ ലോഗോ അനാച്ഛാദനവും ഐസിസി മൊബൈൽ ആപ്പിൻ്റെയും ഐസിസി പ്രിവിലേജ് കാർഡിൻ്റെയും ലോഞ്ചിംഗും കാർണിവൽ വേദിയിൽ വെച്ച് നടക്കും.
വിവിധ തരത്തിലുള്ള സാംസ്‌കാരിക മേളകളും പവലിയനുകളും ഉൾകൊള്ളുന്ന കാർണിവലിൽ
കേരളത്തിൽ നിന്നുള്ള തിരുവാതിരയും ഗുജറാത്തിൽ നിന്നുള്ള പരമ്പരാഗത ഗർബയും (ദണ്ഡിയ) സമന്വയിപ്പിച്ചുള്ള ഫ്യൂഷൻ ഡാൻസ്,ഐസിസി അസോസിയേറ്റഡ് ഓർഗനൈസേഷനുകൾ, ഇന്ത്യൻ സ്‌കൂളുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള പ്രഗത്ഭരായ കലാകാരന്മാരുടെ ലൈവ് ഓർക്കസ്ട്ര, ചെണ്ടമേളം, ഗ്രൂപ്പ് ഡാൻസ് തുടങ്ങി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സാംസ്കാരിക പവലിയനുകൾ ഇന്ത്യൻ കരകൗശല വസ്തുക്കൾ, പരമ്പരാഗത വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഇന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന ഫുഡ് കോർട്ട് എന്നിവ ഉൾക്കൊള്ളുന്ന സ്റ്റാളുകൾ ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമൂഹിക സേവന പദ്ധതികൾ പ്രദർശിപ്പിക്കുന്ന ഒരു സമർപ്പിത പവലിയൻ തുടങ്ങിയ ആസ്വാദനപൂർണമായ ഒരു സമ്പൂർണ്ണ ആഘോഷമാണ് ഐ സി സി കാർണിവൽ

ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ ഏകദേശം എട്ട് ലക്ഷത്തോളം അംഗങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ കൾച്ചറൽ സെൻ്ററുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റിയിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പൂർണ്ണ പിന്തുണയോടെയും സജീവമായ പരിശ്രമങ്ങളിലൂടെയും സംഘെടുപ്പിക്കുന്ന ഈ മെഗാ ഇവൻ്റ് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനു അവിസ്മരണീയമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഖത്തർ ഇന്ത്യൻ കൾച്ചറൽ സെൻ്റർ 
നടത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

The Indian Cultural Centre (ICC) in association with the Embassy of India is hosting the ICC Carnival 2025, "Celebrate India Together," on May 15-16, 2025. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്‌ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്

Kuwait
  •  12 hours ago
No Image

വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

Kerala
  •  13 hours ago
No Image

കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  13 hours ago
No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  13 hours ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  14 hours ago
No Image

പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍

National
  •  14 hours ago
No Image

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

Kerala
  •  14 hours ago
No Image

പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ

National
  •  15 hours ago
No Image

ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ

uae
  •  15 hours ago
No Image

റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ കടലിലേക്ക് തള്ളിയെന്ന റിപ്പോർട്ട്: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

National
  •  16 hours ago