HOME
DETAILS

പ്രതികാരമല്ല നീതി' ഓപറേഷന്‍ സിന്ദൂറിന്റെ പുതിയ വീഡിയോ പുറത്തു വിട്ട് ഇന്ത്യന്‍ ആര്‍മി

  
Web Desk
May 18 2025 | 08:05 AM

Indian Army Releases First-Ever Clear Footage of Operation Sindoor Strikes on Pakistan

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിന്റെ പുതിയ വീഡിയോ പുറത്തു വിട്ട് കരസേന. ഓപറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധിനിവേശ പ്രദേശങ്ങളിലെയും സൈനിക, ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സേന പുറത്തുവിട്ടിരിക്കുന്നത്. നീതി നടപ്പാക്കി എന്ന അടിക്കുറിപ്പോടെയാണ് കരസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡ് എക്‌സിലൂടെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. 'ആസൂത്രണം ചെയ്തു, പരിശീലിപ്പിച്ചു, നടപ്പിലാക്കി. നീതി നടപ്പിലായി' കരസേന എക്‌സില്‍ കുറിച്ചു.

മെയ് ഒമ്പതാം തീയതി മുതല്‍ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സേന പങ്കുവെച്ചിരിക്കുന്നത്. പ്രതികാരമല്ലെന്നും കനത്ത തിരിച്ചടിയിലൂടെ ശത്രുക്കള്‍ക്ക് കൃത്യമായ മറുപടി നല്‍കുകയാണ് ലക്ഷ്യമിട്ടതെന്നും വിഡിയോയില്‍ സൈനികര്‍ വ്യക്തമാക്കുന്നു.

പാക് കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കരസേന മുമ്പും പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇത്രയും വ്യക്തമായ ആക്രമണ ദൃശ്യങ്ങള്‍ സേന പുറത്തുവിടുന്നത് ആദ്യമായാണ്.

ശനിയാഴ്ച വെസ്റ്റേണ്‍ കമാന്‍ഡിന്റെ കീഴിലുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ മനോജ് കുമാര്‍ കഠ്യാര്‍ സൈനികര്‍ക്ക് മനോവീര്യം പകര്‍ന്നിരുന്നു. കൂടാതെ, പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കമാന്‍ഡര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  13 hours ago
No Image

ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 20% വര്‍ധനവ്; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുതിപ്പ്

uae
  •  13 hours ago
No Image

'ഇത് വെറുമൊരു യാത്രയല്ല, ഓര്‍മകളുടെ യാത്ര'; പാകിസ്ഥാനായി ചാരപ്രവര്‍ത്തി നടത്തിയതിന്‌ അറസ്റ്റിലായ ജ്യോതി കേരളത്തിലുമെത്തി

National
  •  14 hours ago
No Image

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം: എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി

National
  •  14 hours ago
No Image

പാകിസ്ഥാനുവേണ്ടി ചാരപ്രവർത്തനം; ഹരിയാനയിൽ നിന്നും ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് 10 പേർ

National
  •  14 hours ago
No Image

ഖത്തർ എക്കണോമിക് ഫോറത്തിന് നാളെ ദോഹയില്‍ തുടക്കം

qatar
  •  14 hours ago
No Image

ഖോര്‍ഫക്കാനിലെ അല്‍ സുബാറ ബീച്ചില്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് നീന്തല്‍ സൗകര്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

uae
  •  14 hours ago
No Image

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  14 hours ago
No Image

തുര്‍ക്കിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; ബേക്കറി ഉൽപ്പന്നങ്ങൾക്കും ഇന്ത്യയിൽ നിന്ന് ബഹിഷ്‌ക്കരണം

International
  •  15 hours ago
No Image

ദുബൈയിലെ പുതിയ പ്രതിമാസ പാര്‍ക്കിംഗ് സബ്‌സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ച് പാര്‍ക്കിന്‍

uae
  •  15 hours ago