HOME
DETAILS

കോഴിക്കോട് കായക്കൊടിയിലുണ്ടായത് ഭൂചലനം; സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്  

  
Web Desk
May 18 2025 | 07:05 AM

Minor Earth Tremor Confirmed in Kayakkodi Kozhikode No Cause for Alarm

കോഴിക്കോട്: കായക്കൊടിയില്‍ നടന്നത് ഭൂചലനമെന്ന് സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്. അതേസമയം, ഭൂമിക്കടയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി. ഭൂമികുലുക്കം ഉണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രദേശത്ത് പഠനം നടത്തും.

കായക്കൊടി ഗ്രാമപഞ്ചായത്തിലെ 4,5 വാര്‍ഡുകളില്‍ ഭൂചലനം അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചത്. എളളിക്കാംപാറ, പുന്നത്തോട്ടം,കരിമ്പാലക്കണ്ടി,പാലോളി തുടങ്ങി ഒന്നര കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ചെറിയ ശബ്ദം കേട്ടെന്നും രാത്രി എട്ട് മണിയോടെ സെക്കന്റുകള്‍ നീണ്ടു നിന്ന ശബ്ദത്തിനൊപ്പം കുലുക്കം അനുഭവപ്പെട്ടതായുമാണ് നാട്ടുകാര്‍ പറയുന്നത്. പരിഭ്രാന്തരായ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത്, വില്ലേജ് അധികൃതരും പൊലിസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

 

The Geology Department has verified a small earth tremor in Kayakkodi village, Kozhikode, felt across four wards. No seismic risk is anticipated, and the State Disaster Response Authority will conduct further studies



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതികാരമല്ല നീതി' ഓപറേഷന്‍ സിന്ദൂറിന്റെ പുതിയ വീഡിയോ പുറത്തു വിട്ട് ഇന്ത്യന്‍ ആര്‍മി

National
  •  5 hours ago
No Image

ഹാക്കിംഗ് ഭീഷണി; ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാറിന്റെ അടിയന്തര മുന്നറിയിപ്പ്  

Tech
  •  6 hours ago
No Image

യു.കെ..യു.എസ്..മിഡില്‍ ഈസ്റ്റ്...ഭീകരതക്കെതിരായ സന്ദേശം ലോകരാജ്യങ്ങളിലെത്തിക്കാന്‍ ഇന്ത്യ; 32 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ 59 അംഗ പ്രതിന്ധി സംഘം, ആര് എവിടെ ലിസ്റ്റ് കാണാം

National
  •  6 hours ago
No Image

യുഎഇയില്‍ 45 മില്യണ്‍ ദിര്‍ഹത്തിലധികം വിലമതിക്കുന്ന രാജകീയ, അപൂര്‍വ ആഭരണങ്ങള്‍ ലേലത്തിന്; വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

uae
  •  6 hours ago
No Image

UAE Weather Updates: യുഎഇക്കാര്‍ ശ്രദ്ധിക്കുക; പൊടിക്കാറ്റും ഹുമിഡിറ്റിയും കൂടും; താപനില 43°-C വരെ ഉയരും

latest
  •  7 hours ago
No Image

ഹൈദരാബാദില്‍ വന്‍ തീപിടുത്തം; 17 മരണം, അപകടം ചാര്‍മിനാറിന് സമീപം

National
  •  7 hours ago
No Image

പക്ഷിപ്പനി: ബ്രസീലിൽ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ച് നിരവധി രാജ്യങ്ങൾ ; അമേരിക്കയിലേക്കുള്ള മുട്ട കയറ്റുമതിയിൽ വൻ വർധന 

International
  •  7 hours ago
No Image

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ ഗര്‍ഭസ്ഥശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  7 hours ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജ് സീസണ്‍ 29ന് ഇന്ന് തിരശ്ശീല വീഴും; സമാപിക്കുന്നത് കാഴ്ച്ചക്കാരുടെ മനം നിറച്ച മനോഹരശോഭ

uae
  •  7 hours ago
No Image

കാലിഫോർണിയയിൽ ഫെർട്ടിലിറ്റി ക്ലിനിക്ക് ലക്ഷ്യമിട്ട് ഭീകരാക്രമണം: സ്ഫോടനത്തിൽ പ്രതിയും മരിച്ചതായി റിപ്പോർട്ട്

International
  •  8 hours ago