
മയക്കുമരുന്നുമായി പ്രവാസി എയര്‍പോട്ടില്‍ പിടിയില്‍; ചോദ്യം ചെയ്യലില്‍ ചങ്ങാതിമാര്‍ക്കുള്ള സമ്മാനമെന്ന് മറുപടി

കുവൈത്ത് സിറ്റി: സ്വദേശത്തു നിന്നും കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍. സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കാനായാണ് താന്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളുടെ ബാഗില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇയാളുടെ അസ്വാഭാവികമായ പെരുമാറ്റവും പരിഭ്രാന്തിയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാളുടെ ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
കസ്റ്റംസ് പരിശോധന നടത്തുന്ന സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ നിരന്തരം ഇടത്തോട്ടും വലത്തോട്ടും നോക്കുന്നുണ്ടായിരുന്നുവെന്ന് അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ടു ചെയ്തു.
മുപ്പത് വയസ്സ് പ്രായമുള്ള ഇയാളെ വിശദമായ ശാരീരിക പരിശോധനയ്ക്കായി ഒരു സുരക്ഷാ മുറിയിലേക്ക് കൊണ്ടുപോയതിനു ശേഷമാണ് ലഗേജ് വിശദമായി പരിശോധിച്ചത്. പരിശോധനയ്ക്കിടെ, അദ്ദേഹത്തിന്റെ സ്വകാര്യ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഹാഷിഷും കണ്ടെത്തി.
പ്രാഥമിക ചോദ്യം ചെയ്യലില്‍, മയക്കുമരുന്ന് 'ഹോളിഡേ ഹാഷിഷ്' ആണെന്ന് ഇയാള്‍ പറഞ്ഞു. ചിലപ്പോഴൊക്കെ ചെറിയ അളവില്‍ ഇത് സമ്മാനമായി സുഹൃത്തുക്കള്‍ക്ക് നല്‍കാനായി കൊണ്ടുവരാറുണ്ടെന്നും ഇയാള്‍ സമ്മതിച്ചു.
മറ്റൊരു സംഭവത്തില്‍, കുവൈത്തിലെ ഷുവൈഖ് തുറമുഖത്ത് മാര്‍ബിള്‍ സ്ലാബുകള്ക്കുള്ളില് ഒളിപ്പിച്ച നിലയില്‍ 110 കിലോഗ്രാം ഹാഷിഷും കസ്റ്റംസ് അധികൃതര്‍ പിടികൂടി.
ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. ഒരു സിറിയന്‍ പൗരനും എറിത്രിയന്‍ പൗരനുമാണ് അറസ്റ്റിലായത്. കുവൈത്തിന് പുറത്ത് താമസിക്കുന്ന ഗള്‍ഫ് പൗരനായ മൂന്നാമത്തെ വ്യക്തിയുമായി ഏകോപിപ്പിച്ചാണ് ഓപ്പറേഷന് നടത്തിയത്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
കൂടുതല്‍ അന്വേഷണത്തില്‍ പ്രതിയുടെ ഒരു വീട്ടില്‍ നിന്ന് 6,000 കാപ്റ്റഗണ്‍ ഗുളികകള്‍, 5 ഗ്രാം മയക്കുമരുന്ന് ഷാബു, മയക്കുമരുന്ന് തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഒരു ഡിജിറ്റല്‍ സ്കെയില്‍ എന്നിവ കണ്ടെത്തി.
An expatriate was caught smuggling drugs at the airport and claimed during interrogation that the narcotics were intended as a gift for friends. Authorities are conducting a detailed investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന് മിസൈല്‍ ആക്രമണം, ബീര്‍ഷേബയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്
International
• a day ago
കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
ക്ലസ്റ്റര്‍ ബോംബിന് പിന്നാലെ തെല്‍അവീവില്‍ ഇറാന്റെ വജ്രായുധമായ ഖുറംഷഹര്‍ മിസൈലും പതിച്ചു; യുദ്ധം നിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്റാഈല്‍
International
• a day ago
ഖത്തർ, കുവൈത്ത് വ്യോമപാതകൾ തുറന്നു; വിമാന സര്‍വിസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു
Kerala
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; വിമാനത്താവളത്തിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ
Kerala
• a day ago
കുവൈത്ത് വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത് സൈന്യം
Kuwait
• a day ago
കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയുമായി മുത്തങ്ങയിലെത്തിയ ദോസ്ത് ലോറിയില്‍ നിന്ന് 17.5 ലക്ഷം എക്സൈസ് പിടിച്ചെടുത്തു
Kerala
• a day ago
മാണിയൂർ അഹ്മദ് മുസ്ലിയാർക്ക് വിട: അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി പതിനായിരങ്ങൾ
Kerala
• a day ago
എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 25 ദിവസം മാത്രം; നിയമനങ്ങളില്ല; ആശങ്കയൊഴിയാതെ ഉദ്യോഗാർത്ഥികൾ
Kerala
• a day ago
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തെഹ്റാനില്‍ ഇസ്റാഈല്‍ ആക്രമണം; ആദ്യം ഇസ്റാഈല്‍ നിര്‍ത്തട്ടെ, എന്നിട്ട് വെടിനിര്‍ത്തലെന്ന് ഇറാന്
International
• a day ago
മുസ്ലിം യൂത്ത് ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് ജൂൺ 25ന് തുടക്കം
Kerala
• a day ago
അസമയത്ത് വീടുകളിൽ മുട്ടാനോ കടന്നുകയറാനോ നിൽക്കേണ്ട; എല്ലാവർക്കും അവരുടെ വീട് അമ്പലമോ കൊട്ടാരമോ പോലെ; പൊലിസിനോട് ഹൈക്കോടതി
Kerala
• a day ago
കരുത്തുകാണിച്ച് പി.വി അന്‍വര്‍; ഒറ്റയാള്‍ പോരാട്ടത്തിന് മുന്നണി വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനായി
Kerala
• a day ago
ഖത്തര്‍ വ്യോമപാത വീണ്ടും തുറന്നു; വിമാന സര്‍വിസ് തുടങ്ങി; ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം; കേരളത്തിലേക്കുള്ള സര്‍വിസ് പുനസ്ഥാപിച്ചു
qatar
• a day ago
കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി
Kerala
• 2 days ago
ഖത്തറിലെ യു.എസ് താവളം ഇറാന് ആക്രമിച്ചു; വന്‍ സ്ഫോടന ശബ്ദം; കുവൈത്തിലും ബഹ്റൈനിലും മുന്നറിയിപ്പ് സൈറണ്‍
qatar
• 2 days ago
ഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി
Kerala
• 2 days ago
അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി
Kerala
• 2 days ago
സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം; അഞ്ചാം തവണയും കോടതിയിൽ ഹാജരാകാതെ രാഹുൽ
National
• a day ago
ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
International
• a day ago
നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു
National
• a day ago