HOME
DETAILS

'പാവപ്പെട്ടവരെ പ്രത്യേകം കരുതണം, സ്‌നേഹവും ഐക്യവും പ്രധാനം' ലിയോ പതിനാലാമന്‍ സ്ഥാനമേറ്റു

  
Web Desk
May 18 2025 | 09:05 AM

Pope Leo XIV Enthroned as 267th Supreme Pontiff at St Peters Basilica

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ആണ് സ്ഥാനാരോഹണ ചടങ്ങുകള്‍. പത്രോസിന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കു ശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കര്‍ദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാര്‍പാപ്പ എത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

ഒരുമയോടെ മുന്നോട്ടെന്ന സന്ദേശം പോപ് കൈമാറി. പാവപ്പെട്ടവരെ പ്രത്യേകം കരുതണം. സ്‌നേഹവും ഐക്യവുമാണ് പ്രധാനമെന്നും അദ്ദേഹം സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. 

സഭയുടെ ആദ്യ മാര്‍പാപ്പയായിരുന്ന പത്രോസിന്റെ തൊഴിലിനെ ഓര്‍മപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധര്‍മം ഓര്‍മപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതായിരുന്നു സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. തിരുവസ്ത്രവും മോതിരവും അണിയിച്ചു അദ്ദേഹത്തെ പത്രോസിന്റെ സിംഹാസനത്തില്‍ ഇരുത്തി. 

മാര്‍പാപ്പയുടെ ജന്മനാടായ അമേരിക്കയില്‍നിന്നും കര്‍മമണ്ഡലമായിരുന്ന പെറുവില്‍നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയത്.
സ്ഥാനാരോഹണച്ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുത്തത്. ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോ ബോയ്, യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി, പെറു പ്രസിഡന്റ് ദിന എര്‍സിലിയ ബൊലാര്‍തെ സെഗാര, ബ്രിട്ടനിലെ എഡ്വേര്‍ഡ് രാജകുമാരന്‍,ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മത്തറെല്ല, പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാളെ വത്തിക്കാനില്‍ എത്തിയേക്കുമെന്ന് സൂചനയുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്ക റൂട്ട് പദ്ധതി; ഇതുവരെ പ്രയോജനം ലഭിച്ചത് ഒരു ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്കെന്ന് സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  17 hours ago
No Image

വാറന്റിയുള്ള ഫോൺ നന്നാക്കാൻ കമ്പനി പണം ആവിശ്യപ്പെട്ടെന്ന പരാതി; 98,690 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

Kerala
  •  17 hours ago
No Image

മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത തകർന്നു ,കാറുകള്‍ അപകടത്തില്‍പ്പെട്ടു

Kerala
  •  17 hours ago
No Image

വിവിഎസ് ലക്ഷ്മണല്ല; ഇംഗ്ലണ്ടിലേക്ക് പറക്കാൻ ഇന്ത്യക്കൊപ്പം പുതിയ പരിശീലകൻ; പ്രഖ്യാപനവുമായി ബിസിസിഐ

Cricket
  •  17 hours ago
No Image

ബെംഗളൂരു നഗരം വെള്ളത്തിനടിയിൽ, ഒരു മരണം, പലയിടങ്ങളിലും കനത്ത മഴ തുടരുന്നു; സ്തംഭിച്ച് ജനജീവിതം

National
  •  18 hours ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; ഫുട്ബോളിലെ ചരിത്ര റെക്കോർഡിനരികെ റൊണാൾഡോ

Football
  •  18 hours ago
No Image

വ്യാജ മാല മോഷണക്കേസ് ; സ്വർണമാല തൊഴിലുടമയുടെ വീട്ടിൽ; എന്നിട്ടും ദലിത് യുവതിയായ ബിന്ദുവിനെതിരെ എഫ്‌ഐആർ, പേരൂർക്കട എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

Kerala
  •  19 hours ago
No Image

സംഭല്‍ ഷാഹി മസ്ജിദ് സര്‍വേ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി; വിചാരണ കോടതി ഉത്തരവ് ശരിവച്ചു, മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി

National
  •  19 hours ago
No Image

ലക്ഷ്യം ട്രിപ്പിൾ സെഞ്ച്വറി; പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ ഹൈദരാബാദ് താരം 

Cricket
  •  19 hours ago
No Image

'എന്ത് ക്ഷമാപണമാണത്..വെറും മുതലക്കണ്ണീര്‍' സോഫിയ ഖുറൈഷിക്കെതിരായ പരാമര്‍ശത്തിലെ ബി.ജെപി മന്ത്രിയുടെ മാപ്പപേക്ഷ തള്ളി സുപ്രിം കോടതി; പ്രത്യേക അന്വേഷണത്തിന് ഉത്തരവ്

National
  •  19 hours ago