
ന്യൂയോർക്ക് ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവിക കപ്പൽ ഇടിച്ചു; 2 മരണം, 19 പേർക്ക് പരിക്ക്

ന്യൂയോർക്ക്: ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ പരിശീലന കപ്പൽ ഇടിച്ചുകയറി രണ്ട് പേർ മരിച്ചു, 19 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ കപ്പലിന്റെ കൊടിമരങ്ങൾ പാലത്തിൽ ഇടിച്ച് തകർന്നു.
കുവാഹെമോക്ക് എന്ന കപ്പൽ പ്രശസ്തമായ ബ്രൂക്ലിൻ പാലത്തിനടിയിലൂടെ കടക്കവേ, കൊടിമരങ്ങളുടെ മുകൾഭാഗം പാലത്തിൽ ഉരസുകയായിരുന്നു. തകർന്ന കൊടിമരഭാഗങ്ങൾ ഡെക്കിൽ വീണതാണ് പരിക്കേറ്റതിന് പ്രധാന കാരണമെന്ന് അധികൃതർ വ്യക്തമാക്കി. അപകടസമയത്ത് ചില ജീവനക്കാർ കൊടിമരത്തിൽ ജോലി ചെയ്യുകയായിരുന്നു. ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് ഓപ്പറേഷൻസ് മേധാവി പറഞ്ഞതനുസരിച്ച്, മെക്കാനിക്കൽ പ്രശ്നങ്ങളും വൈദ്യുതി മുടക്കവുമാണ് കപ്പൽ പാലത്തിന്റെ തൂണിൽ ഇടിക്കാൻ കാരണം. അപകടം നേരിൽ കണ്ട ജനക്കൂട്ടം, കൊടിമരങ്ങൾ പാലത്തിൽ ഇടിക്കുന്നതോടെ ഓടി രക്ഷപ്പെട്ടു.
സൗഹൃദ സന്ദർശനത്തിനായി എത്തിയ കപ്പലിൽ 200-ലധികം ജീവനക്കാർ ഉണ്ടായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് കപ്പലിന്റെ വൈദ്യുതി നഷ്ടപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ന്യൂയോർക്ക് മേയർ എറിക് ആഡംസ് നടത്തിയ വാർത്താസമ്മേളനത്തിൽ, ആരും വെള്ളത്തിൽ വീണിട്ടില്ലെന്നും പാലത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അറിയിച്ചു.
ന്യൂയോർക്ക് കോസ്റ്റ് ഗാർഡിന്റെ പ്രസ്താവനയിൽ, കപ്പലിന്റെ രണ്ട് കൊടിമരങ്ങളുടെ മുകൾഭാഗം നഷ്ടപ്പെട്ടതായും എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തിയതായും വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മെക്സിക്കൻ നാവികസേനയും കപ്പലിന് കേടുപാടുകൾ സംഭവിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
297 അടി നീളവും 40 അടി വീതിയുമുള്ള ഈ കപ്പൽ 1982-ൽ സർവീസ് ആരംഭിച്ചതാണ്. എല്ലാ വർഷവും നാവിക സൈനിക സ്കൂളിലെ പരിശീലനം പൂർത്തിയാക്കുന്ന കേഡറ്റുകൾക്കായി കപ്പൽ യാത്ര നടത്താറുണ്ട്. ഈ വർഷം ഏപ്രിൽ 6-ന് 277 പേരുമായി മെക്സിക്കൻ തുറമുഖമായ അകാപുൾകോയിൽ നിന്ന് യാത്ര ആരംഭിച്ച കപ്പലിന്റെ അവസാന ലക്ഷ്യസ്ഥാനം ഐസ്‌ലാൻഡായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗതാഗത സേവനം നല്‍കുന്നതില്‍ പരാജയപ്പെട്ടു; ഏഴ് കമ്പനികളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 2 days ago
യാത്രക്കാർക്ക് വീണ്ടും തിരിച്ചടി നൽകി എയർ ഇന്ത്യ; 15 ശതമാനം അന്താരാഷ്ട്ര സർവിസുകൾ റദ്ദാക്കി
National
• 2 days ago
കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്
Kerala
• 2 days ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; ദുബൈയിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്ന് മുന്നറിയിപ്പ്
uae
• 2 days ago
വാര്‍ധക്യത്തിൽ അക്ഷരങ്ങളെ കൂട്ടുകാരിയാക്കി യശോദ| ഇന്ന് വായനാദിനം
Kerala
• 2 days ago
മാതാപിതാക്കളെ പരിചരിക്കാം; അബൂദബിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് ടൈം
uae
• 2 days ago
ഇറാനെതിരെ ഞങ്ങൾ ആക്രമണം നടത്തിയേക്കാം, അല്ലെങ്കിൽ നടത്താതിരിക്കാം, അടുത്ത ആഴ്ചയോടെ എല്ലാം വ്യക്തമായി മനസ്സിലാകും; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 2 days ago
പാലക്കാട് ജില്ലയിൽ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ; മുണ്ടൂരിൽ മൃതദേഹം എടുക്കാതെ നാട്ടുകാരുടെ പ്രതിഷേധം
Kerala
• 2 days ago
വോട്ടാവേശം മഴയെത്തും; ആദ്യമണിക്കൂറില്‍ മികച്ച പോളിങ് - കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ പോളിങ് ഉയരാന്‍ സാധ്യതയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
Kerala
• 2 days ago
ഇറാന്റെ ആണവ കേന്ദ്രത്തെ തകർക്കാൻ നമ്മളുടെ ബോംബുകൾകൊണ്ട് മാത്രമേ സാധിക്കൂ; ട്രംപിനോട് റിപ്പബ്ലിക്കൻ സെനറ്റർ
International
• 2 days ago
ഞങ്ങളുടെ വിഷമം ആരോട് പറയാൻ: പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; പ്രവേശനം കാത്ത് നിൽക്കുന്നത് 1,01,849 വിദ്യാർഥികൾ
Kerala
• 2 days ago
നിലമ്പൂരില്‍ 75,000ത്തിനു മുകളില്‍ വോട്ട് ലഭിക്കുമെന്ന് പിവി അന്‍വര്‍; ഇത് അമിത ആത്മവിശ്വാസമല്ലെന്നും യാഥാര്‍ഥ്യമെന്നും അന്‍വര്‍
Kerala
• 2 days ago
നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതല്‍ നീണ്ട ക്യൂ- ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂര്‍ ആയിഷയും
Kerala
• 2 days ago
നായർ സമുദായത്തിനായി ഉയർത്തിയ ജാതി മതിൽ പൊളിച്ചു; ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി
Kerala
• 2 days ago
നിലമ്പൂർ വിധിയെഴുതുന്നു: പോളിങ് ആരംഭിച്ചു; പിതാവിനൊപ്പം വോട്ട് ചെയ്യാനെത്തി എൽഡിഎഫ് സ്ഥാനാർഥി
Kerala
• 2 days ago
നിലമ്പൂർ ഇന്ന് പോളിങ് ബൂത്തിലേക്ക്; ആവേശത്തോടെ മുന്നണികൾ
Kerala
• 2 days ago
ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’
International
• 2 days ago
ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ
International
• 2 days ago~2.png?w=200&q=75)
'അവൻ മകനെപ്പോലെ, എൻ്റെ മരണം വരെ കുടുംബത്തിന് ശമ്പളം അയച്ചുകൊടുക്കും '; റിയാദിൽ എസി പൊട്ടിത്തെറിച്ചു മരിച്ച പറവൂർ സ്വദേശി സിയാദിൻ്റെ ഖബറടക്ക ചടങ്ങിൽ വിങ്ങിപ്പൊട്ടി സ്പോൺസർ
Saudi-arabia
• 2 days ago
ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 639 പേർ,1320ലധികം പേർക്ക് പരുക്ക്; ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് റിപ്പോർട്ടിലെ ഉള്ളടക്കം ഇങ്ങനെ
International
• 2 days ago
ഇറാനെതിരായ ആക്രമണം അടിയന്തരമായി നിർത്തണം: ഇസ്റാഈലിനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
International
• 2 days ago