HOME
DETAILS

യു.കെ..യു.എസ്..മിഡില്‍ ഈസ്റ്റ്...ഭീകരതക്കെതിരായ സന്ദേശം ലോകരാജ്യങ്ങളിലെത്തിക്കാന്‍ ഇന്ത്യ; 32 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ 59 അംഗ പ്രതിന്ധി സംഘം, ആര് എവിടെ ലിസ്റ്റ് കാണാം

  
Web Desk
May 18 2025 | 07:05 AM

India Unveils 59-Member Operation Sindoor Delegation to 32 Countries and EU

ന്യൂഡല്‍ഹി: ഭീകരതക്കെതിരായ സന്ദേശം എത്തിക്കാനും ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്നതിനുമായി വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യ. ഇതിനായി 59 പ്രതിനിധി സംഘത്തെ തെരഞ്ഞെടുത്തു. പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ പേരുകള്‍ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്. ഏഴ് സംഘങ്ങളിലായാണ് 59 അംഗങ്ങള്‍. എന്‍.ഡി.എയുടെ ഭാഗമായ 31 ഉം പ്രതിപക്ഷത്തെ 20ഉം നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് പ്രതിനിധിസംഘം.

ബി.ജെ.പി എം.പിമാരായ ബൈജയന്ത് ജയ് പാണ്ഡ, രവിശങ്കര്‍ പ്രസാദ്, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ജെ.ഡി.യു നേതാവ് സഞ്ജയ് ഝാ, ശിവസേനാ നേതാവ് ശ്രീകാന്ത് ഷിന്‍ഡെ, ഡി.എം.കെ നേതാവ് കനിമൊഴി, എന്‍.സി.പി (ശരദ് പവാര്‍) നേതാവ് സുപ്രിയ സുലെ എന്നിവാണ് വിവിധ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 32 രാഷ്ട്രങ്ങളും ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനവും പ്രതിനിധിസംഘം സന്ദര്‍ശിക്കും. മെയ് 23 മുതലാണ് സന്ദര്‍ശനം തീരുമാനിച്ചിരിക്കുന്നത്.

ഗ്രൂപ്പ് 1

സഊദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, അള്‍ജീരിയ എന്നീ രാജ്യങ്ങളാണ് ഒന്നാം ഗ്രൂപ്പ് സന്ദര്‍ശിക്കുക. 

ബയ്ജയന്ത് പാണ്ഡ (ബി.ജെ.പി)

നിഷികാന്ത് ദുബെ (ബി.ജെ.പി)

ഫാങ്ഗ്‌നോന്‍ കോന്യാക് (ബി.ജെ.പി)

രേഖാ ശര്‍മ (ബി.ജെ.പി)

അസദുദ്ദീന്‍ ഉവൈസി (എ.ഐ.എം.ഐ.എം)

സത്നം സിങ് സന്ദു (നാമനിര്‍ദേശം ചെയ്യപ്പെട്ട എം.പി)

ഗുലാം നബി ആസാദ്

ഹര്‍ഷ് ശ്രിംഗ്ല (അംബാസിഡര്‍)

ഇവരാണ് സംഘത്തില്‍.

ഗ്രൂപ്പ് 2

സന്ദര്‍ശിക്കുന്ന രാഷ്ടങ്ങള്‍ യുകെ, ഫ്രാന്‍സ്, ജര്‍മനി, ഇയു, ഇറ്റലി, ഡെന്‍മാര്‍ക്ക്
രവിശങ്കര്‍ പ്രസാദ് (ബി.ജെ.പി)

ദഗ്ഗുബതി പുരന്ദേശ്വരി (ബി.ജെ.പി)

പ്രിയങ്ക ചതുര്‍വേദി (ശിവസേന, ഉദ്ധവ് പക്ഷം)

ഗുലാം അലി ഖതാന (നാമനിര്‍ദേശം ചെയ്യപ്പെട്ട എം.പി)

അമര്‍ സിങ് (കോണ്‍ഗ്രസ്)

സമിക് ഭട്ടാചാര്യ (ബി.ജെ.പി)

എം.ജെ അക്ബര്‍ (മുന്‍ കേന്ദ്ര മന്ത്രി)

പങ്കജ് ശരണ്‍ (അംബാസഡര്‍)


ഗ്രൂപ്പ് 3

ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നത്. 

സഞ്ജയ് കുമാര്‍ ഝാ (ജെ.ഡി.യു)

അപരാജിത സാരംഗി (ബി.ജെ.പി)

യൂസുഫ് പഠാന്‍ (ടി.എം.സി)

ബ്രിജ് ലാല്‍ (ബി.ജെ.പി)

ജോണ്‍ ബ്രിട്ടാസ് (സിപിഎം)

പ്രദാന്‍ ബറുവ (ബി.ജെ.പി)

ഹേമങ് ജോഷി (ബി.ജെ.പി)

സല്‍മാന്‍ ഖുര്‍ഷിദ് (കോണ്‍ഗ്രസ്)

മോഹന്‍ കുമാര്‍ (അംബാസഡര്‍)


ഗ്രൂപ്പ് 4

സന്ദര്‍ശിക്കുന്ന രാഷ്ടങ്ങള്‍
 യു.എ.ഇ, ലൈബീരിയ, കോംഗോ, സിയേറ ലിയോണ്‍

ശ്രീകാന്ത് ഏക്നാഥ് ഷിന്‍ഡെ (ശിവസേന)

ബാന്‍സുരി സ്വരാജ് (ബി.ജെ.പി)

ഇ.ടി മുഹമ്മദ് ബഷീര്‍ (മുസ്ലിം ലീഗ്)

അതുല്‍ ഗാര്‍ഗ് (ബി.ജെ.പി)

സസ്മിത് പത്ര (ബിജു ജനതാ ദള്‍)

മനന്‍ കുമാര്‍ മിശ്ര (ബി.ജെ.പി)

എസ്.എസ് അഹ്ലുവാലിയ (മുന്‍ ബി.ജെ.പി എം.പി)

സുജന്‍ ചിനോയ് (അംബാസഡര്‍)


ഗ്രൂപ്പ് 5

സന്ദര്‍ശിക്കുന്ന രാഷ്ടങ്ങള്‍ 
യുഎസ്, പാനമ, ഗയാന, ബ്രസീല്‍, കൊളംബിയ

ശശി തരൂര്‍ (കോണ്‍ഗ്രസ്)

ശാംഭവി (എല്‍.ജെ.പി)

സര്‍ഫറാസ് അഹമ്മദ് (ജെ.എം.എം)

ജി.എം ഹരീഷ് ബാലയോഗി (ടി.ഡി.പി)

ശശാങ്ക് മണി ത്രിപാഠ് (ബി.ജെ.പി)

ഭുബനേശ്വര്‍ കലിത (ബി.ജെ.പി)

മിലിന്ദ് മുരളി ദിയോറ (ശിവസേന)

തേജസ്വി സൂര്യ (ബി.ജെ.പി)

തരണ്‍ജിത് സിങ് സന്ദു (അംബാസഡര്‍)


ഗ്രൂപ്പ് 6

സ്പെയിന്‍, ഗ്രീസ്, സ്ലൊവേനിയ, ലാത്വിയ, റഷ്യ എന്നിവയാണ് സംഘം 
സന്ദര്‍ശിക്കുന്ന രാഷ്ടങ്ങള്‍ 

കനിമൊഴി (ഡി.എം.കെ)

രാജീവ് റായ് (എസ്.പി)

മിയാന്‍ അല്‍താഫ് അഹമ്മദ് (നാഷണല്‍ കോണ്‍ഫറന്‍സ്)

ബ്രിജേഷ് ചൗത (ബിജെപി)

പ്രേംചന്ദ് ഗുപ്ത (ആര്‍.ജെ.ഡി)

അശോക് കുമാര്‍ മിത്തല്‍ (എ.എ.പി)

മഞ്ജീവ് എസ് പുരി (അംബാസഡര്‍)

ജാവേദ് അഷ്റഫ് (അംബാസഡര്‍)


ഗ്രൂപ്പ് 7

സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ 
ഈജിപ്ത്, ഖത്തര്‍, എത്യോപ്യ, സൗത്ത് ആഫ്രിക്ക

സുപ്രിയ സുലെ (എന്‍.സി.പി)

രാജീവ് പ്രതാപ് റൂഡി (ബിജെപി)

വിക്രംജീത് സിങ് സാഹ്നി (എ.എ.പി)

മനീഷ് തിവാരി (കോണ്‍ഗ്രസ്)

അനുരാഗ് ഠാക്കൂര്‍ (ബി.ജെ.പി)

ലാലു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി)

ആനന്ദ് ശര്‍മ (കോണ്‍ഗ്രസ്)

വി. മുരളീധരന്‍ (ബി.ജെ.പി)

സയ്യിദ് അക്ബറുദ്ദീന്‍ (അംബാസഡര്‍)


ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഇന്ത്യ തിരിച്ചടിച്ചു. മെയ് ഏഴിന് നടത്തിയ ഓപറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും (പി.ഒ.കെ) ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ നശിപ്പിച്ചത്.  നൂറിലധികം ഭീകരരെയും ഇന്ത്യ വധിച്ചു.

പ്രതികാരമെന്നോണം പാകിസ്ഥാന്‍ സൈന്യം ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വിക്ഷേപിച്ച ഡ്രോണുകളും മിസൈലുകളും ഇന്ത്യ അവ വിജയകരമായി തടഞ്ഞു. മാത്രമല്ല പാക് ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ തെരഞ്ഞെടുത്ത സൈനിക ലക്ഷ്യങ്ങളിലും ഇന്ത്യ ആക്രമണം നടത്തി. നാല് ദിവസം നീണ്ട ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് ശേഷം മെയ് 10ന് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറില്‍ എത്തുകയും  സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കുകയുമായിരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

“ഇന്ത്യ ഒരു ധര്‍മശാലയല്ല, 140 കോടി ജനങ്ങളുമായി ബുദ്ധിമുട്ടുകയാണ്”; സുപ്രീംകോടതി ശ്രീലങ്കന്‍ അഭയാര്‍ഥിയുടെ ഹര്‍ജി തള്ളി

National
  •  13 hours ago
No Image

1,000 ഫലസ്തീന്‍ തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കി സഊദി അറേബ്യ

Saudi-arabia
  •  13 hours ago
No Image

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  13 hours ago
No Image

ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 20% വര്‍ധനവ്; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുതിപ്പ്

uae
  •  13 hours ago
No Image

'ഇത് വെറുമൊരു യാത്രയല്ല, ഓര്‍മകളുടെ യാത്ര'; പാകിസ്ഥാനായി ചാരപ്രവര്‍ത്തി നടത്തിയതിന്‌ അറസ്റ്റിലായ ജ്യോതി കേരളത്തിലുമെത്തി

National
  •  14 hours ago
No Image

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം: എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി

National
  •  14 hours ago
No Image

പാകിസ്ഥാനുവേണ്ടി ചാരപ്രവർത്തനം; ഹരിയാനയിൽ നിന്നും ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് 10 പേർ

National
  •  15 hours ago
No Image

ഖത്തർ എക്കണോമിക് ഫോറത്തിന് നാളെ ദോഹയില്‍ തുടക്കം

qatar
  •  15 hours ago
No Image

ഖോര്‍ഫക്കാനിലെ അല്‍ സുബാറ ബീച്ചില്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് നീന്തല്‍ സൗകര്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

uae
  •  15 hours ago
No Image

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  15 hours ago