കുറ്റാരോപിതരുടെ എസ്.എസ്.എല്‍.സി ഫലം പുറത്തു വിടരുതെന്ന് ഷഹബാസിന്റെ പിതാവ്; കമ്മീഷന് കത്തയച്ചു
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരുടെ എസ്.എസ്.എല്‍.സി ഫലം പുറത്തു വിടരുതെന്ന് പിതാവ്. ഇക്കാര്യം ആവശ്യപ്പെട്ട് ഷഹബാസിന്റെ പിതാവ് കമ്മീഷന് കത്തയച്ചു. ഇവരുടെ തടഞ്ഞുവെച്ച പരീക്ഷാഫലം പുറത്ത് വിടണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പിന്‍വലിക്കണമെന്നാണ് വശ്യപ്പെട്ട് ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ ആവശ്യപ്പെടുന്നത്.
അതേസമയം, ഷഹബാസിന് എഴുതിയ പരീക്ഷയില്‍ എ പ്ലസ് ലഭിച്ചിരുന്നു. ഐടി പരീക്ഷയിലാണ് ഷഹബാസിന് എ പ്ലസ് ലഭിച്ചത്.
ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ എം.എസ്.എഫ്, കെ.എസ്.യു തുടങ്ങിയ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചത്.
സഹപാഠികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെടുന്നത്. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ തമ്മിലല്‍ ഏറ്റുമുട്ടലുണ്ടായത്. നഞ്ചക്ക് കൊണ്ടുള്ള അടിയേറ്റ് ഷഹബാസിന്റെ തലക്ക് ഗുരുതര പരുക്കേറ്റ ഷഹബാസ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."